Homeകവിതകൾ

കവിതകൾ

അകം പൊരുൾ

കവിതരാധാകൃഷ്ണൻ പെരുമ്പളപുറത്തിറങ്ങാനാവാത്തതിനാൽ അകത്തേക്കിറങ്ങുന്നു. ആകസ്മികമായി തുറന്നു കിട്ടിയ ചെറുകവാടത്തിലൂടെ നൂണിറങ്ങുന്നു.ആദ്യമാദ്യം ഒന്നും കാണാനാവുന്നില്ല. പുറത്തുള്ളതിനേക്കാൾ ഇരുട്ട് ഇരുണ്ട ഇടനാഴികൾ, മുറികൾ, ഗുഹകൾ, ഗുദാമുകൾ ...ഇരുട്ടു കെട്ടിക്കിടക്കുന്ന ഗലികൾ, വെളിമ്പറമ്പുകൾ അമാവാസിയേക്കാൾ ഇരുണ്ട ആകാശംതപ്പിത്തപ്പി നീങ്ങുമ്പോൾ പതിയെ പല ദിശകൾ തെളിയുന്നു വഴികൾ പിരിയുന്നു ഒന്നു രണ്ടായി പിന്നെ പലതായി പിളർന്നു...

ഉടച്ചുവാർക്കൽ

കവിതസീന ജോസഫ്ഉള്ളിലെ ജീവവായു മുഴുവൻ ഒരു കാരിരുൾ ശിലയിലേക്കൂതി നിറയ്ക്കണം.മൂർച്ചയുള്ള ഒരുളി വേണം അധികമുള്ളത്‌ അടർത്തിമാറ്റുവാൻ.കണ്ണുകളുടെ കാര്യത്തിൽ അതിസൂക്ഷ്മത വേണം ആഴത്തിൽ തന്നെ കൊത്തിയെടുക്കണം സങ്കടങ്ങൾ ആരും കാണാതെ ഇട്ടുമൂടുവാനുള്ളതാണ്‌.ചുണ്ടുകളിൽ ഒരു മോണാലിസ ചിരിയും വേണം ആന്തരികവ്യാപാരങ്ങൾ ആരുമറിയാതിരിക്കുവാനാണത്‌.പറയാത്ത വാക്കുകളിൽ...

ടൈം മെഷീൻ

കവിതസീന ജോസഫ്മഴയെത്ര വേഗത്തിലാണൊരു ടൈം മെഷീനാകുന്നത് !മധ്യവയസ്സിന്റെ വെള്ളിനൂലുകൾ തൂവാനം നനയുമ്പോൾ മനസ്സോടുന്നു, ഓട്ടിൻപുറത്തെ മഴത്താളം കേട്ട്, മഴക്കുമിളകളുടെ അൽപായുസ്സിൽ നൊന്ത്, പടിഞ്ഞാറ്റു മുറ്റത്ത് മഴയിലേക്ക് കാലുനീട്ടിയിരിക്കുന്ന പെറ്റിക്കോട്ടുകാരിയിലേക്ക്!മുറ്റത്തെ സാൽവിയയും* ബീബാമും* മുറിച്ചൊതുക്കുമ്പോൾ മിന്റ് മണക്കുന്ന കാറ്റിലുമുണ്ടൊരു സമയയന്ത്രം!മനസ്സിൽ സ്വർണ്ണക്കുണുക്കിട്ട വിശറിഞൊറി മുണ്ടിന്റെ മിന്നലാട്ടം. പനിക്കൂർക്കയുടെ, കറുകപ്പുല്ലിന്റെ, നറുമണം.തൊണ്ടക്കുഴിയിൽ കുറുകുന്നു ഗദ്ഗദപ്പിറാവുകൾ !ഡാലിയയിലും സീനിയയിലും പൂക്കാലം വരച്ചിടുന്നു നിറമേളങ്ങളുടെ മറ്റൊരു സമയയന്ത്രം!ഒരു വളകാലൻ കുട മനസ്സിൽ നിവർത്തുന്ന കരുതൽത്തണൽ."എന്റെ കുഞ്ഞേ നിനക്കൊരു കാന്താരിയോ പച്ചമുളകോ നട്ടൂടെടി " എന്ന ചോദ്യം, "അത് വേണേൽ അപ്പച്ചി...

