Homeകവിതകൾ

കവിതകൾ

ഹൈക്കു കവിതകൾ

ഫലാലു റഹ്മാൻ പുന്നപ്പാലജീവിതംമിന്നാമിനുങ്ങിന്റെ പകൽ പോലെ നേർത്തത്.....പ്രണയംഎന്നിൽ നിന്നും നിന്നിലേക്ക് പടർന്നു പകർന്നു കത്തി തീർന്നത്നിഴൽചവിട്ടേറ്റിട്ടും മൗനം പൂണ്ട ജ്ഞാനിആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

മരുഭൂ മഴ

കവിത അനീഷ പിബാൽക്കണിയിൽ നിന്ന് മഴ കാണുന്നുണ്ട് ഫ്ളാറ്റിലെ കുട്ടി. മഴയെ കട്ടോണ്ടു പോകാൻ നെഞ്ചിടിച്ചു പതുങ്ങുന്നുണ്ട്, താഴെ കോൺക്രീറ്റു വൃത്തികൾക്കിടയിൽ ഒളിച്ചു വളർന്ന പേരറിയാച്ചെടി..അകത്ത് മുഷിഞ്ഞുറങ്ങുന്നു.. മരത്തിലേക്കും മനുഷ്യരിലേക്കുമുള്ള മഴപ്പെയ്ത്തുകളിൽ നിന്ന് മനസ്സടർത്തിയെടുത്ത രണ്ടു പേർ..ബാൽക്കണിയിൽ വെയില് തൊട്ടു നോക്കുന്നുണ്ടിപ്പോൾ കുട്ടി..മഴയെ കട്ടോണ്ടു പോയിക്കാണും മരുഭൂമിച്ചെടി......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp :...

വീഞ്ഞുകുപ്പി

(കവിത)രാജന്‍ സി എച്ച് ശ്രീശ് മാഷുടെ വീട്ടിലേക്ക് പോകുമ്പോള്‍ ഒരു കുപ്പി വീഞ്ഞ് കൈയില്‍ കരുതിയിരുന്നു. മദ്യശാലയില്‍ നിന്നതു വാങ്ങുമ്പോള്‍ ചുറ്റും കുടിയന്മാരുടെ തള്ളായിരുന്നു. വാക്കുകള്‍ കൊണ്ടും ഉടലുകള്‍ കൊണ്ടും ഉയിരുകള്‍ കൊണ്ടും.മാഷ് കുടിക്കുമോ എന്നെനിക്കറിയില്ല. കുടിക്കുമെങ്കില്‍ ഏതുതരം മദ്യമാവും ലഹരി കൂടിയതോ കുറഞ്ഞതോ ഒറ്റയ്ക്കോ കൂട്ടായോ എന്നൊന്നുമെനിക്കറിയില്ല. എനിക്ക് മാഷെ...

കണ്ടമുളിമ്പേയ അന്തി ഉറക്ക / വയൽ വരമ്പിലെ അന്തിയുറക്കം

പണിയ ഗോത്രഭാഷാകവിത ഹരീഷ് പൂതാടി ചിടെലെ കാളിക ശവദാഹ പൂണ്ടു തീ മുയുങ്കി ഒരുതുള്ളി ചോരേലി കനെലെരിക്കിഞ്ച കണ്ട നിരത്തോ കണ്ട മുളിയോ കൊയ്ത്തെത്തടെ പകലിരവു വരെ മക്കളെ ഉറക്കുത്ത കണ്ടമുളി പറെവെയും കാക്കെയും തീറ്റെ നോക്കി പോയക്കു...

കടല്

കവിത ഗായത്രി ദേവി രമേഷ് ചീമു ചിണുങ്ങി, ഉസ്സ്ക്കൂളിൽ എല്ലാ പിള്ളേരും കടൽ കാണാമ്പോയി ഞാമാത്രം പോയില്ല.തിരയെണ്ണണം, കക്കാ പെറുക്കണം, കടലമുട്ടായിയും പഞ്ഞിമുട്ടായിയും തിന്നണം.ആഴ്ചക്കൊടുവിൽ പണിക്കാശ് കിട്ടും, അപ്പൊ കടൽ കാണാം കക്കാ പെറുക്കാം പഞ്ഞിമുട്ടായിയും ബാങ്ങാ പിന്നൊരു കൂട്ടം കൂടിയുണ്ട്, ആനവണ്ടിയില് പൂവാം അപ്പൻ ശൊല്ലി.ചീമു ഒന്നെണ്ണി, രണ്ടെണ്ണി, മൂന്നെണ്ണി, നാലെണ്ണി ആഴ്ചക്കവസാനം വന്ന ദിവസങ്ങളെല്ലാമെണ്ണി, പുത്തനുടുപ്പിട്ടു, മുടിയിൽ റിബ്ബൺ കെട്ടി.ചീമു ആനവണ്ടിയിൽ കേറി...

