കവിത
അരുൺജിത്ത്
ഒറ്റയിരുപ്പിൽ എഴുതി തീർത്ത കവിതയാണ്,(അമ്മ)
വരച്ചിടാൻ അധികമില്ലല്ലോ..?
ഇന്നലെയും മിനിഞ്ഞാന്നും,
ഇനി നാളെയും എല്ലാം
ഒരേ പഴന്തുണി മണം
കെട്ട് വീർത്ത് പല്ലിളിച്ചു നിൽക്കുന്നു.
ഉമ്മറത്തെ വൈക്കോൽക്കുണ്ട
വട്ക്കോറത്തെ അമ്മിക്കല്ല്
കരി പുരണ്ട കൂട്ടാൻചട്ടി..
ച്ഛേ! മാറ്റിയെഴുതാം..
സ്വിച്ചിനോടുന്ന മിക്സി
അലക്കി ഉണക്കുന്ന വാഷിംഗ് മെഷീൻ
ചമഞ്ഞുറങ്ങുന്ന സോഫ..,
ആഹ് കാലമിങ്ങനെ ചിരിച്ചു മായുന്നു,
പക്ഷേ വരികൾ മാറാത്ത
മാറ്റങ്ങളില്ലാത്ത കവിത.
ഒറ്റയിരുപ്പിൽ കാലങ്ങളോളം
വരച്ചു വെക്കാം..!
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.