HomeTHE ARTERIASEQUEL 35ആത്മാവിലേക്ക് വീശുന്ന വേദനയുടെ കാറ്റ്

ആത്മാവിലേക്ക് വീശുന്ന വേദനയുടെ കാറ്റ്

Published on

spot_imgspot_img

ലേഖനം
ഡോ.രോഷ്നി സ്വപ്ന

“നിമിഷത്തിന്റെ ഓരോ അടരിലും
നിന്നിൽ നിന്നുയരുന്നു.
ഞാനാര് എന്ന ചോദ്യം.
നിന്റെ അന്തരാത്മാവിന്റെ നിഗൂഢതകളിൽ
മുഴങ്ങുന്ന വാക്കുകൾ
പ്രപഞ്ചത്തിന്റെ ആവർത്തനങ്ങൾക്കു
ശേഷവും
നിലനിൽക്കുന്നത്
നിന്നെക്കുറിച്ചുള്ള ഓർമ്മകൾ
സുര്യദീപ്തികളായി
ഞങ്ങളിലേക്കു പടർന്ന്
“നീയാരെന്ന് ഞങ്ങളെ ഓർമ്മിപ്പിക്കുകയായിരിക്കാം
അങ്ങനെ ഉള്ളകങ്ങളിലേക്ക് നോക്കാൻ
ഞങ്ങളെ പ്രേരിപ്പിക്കുകയായിരിക്കാം.
                                                                   -മിർസാ ഗാലിബ്
 
ഏകാന്തതകളിൽ മുഴങ്ങുന്ന എന്റെ തന്നെ മൌനങ്ങളാണ് ലതാ മംഗേഷ്കറിന്റെ ഗാനങ്ങള്‍ എനിക്ക്  . ലതാജിയുടെ ശബ്ദത്തിലൂടെ സഞ്ചരിച്ചു കൊതിതീരാത്ത ഒരു അപര ജീവിതമുണ്ടെനിക്ക്
ആ ഗാനങ്ങള്‍ പാടുമ്പോൾ ജനിക്കുന്ന മറ്റൊരു പ്രപഞ്ചമുണ്ട് എന്നിൽ . ജീവനു
മപ്പുറം, ശബ്ദങ്ങൾക്കുമപ്പുറം, പ്രകൃതിക്കുമപ്പുറം, ഉണ്മക്കും, ഉറവകൾക്കുമപ്പുറം ആത്മാവിനെ നിലനിർത്തുന്ന ജീവമുദ്രകളുടെ മറ്റൊരു പ്രപഞ്ചം.ഓരോ വാക്കിലും, ഓരോ അക്ഷരത്തിലും ജീവവായു നിറച്ച്, ……..
അത് ചെന്നുതൊടുന്നത് ആത്മീയതയുടെ, അവബോധങ്ങളുടെ ഒരു വലിയ കടൽത്തിരയെയാണ്. ആകാശത്തോളമുയർന്ന് നിറയുന്ന ആലാപനത്തിലൂടെ ഈ ഗാനങ്ങള്‍  എന്റെ കേൾവിയിൽ നിറയാൻ തുടങ്ങിയിട്ട് ഒരുപാട് വസന്തങ്ങളും
വർഷങ്ങളും കടന്നുപോയി.
                പ്രിയ ഗാനങ്ങൾക്ക് ഒരുപാട് ഇരിപ്പിടങ്ങളുണ്ട് എന്റെയുള്ളിൽ. പാടിയ ഗാനങ്ങൾ, പാടാത്ത ഗാനങ്ങൾ എന്ന് എണ്ണിയാൽ തീരാത്തത്രയ്ക്ക്.പല  പാട്ടുകളും  ഈ ഇരിപ്പിടങ്ങളിലേക്ക് ഓടിക്കയറിവന്നിരിക്കുന്നു. ചില പാട്ടുകൾ മനുഷ്യനെന്ന സത്യത്തെ വീണ്ടും വീണ്ടും തെളിച്ചു വരച്ചു തരുന്നു. സമയതീരങ്ങളിൽ ബന്ധനമില്ലാതെ മരണസാഗരം പൂകുന്ന നാൾവരെ മാത്രം നിലനിൽക്കുന്ന ജീവിതത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നു .പ്രണയത്തെക്കുറിച്ച് പാടിപ്പാടി കൊതിപ്പിച്ചു കൊണ്ടേയിരിക്കുന്നു .
           എങ്കിലും, എന്റെ ആത്മാവിനെ പിടിച്ചുനിർത്തുന്ന ഗാനങ്ങൾക്ക് അറിഞ്ഞാ അറിയാതെയോ പകർന്നുപോകുന്നത് നേരിയ വിഷാദച്ഛായയാണ്. എസ് ജനകിയുടെയും,പി സുശീലയുടെയും,വാണി ജയറാമിന്റെയും, കെ എസ് ചിത്രയുടെയും പാട്ടുകള്‍ക്കപ്പുറo ലതാജിയുടെ പാട്ടുകള്‍ പാടുംമ്പോള്‍ അതില്‍ സംഗീതത്തിന്റെ ആഴം തരുന്ന തണുപ്പ് മാത്രമല്ല എന്നെ മൂടാറുള്ളത് ;ഏകാന്തതകളെ ലയിപ്പിച്ചു കളയുന്ന ഒരു മാന്ത്രികത കൂടിയാണത്.
“”നാ മേം സപ്നാ ഹൂം
നാ കോയി രാസ് ഹൂം
ഏക്‌ ദര്‍ദ് ഭരി ആവാസ് ഹൂം
പിയാ ദേര്‍ ന കര്‍ ആ മില്‍
ത്സരാ ദേഖ് ലെ, ആ കര്‍,
  പര്വാനേ ……..
 