ഒറ്റച്ചോദ്യം

കെ എസ്‌ കൃഷ്ണകുമാർനേരത്തെയെത്തി. താക്കോൽ അവളുടെ കയ്യിലാണ്.താഴിട്ട്‌ പൂട്ടിയ പടിവാതിലഴികൾ പിടിച്ചങ്ങനെ നിൽക്കുമ്പോൾ പൊടുന്നനെ തെറിച്ചുപോയി ചിന്തയുടെ ഒരു ചുഴലിയിൽ വർഷങ്ങൾ മുന്നിലേക്ക്‌.വീടിനുമുന്നിൽ അന്യനായി ആത്മാവായി വന്നു നിൽക്കുന്നതുപോലെ, അകത്തേക്ക്‌ കടക്കാനാകാതെ ജീർണ്ണിച്ച ചീർത്ത ചിതലരിച്ച വീടും മുറ്റവും ഓർമ്മകളും മണങ്ങളും തിങ്ങിനിറഞ്ഞ്‌ നനയ്ക്കാതെ ഉണങ്ങിപ്പോയ ചെടികളും പുരപ്പുറത്തോളം വളർന്ന് അധികാരം കാണിച്ച്‌ ചുറ്റുമുലാത്തുന്ന പുല്ലുകളും മദ്യപിച്ച്‌ നെഞ്ചുയർത്തി നിൽക്കുന്ന ചിതൽപ്പുറ്റുകളും കാലടികൾ വറ്റിയ മുറ്റവും അക്കാലമത്രെയുമടിച്ച ചായമൊക്കെയുണങ്ങി ചുക്കിച്ചുളിഞ്ഞ ചുമരുകൾക്കുള്ളിലെ അസ്ഥികൾ നിഴലിക്കുന്ന വീടും കാറ്റ്‌ കൊന്നിട്ട ഓലപ്പട്ടകളും മരക്കൊമ്പുകളും പട്ടടപ്പുതപ്പിട്ട്‌ രക്തം വാർന്ന ഞരമ്പുകൾ...

വീടെത്താറായോ?

കവിത അലീനഡോക്ടറെ കാണാനുള്ള ബെഞ്ചിലിരുന്ന് വീടെത്താറായോ എന്ന് ഒരുവൾ ചോദിക്കുന്നു. തലയിൽ വെള്ളി കയറിയിട്ടുണ്ട്. മുഖത്ത് വെറും കുട്ടി. അമ്മക്കൈ പിടിച്ച് അനങ്ങാതിരിക്കുമെങ്കിലും ഇടക്കിടെ ഉറക്കെ വിളിച്ചു ചോദിക്കും "വീടെത്താറായോ?" കോട്ടയം മെഡിക്കൽ കോളേജിന്റെ കടുകും പരിപ്പും വിതറിയ മൊസൈക്ക് തറയിലേക്ക് മാത്രം നോക്കിയിരിപ്പാണ്. നഴ്സുമാർ, കുട്ടികൾ എന്നിവരുടെ നിഴലുകൾ ഒ.പിക്ക് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും...

പ്രണയം ഒരെലിയാണ്

ശ്രീകുമാർ കൃഷ്ണൻപ്രണയം ഒരെലിയാണ്; കെട്ടിപ്പൊക്കിയ കൊട്ടാരങ്ങളിൽ നിന്നും തെരുവിലെ കുടിലുകളിലേക്കു ജീവനും കൊണ്ടിറങ്ങിയോടിയ എലി.കൊട്ടാരങ്ങളിൽ അതിനെ കെണി വെച്ചു പിടിക്കുമ്പോൾ., കുടിലുകളിൽ അത് തലങ്ങും വിലങ്ങും ഓടും, വീട്ടുകാരനും വീട്ടുകാരിക്കുമിടയിലെ അതിരുകളെ കാർന്നു തിന്നും;ദുഖങ്ങൾക്കിടയിൽ മാളം തീർത്ത് അതിനെ പൊളിച്ചിടും. നിരാശയുടെ ഉണക്ക മീനുകൾ കട്ടു കൊണ്ടു പോകുംകണ്ണുനീർ മഴയിൽ നനഞ്ഞിരിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് മാളങ്ങളിൽ നിന്ന് തല വെളിയിലേക്കിട്ടു സാന്നിദ്ധ്യം ഓർമപ്പെടുത്തും.മനസ്സിന്റെ അടഞ്ഞ അറകളിൽ കുഞ്ഞുങ്ങളെ പെറ്റു കൂട്ടുംഎത്ര...