ടൈം മെഷീൻ

കവിതസീന ജോസഫ്മഴയെത്ര വേഗത്തിലാണൊരു ടൈം മെഷീനാകുന്നത് !മധ്യവയസ്സിന്റെ വെള്ളിനൂലുകൾ തൂവാനം നനയുമ്പോൾ മനസ്സോടുന്നു, ഓട്ടിൻപുറത്തെ മഴത്താളം കേട്ട്, മഴക്കുമിളകളുടെ അൽപായുസ്സിൽ നൊന്ത്, പടിഞ്ഞാറ്റു മുറ്റത്ത് മഴയിലേക്ക് കാലുനീട്ടിയിരിക്കുന്ന പെറ്റിക്കോട്ടുകാരിയിലേക്ക്!മുറ്റത്തെ സാൽവിയയും* ബീബാമും* മുറിച്ചൊതുക്കുമ്പോൾ മിന്റ് മണക്കുന്ന കാറ്റിലുമുണ്ടൊരു സമയയന്ത്രം!മനസ്സിൽ സ്വർണ്ണക്കുണുക്കിട്ട വിശറിഞൊറി മുണ്ടിന്റെ മിന്നലാട്ടം. പനിക്കൂർക്കയുടെ, കറുകപ്പുല്ലിന്റെ, നറുമണം.തൊണ്ടക്കുഴിയിൽ കുറുകുന്നു ഗദ്ഗദപ്പിറാവുകൾ !ഡാലിയയിലും സീനിയയിലും പൂക്കാലം വരച്ചിടുന്നു നിറമേളങ്ങളുടെ മറ്റൊരു സമയയന്ത്രം!ഒരു വളകാലൻ കുട മനസ്സിൽ നിവർത്തുന്ന കരുതൽത്തണൽ."എന്റെ കുഞ്ഞേ നിനക്കൊരു കാന്താരിയോ പച്ചമുളകോ നട്ടൂടെടി " എന്ന ചോദ്യം, "അത് വേണേൽ അപ്പച്ചി...

ജീവിതം മെയ്ഫ്ലവറിനു ചുവട്ടിൽ ഇരിക്കുന്നു

(കവിത)സി ഹനീഫ്ഇല്ല നമ്മുടെ പ്രണയം പോലെയോ മനസ്സു പോലെയോ അത്ര വലിയ ദുരൂഹതയൊന്നുമില്ല ജീവിതത്തിന്.ചിലപ്പോൾ അത് ഒരാത്മാഹുതിയോളം ചെറുതും മലയിടുക്കുകൾ താണ്ടിയുള്ള ട്രക്കിങ്ങോളം ചടുലവും ആവാം.അന്ധകാരത്തിന്റെ നടുവിൽ കിടന്ന് അലറി വിളിക്കുന്ന നിശ്ശബ്ദത. രണ്ട് അടുപ്പുകൾക്കിടയിൽ അഗ്നിരഹിതമായ ഇടത്തിലെ വീർപ്പുമുട്ടൽ.വിവക്ഷിക്കാൻ അത്രയും മതി.തണലിൽ നിന്ന് ഒരിക്കൽ ഇറങ്ങിപ്പോവുമെന്നുള്ളതാണ് ഓരോ മെയ്ഫ്ലവറിന്റെയും സൗന്ദര്യം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email :...

പ്രണയം അതിജീവനത്തിലാണ്

കവിത ഭൗമിനി എത്രയോ, മിണ്ടാതിരുപ്പുകളുടെ കടുത്തനീറ്റലിൽ ഉപ്പു വിതറിയൂട്ടി പ്രണയമതിന്റെ എല്ലുന്തിയ ഉടലിനെ മിനുപ്പിക്കുന്നു.എത്രയോ, ഇറങ്ങിപ്പോകലിന്റെ ആഴങ്ങളിൽ മുങ്ങിച്ചാകാതെ പ്രണയമതിന്റെ കെട്ടുപോയ കണ്ണുകളും തുറന്നു പൊന്തി വരുന്നു.എത്രയോ, തിരിച്ചുവരവിന്റെ ധന്യതയിൽ ഉന്മാദം പൂണ്ടു പൂത്തുലഞ്ഞ് നില തെറ്റാതെ പ്രണയമതിന്റെ ചുവടുകളെ, ഒരു ഉറപ്പിന്മേൽ കൊളുത്തിയിടുന്നു.എത്രയോ മുൾവേലികളിൽ കൊരുത്തും ചോരയൊലിപ്പിച്ചും മുറിഞ്ഞുപോകാതെ ഒട്ടിയൊട്ടിപ്പിടിക്കുന്ന ആത്മാവിലേക്ക് പ്രണയമതിന്റെ അതിജീവനത്തെ ചേർത്തുവയ്ക്കുന്നുപ്രണയമേ... നീയെന്നും നിലനില്പു സമരത്തിന്റെ കൊടിപിടിക്കുന്നു. പ്രണയികളോ, രക്തസാക്ഷിയെപ്പോലെ അടിമുടി ചുവക്കുന്നു !ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email...

അമ്മയെക്കൊണ്ട്

കവിതഅലീനഅമ്മയെക്കൊണ്ടെന്തൊരു ശല്യം. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും, ഫോൺ ചെയ്തു ഞാനെവിടെ എന്നറിഞ്ഞില്ലേൽ പ്രഷറ് താഴും. ഗുളിക പോലെ എന്റൊച്ച കേട്ടില്ലേൽ ഷുഗറു കൂടും. ആകാശമിടിഞ്ഞു വീഴും. ഒന്നും പറയാനില്ലെന്നറിയാം. അതുകൊണ്ട്, മൂന്നാമത്തെയോ നാലാമത്തെയോ കോളെടുക്കും. ഫോൺ കരഞ്ഞൊഴിഞ്ഞതുകൊണ്ട് എന്റെ ചായ തിളച്ചു തൂവിയിട്ടില്ല, തുണി മഴ നനഞ്ഞു പോയിട്ടില്ല. "വീടിന്റടുത്ത്...

ട്രോൾ കവിതകൾ – ഭാഗം 31

വിമീഷ് മണിയൂർ കാക്കയും കാടും കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക...
spot_imgspot_img