എന്ന് ലതാജി പാടുമ്പോള്‍  അതി വിദൂരത്തില്‍ മുനിഞ്ഞ് കത്തുന്ന ഒരു റാന്തല്‍ വെട്ടമാണ് എന്റെ മനസ്സില്‍ വരിക . ശകീല്‍ ബദായുനി എഴുതി ഹേമന്ത് മുഖര്‍ജീ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഈ ഗാനം എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് .
 
കഹി ദീപ് ജലേ കഹി ദില്‍
ത്സരാ ദേഖ് ലെ ആ കര്‍  പര് വാ നേ ……..
ചിലപ്പോള്‍ ഹൃദയവും മറ്റു ചിലപ്പോള്‍ വിളക്കും എരിയുന്നു എന്നാണ് കവിത .ലതാജിയുടെ നേര്‍ത്ത ശബ്ദത്തില്‍ നിന്ന് ഞാൻ ഒളിപ്പിച്ചു കടത്തിയ എത്രയെത്ര എത്രയെത്ര വേവുകള്‍ !
തിരിച്ചെത്തരുതേയെന്നാശിച്ച ഒരു ഭ്രാന്തൻ യാത്രയാണ് എന്റെ സംഗീത ജീവിതം .ലതാജിയുടെ ഏകദേശം എല്ലാ പാട്ടുകളും വേദികളില്‍ പാടാന്‍ കഴിഞ്ഞിട്ടുണ്ട് .
“ലഗ് ജാ ഗലേ സെ ഫിര്‍യെ ഹസീന്‍ രാത്
ഹോ നാ ഹോ …
ശായദ് ഫിര്‍ ഈസ്‌ ജനം മേം മുലാകാത് ഹോ  നാ ഹോ …””
എന്ന രാജ മെഹ്ദി അലി എഴുതി മദന്‍ മോഹന്‍ ചിട്ടപ്പെടുത്തിയ ഗാനം വേദിയിൽ പാടിയ അന്ന്
ഞാൻ ഒന്നാം   ക്ലാസിൽ ചേർന്നിട്ടില്ല. അക്ഷരം തിരിഞ്ഞ് കിട്ടിയിട്ടില്ല.അമ്മയുടെ മടിയിലിരുന്ന്
സംഗീതം പഠിച്ചു തുടങ്ങിയിരുന്നു. പിന്നീട്, നൂറുകണക്കിന് വേദികളിൽ എസ്. ജാനകിയുടെയും ലീലയുടെയും സുശീലയുടെയും മാധുരിയുടെയും ചിത്രയുടെയുമെല്ലാം ഗാനങ്ങൾ ഒരുപാടാവർത്തി പാടി,പക്ഷെ ലതാജി എന്റെ ആത്മാവും ശബ്ദവുമായി മാറുകയായിരുന്നു
2005 വരെയുള്ള
കാലം പാട്ടിന്റെ പെരുമഴക്കാലമാണെനിക്ക്. കവിതയ്ക്കുവേണ്ടിയാണ്
ഞാൻ പാട്ടുപാടൽ നിർത്തിവെച്ചത്. കവിതയെനിക്ക് പ്രണയവും,സംഗീതമെനിക്ക് ജീവനുമായിരുന്നു
അങ്ങനെ ആവർത്തിച്ച് പാടിയ
ലതാജിയുടെ
പാട്ടുകളിലൊന്നാണ്
 “”രൈനാ ബീതി ജായെ ….
ശാമ് നാ ആയെ …
നിന്ദിയാ നാ ആയെ
നിന്ദിയാ നാ ആയെ …””
