കവിത
സി. എസ്. രാജേഷ്
ചിത്രീകരണം : സുബേഷ് പത്മനാഭൻ
കുഞ്ഞുങ്ങൾ
ആഹാരം കളയുന്നില്ല
പരിസരത്തെ ഉറുമ്പുകളെ
അവരുടെ ഭാഷയിൽ പേര് വിളിച്ച്
പതിവായി പങ്ക് നല്കുന്നു
പ്രകൃതിയെ സംരക്ഷിക്കുന്നു
ഉറുമ്പുകൾ
ആഹാരം ബാക്കി വെക്കുന്നില്ല
നമ്മിൽ നിന്ന് വ്യത്യസ്തമായി
അതു വിതച്ചു വേവിച്ചോരെയോർത്ത്
ആദരവോടെ കൊണ്ട് ചെന്ന്
കൂടിനുള്ളിൽ സൂക്ഷിക്കുന്നു
പ്രളയങ്ങളെ അതിജീവിക്കുന്നു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.