ട്രോൾ കവിതകൾ ഭാഗം – 7

വിമീഷ് മണിയൂർകൊഴക്കട്ടചപ്പാത്തിയുടെ വട്ടത്തിലുള്ള മുഖമായിരുന്നു കൊഴക്കട്ടയ്ക്ക് ഇഷ്ടം. നടന്നില്ല. കൊഴക്കട്ട തൊട്ടപ്പുറത്തിരിക്കുന്ന ചപ്പാത്തിയിലേക്ക് കണ്ണിട്ടു. ഇട്ട കണ്ണ് ചപ്പാത്തിയിൽ കൂട്ടി മുറിച്ച് ഒരാൾ എടുത്ത് വായിലിട്ടു.മുട്ടിൽ നിപ്പിച്ചുവെയിലിൻ്റെ വീട്ടിലെ പേര് കാറ്റ് എന്നായിരുന്നു....

കെ ബെരിച്ച് ഹെലിൻ

288 ദിവസം നീണ്ടു നിന്ന നിരാഹാരത്തിനൊടുവിൽ ജീവത്യാഗം ചെയ്ത തുർക്കിഷ് തെരുവ് നാടോടി ഗായിക ഹെലിൻ ബോലെക്കിന് അഭിവാദ്യമർപ്പിച്ചു കൊണ്ട്... മധു .ടി .മാധവൻനീറും നെരിപ്പോടടങ്ങുകില്ല ഇന്ന് എരിയുന്ന കനലുകളടങ്ങുകില്ല ഇരുമ്പഴിക്കൂടിനും മരണത്തിനും കീഴടങ്ങാത്തൊരീസർഗ്ഗരാഗമായി നിലക്കാത്ത ഗീതമായെന്നുമെന്നും അണയാത്തൊരീദീപ നാളമായിമനുഷ്യത്വമുറയുന്ന ഭൂതലത്തിൽ നാവുകൾ...

ആൽത്തണൽ

സ്മിത ഒറ്റക്കൽപാതവക്കിലെ അരയാൽ വിജനത ഇഷ്ടപ്പെടുന്നില്ല......വിരുന്നു വന്നതാണെങ്കിലും ദേശാടനക്കിളി തിരിച്ചറിവിൽ പരാതികളുടെ കൊടും ചൂടിലും കൃഷ്ണവേണുവിൽ ലയിച്ചിരുന്നു..... ഒരിക്കലും പരിഭവിക്കാത്ത ആലിലക്കാറ്റ് രുചിച്ച് യാത്ര മറന്നിരിക്കാം....ജിവിത ഭാണ്ഡം ജഢാരൂപ വേരിൽ നിശബ്ദം താങ്ങി വെച്ച യാത്രികൻ..... സങ്കടങ്ങൾ ബോധി തണലിൽ വച്ച് പ്രാർത്ഥനാനിരതരമായി....എവിടെയൊക്കയോ വച്ച് ഒറ്റപ്പെട്ടവൻ അരയാൽ ചുറ്റിൽ ഈശ്വരനെത്തേടി.....പ്രണയം പൂത്തുലഞ്ഞ വസന്തങ്ങൾക്ക് ആൽത്തറ തണൽ മെത്ത ഒരുക്കുന്നു....വിസ്മയങ്ങളിൽ ആകാശവും ഭൂമിയും മത്സരിക്കുമ്പോൾ അനുഭവങ്ങൾ മണ്ണിലേക്കെഴുതിയിട്ട് അതികായകനായി അരയാൽ.....ജീർണതകൾ...

അമ്പിളിവട്ടം

അജിത് പി.പിമൂന്നു വയസ്സുകാരന്റെ ചിത്രത്തിൽ അമ്പിളിയൊരു വെള്ളിവര പോലെ!അയാൾ ചിരിക്കുന്നു. തിരുത്തുന്നു.ആകാശത്തൊഴുകുന്ന വെള്ളിപ്പുഴയല്ല കുട്ടീ, ചന്ദ്രൻ.അതിന്റെ അരികുകൾ, തന്നെത്തന്നെ ചുറ്റി കിണറു പോലെ വട്ടമായിരിക്കുന്നു.കുട്ടിയ്ക്കു കാണുവാനായ് അയാൾ ക്ലിക്കുന്നു ചന്ദ്രനെ, ഫോണിൽ.അവൻ കാണട്ടെ, വിരലുകൾ കൊണ്ട് സൂം ചെയ്തു പോകുമ്പോൾ ജീവിതം എങ്ങനെ വട്ടത്തിലിരിക്കുന്നുവെന്ന്.'ഇതാ നോക്കൂ, ഈ ഫോട്ടോയിൽ നോക്കൂ.'കുഞ്ഞിവിരലുകൾ കൊണ്ട് ആകാശം സൂം ചെയ്ത് അവൻ നിലാവുപോലെ ചിരിക്കുന്നു.എടുക്കുമ്പോൾ മങ്ങിപ്പോയ...
spot_imgspot_img