അമര്‍ പ്രേമിലെ വിഖ്യാത ഗാനം !ആര്‍ ഡി ബര്‍മ്മന്റെ മായികമായ സംഗീതാവിഷ്കാരം .ഉറക്കം വരാത്ത രാത്രികളില്‍ ഈ ഗാനം എന്റെ കണ്ണുകളില്‍ ഇന്നും പടരും .ആനന്ദ്‌ ബക്ഷിയുടെ കവിതയില്‍ നിന്ന് അലഞ്ഞു തിരിയുന്ന ഒരാത്മാവുണ്ട് ഇപ്പോഴും എന്നിൽ.
കർണ്ണാടക സംഗീതത്തിലെ തോടിയോടും ഹിന്ദുസ്ഥാനി സംഗീതത്തിലെ ലളിത് രാഗത്തോടും സാമ്യമുള്ള ഈ ഗാനം നേരിയ വിഷാദവും പ്രണയ പ്രതീക്ഷയും നൈരാശ്യവും കലര്‍ന്ന ഭാവമാണ് പകരുന്നത്  
നിന്ദിയാ  കി മാരി
പ്രേം കഹാനി
തന് മന് പ്യാസാ
അഖിയോം മേ പാനി
നിന്ദിയാ നാ ആയെ…..
ഉറക്കം വരുന്നില്ലാ എന്നാണ് കവി പാടുന്നത് .ലതാജിയുടെ വിരഹാർത്തമായ നാദം ഈ ഗാനത്തിന്റെ മാറ്റ് കൂട്ടുന്നു .ഓരോ തവണ പാടുമ്പോഴും ഗാനത്തിന്റെ ആത്മത്തിലേക്കുള്ള ആഴം ഏറി വന്ന ഗാനങ്ങളില്‍ ഒന്ന്
ലതാജി എന്ന ഗാന വിസ്മയം
മനുഷ്യാസ്ഥിത്വത്തെക്കുറിച്ച്, നിലനിൽപ്പിനെക്കുറിച്ച് നിരന്തരം ഓര്‍മ്മിപ്പിക്കുന്ന ഒരു സാന്നിധ്യം കൂടിയാണ് എനിക്ക്
ലത മംഗേഷ്കര്‍ ആര്‍ .ഡി ബര്‍മന്‍ കൂട്ടുകെട്ടില്‍പ്പിറന്ന ഒരുപാട് നല്ല ഗാനങ്ങളുണ്ട് 
. നിശ്ശബ്ദമായ വിനിമയങ്ങളിലൂടെ സംവദിക്കപ്പെടുന്ന സംഗീതത്തിന്റെ സൂക്ഷമ  സ്പർശങ്ങൾ പോലെ അനാമികയിലെ ബാഹോം മെ ചലി ആവോ ! .. ആഴങ്ങളിലേക്കൂളിയിട്ട് കുതിക്കുന്ന ശബ്ദവീചികൾ പോലെ മെഹബൂബയിലെ മേരെ നൈന .
ഹർജീ യിലെ
“തെരെ ലിയെ പാൽക്കോo കി ജലാർ,””….. പഡോസനിലെ രാജേന്ദർ കൃഷ്ണ എഴുതിയ “”ശരം ആതി ഹേ”, കട്ടി പതംഗിലെ
ആനന്ദ് ബക്ഷി എഴുതിയ “നാ കോയി ഉമംങ് ഹേ…..”
‘ഘർ ‘ ലെ ദിനേശ് താകുർ എഴുതിയ “തേരെ ബിനാ ജിയാ ലാഗേനാ””
അഗർ തും നാ ഹോത്തെ…
ദൃശ്യാദൃശ്യാ പ്രപഞ്ചസങ്കല്‍പ്പങ്ങളില്‍  നിന്നുയര്‍ന്നു  നാദത്തിന്റെ മാസ്മരികതയിലേക്ക് പതിയെപ്പതിയെ വികസിപ്പിക്കുന്ന  ഒരാവാഹന പ്രക്രിയയാണ് ലതാജിയുടെ  ആലാപനം. ചിലപ്പോൾ മനുഷ്യനെ, ചിലപ്പോൾ പ്രണയത്തെ, ചിലപ്പോൾ വിരഹത്തെ, മറ്റു ചിലപ്പോൾ മുറിവുകളെ, ഉന്മാദങ്ങളെ അലഞ്ഞുതിരിയുന്ന കാറ്റിൽപ്പടരുന്ന ശബ്ദ വീചികളെ, സംഗീതത്തിലേക്ക് താമരനൂൽ കൊണ്ട് കെട്ടിയിടുന്നു കേൾവി
