കവിത
സുകുമാരൻ ചാലിഗദ്ധ
ആകാശ പുഴയും
പുഴക്കര നിഴലും
മണ്ണിനെ മണവാട്ടിയാക്കി
മഴപോലെ മണവാളനാടി …
വരയിട്ട മൈലാഞ്ചി ചന്തും
കുറിതൊട്ട പൂവാക പൂവും
മലനാട്ടിൽ കൊറെയുണ്ട്
മരക്കുറ്റി കാറ്റുണ്ട്
നിലം മെഴുകാൻ വെയിലുണ്ട്
വേറൊരു വെണ്ണീര് പെണ്ണുണ്ട് .
ഇളംഞ്ചീര കുളിക്കുമ്പോൾ
കളിതെറ്റി മൈനകൾ കലകല
കിലുകിലാ മലമല മഴ പറന്നേ കുയിലെറിഞ്ഞോ കൂവൽ
കുതിരവാലൻ തൂവൽ
കുളിക്കഴിഞ്ഞോ കാവിൽ
നീ കോരും നീരെല്ലാം തുളുമ്പുന്നു
നീ കണ്ട കനവെന്നും ചിരിക്കുന്നു
നീ തൊട്ട മുള്ളുള്ള കൊമ്പത്തെ
കൂവളംങ്കുരുവിക്കാരെടീ പൊട്ടുതൊട്ടെ.
മണ്ണു കുഴച്ച മരത്തിൻ്റെ വേരു കുത്തി
മഞ്ഞളവിലൊരു പട്ടു ചുറ്റി
പേരയ്ക്ക പേരിട്ട കണ്ണാടി വീട്ടിൽ
പേൻമുട്ടി മെല്ലെ ചിരിച്ചു നോക്കി.
മലയും പുഴയും മണ്ണും മരവും
മങ്കളമാവാൻ നല്ലരി പൂംമ്പൊടി പാറ്റുവാണേ
കാത്തിരിക്കൂ കൈയ്യൊന്നു കഴുകട്ടെ
കവിളും തുടയ്ക്കട്ടെ
കാലത്തെണീറ്റതാ കാട്ടുപ്പൂച്ച …
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.