മറുപടി

1
294
marupadi-wp

കവിത

അഖിൽ കുമാർ. എസ്

പുഴ കടവിനോട് പരിഭവം പറഞ്ഞു:
നിനക്ക് എന്നോട് പഴയപ്പോലെ
ഒരു സ്നേഹവുമില്ല.
നീ എന്നോട് മിണ്ടാറില്ല
എന്നെ ശ്രദ്ധിക്കാറില്ല
ഭംഗിവാക്കുകൾ പറയാറില്ല
അങ്ങനെയങ്ങനെ…
നീ ആകെ മാറിപ്പോയിരിക്കുന്നു.
കടവ് മറുപടിയായി പറഞ്ഞു:
ഇന്നലകളിലും നിന്നെയും കാത്ത്
ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു.
ഇന്നും ഇവിടെ തന്നെ ഉണ്ട്.
നാളെയും ഇവിടെ ഉണ്ടാകും.
നീ അല്ലെ വഴി മാറിപ്പോയത്.
എനിക്ക് സങ്കടങ്ങളില്ല,
പരിഭവങ്ങളില്ല, പരാതികളുമില്ല.
ഉള്ളത് കറകളഞ്ഞ പ്രണയമാണ്.
കാലം എന്നെ കവർന്നെടുക്കും വരെ…

marupadi-wp

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here