യിൽ ഈ ആലാപനമെനിക്ക്.
നിഗാഹേം ഭടക്തി ഹേ
കദം ക്യോം ദഗ് മഗാതി ഹേ
തു മ്ഹി തക് ഹേ ഹർ ഏക് മനസിൽ….
ചലെ ആവോ…. ചലെ ആവോ
. എന്ന
ഗാനത്തിലുണ്ട് ഓരോ പടിയായി കയറിയിറങ്ങുന്ന താളത്തിലേക്ക് വാക്കിനെ ചേർത്തുവെക്കുന്ന ആലാപന പാടവം.സാഹിത്യത്തിന്റെ
സ്വഭാവം അനുസരിച്ച് തയ്യാറാക്കിയ സംഗീതത്തിന് ഉത്തമോദാഹഹരണമാണീ ഗാനം
ആനന്ദ് ബക്ഷി തന്നെയാണ് ഈ ഗാനവും എഴുതിയിട്ടുള്ളത്.. ബഹാറോം കി മൻസിൽ എന്ന ചിത്രം. സംഗീതം ലക്ഷ്മികാന്ത് -പ്യാരെ ലാൽ.
ആപ് കി നസരോം നെ സംജാ
പ്യാർ കി കാബിൽ മുജേ
“നിന്റെ കണ്ണുകളാണ്
എന്നെ പ്രണയത്തിനു പ്രാപ്തയാക്കിയത്
എന്ന് ലതാജി പാടുമ്പോൾ,ഉടലും രോ മകൂപങ്ങളും വിറ കൊള്ളും പോലെ….ശബ്ദം ജലസ്പർശം പോൽ ഇളകും പോലെ…..
ദിൽ കി യെ ദഡ്കൻ
ടെഹര് ജാ
മിൽ ഗയി മൻസിൽ മുജേ….
പ്രണയത്തിൽ ‘ഞാൻ’
“നീ’ ആയി മാറുന്ന പ്രണയത്തെ. എത്ര പതുക്കെയാണ്
നാദമായി അനുഭവിപ്പിക്കുന്നത്
!
സംഗീതം നമ്മളെ അനുദിനം ജീവിതത്തിൽ നിന്ന്
പൊടിപടലങ്ങളിറുത്ത്  രാവിനെ കഴുകി വൃത്തിയാക്കുന്നു..” എന്ന് ബർതോൾഡ് മാവർബച്ച് പറയുംപോലെ….
നിശബ്ദതയിൽ സംവദിക്കപ്പെടാനുള്ളതാണ് സംഗീതം എന്ന്
ഓർമ്മിപ്പിക്കുന്ന മറ്റൊരു പാട്ടുണ്ട്  ലതയുടേതായി . ജീവിതത്തിന്റെ യാത്രയെക്കുറിച്ചും
പകുതിയെക്കുറിച്ചും ആവർത്തിച്ചു പാടുന്ന ഒരു ഗാനം.
ചൽതെ ചൽതെ…
യുഹി കോയി മിൽ ഗയാ ഥാ
സാരീ  രാഹ് ചൽതെ ചൽതെ…
ജീവിക്കാനുളള മോഹത്തിൽ നിന്ന്
എന്തിനാണ് മുഖം തിരിക്കുന്നത്
നനഞ്ഞു കുതിരുന്ന പ്രകൃതിയുടെ ലഹരി നാമെന്തേ നുകരാത്തത്?
ഈ വസന്തത്തിലെ മഴക്കാല രാത്രിയാണ് ഇത്.
പക്ഷെ മഞ്ഞുതുള്ളികളെ വരെ വിയർപ്പിൽ കുളിപ്പിക്കുകയാണ്….

