അംഗങ്ങൾക്ക് കൈത്താങ്ങായി ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ (അയാം)

0
248

കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ കഴിയുന്ന അംഗങ്ങൾക്കായി ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ സാമ്പത്തിക സഹായം വിതരണം ചെയ്തു. വിഷുവിന് മുന്നോടിയായി. എല്ലാം അംഗങ്ങളുടെയും അക്കൊണ്ടിലേക്ക് നേരിട്ട് പണം എത്തിച്ചാണ് അയാം കൈത്താങ്ങായത്. പരസ്യചിത്ര നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി 2015 ൽ രൂപം കൊണ്ട ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ, ഫെഫ്കയുമായി സഹകരിച്ചു നിർമിച്ച കോവിഡ് ബോധവൽക്കരണ പരസ്യ ചിത്രങ്ങൾ ഇതിനകം തന്നെ പൊതുജനശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.

ലോക്ക് ഡൗൺ കഴിഞ്ഞുള്ള സാഹചര്യം തരണം ചെയ്യാൻ അംഗങ്ങളെ പ്രാപ്തരാക്കുന്നതിനായി നിരവധി കർമ്മ പരിപാടികൾക്ക് രൂപം നൽകാനുള്ള തയ്യാറെടുപ്പിൽ ആണ് ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ എന്ന് പ്രസിഡണ്ട് ശ്രീ ജബ്ബാർ കല്ലറക്കൽ അറിയിച്ചു.

എല്ലാം അംഗങ്ങൾക്കും ഗുണകരമാകുന്ന തരത്തിൽ പരസ്യ നിർമ്മാണത്തിന് പുറമെ ഓഡിയോ വിഷ്വൽ കണ്ടന്റ് നിർമ്മാണ രംഗത്തും OTT സ്ട്രീമിംഗ് മേഖലയിൽ പ്രവർത്തിക്കാൻ രകഴിവുള്ളവർക്ക് നിരവധി അവസരങ്ങൾ തുറന്നു കിട്ടും എന്ന് പ്രതീക്ഷിക്കുന്നതായി സെക്രട്ടറി ശ്രീ സിജോയ് വർഗീസ് പറഞ്ഞു.

നേരത്തെ പ്രളയദുരിതാശ്വാസ രംഗത്തും ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ സജീവമായി ഇടപെട്ടിരുന്നു. സാമൂഹ്യപ്രതിബദ്ധതയോടെ, നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സംഘടന നേതൃത്വം നൽകി വരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here