പാവങ്ങളുടെ പ്രാർത്ഥനകൾ ആരും കേൾക്കാത്തതെന്
മഴ- വായുവിലേക്ക് ഒരു തീജാല പടർത്തുന്നു.
ഈ അഗ്നി നാമെൻ നെഞ്ചിലേറ്റുന്നില്ലേ?
നനഞ്ഞു കുതിരുന്ന അന്തരീക്ഷത്തിന്റെ ലഹരി നാമെന്ന് നുകരും
വേർപിരിയലിന്റെ തത്വശാസ്ത്രം ആർക്കാണറിയുക?
വിമുഖതയിലാണ് ഞാൻ
വിടുർത്തിൽ നീ..
ഓരോ ഹൃദയങ്ങളിലേക്കും എന്റെ ജീവൻ എന്തുകൊണ്ട് പടുമുന്നില്ല?
ബഹുവചനത്തിൽ നിന്ന് ഏകവചനത്തിലേക്ക് പടരുകയാണീ ഗാനം.
കുറഞ്ഞ വരികളിൽ ഞാനും, നീയും പ്രകൃതിയും, പാവപ്പെട്ടവന്റെ ജീവിതവും തെളിയുന്ന വരികൾ അവസാനിക്കുമ്പോൾ “ഞാനും നീയുമെന്ന’
ഏകകത്തിലേക്ക് മാറുന്നുണ്ട്. അസിം കൈഫിയുടെ  മുറിവു
നീറുന്ന വരികൾ.ഗുലാം മുഹമ്മദ്‌ നൗഷാദിന്റെ സംഗീതം
രാഗഘടനയുടെ
ഊർജ്ജം ചോർന്നുപോകാതെ തന്നെ ഗസലിന്റെ ശരീരത്തിലേക്ക് സൂക്ഷ്
തയോടെ ചേർത്തുവച്ചിരിക്കുന്ന മറ്റൊരു ഗാനമാണ്
നാം ഗും ജായേഗാ
ചെഹ്‌ര യെ
ബദൽ ജായേഗാ….
മേരി ആവാസ് ഹി പെഹചാൻ ഹേ…
കിനാര എന്ന ചിത്രത്തിൽ ഗുൽസാറിന്റെ രചനയുo ആർ. ഡി. ബർമ്മന്റെ സംഗീതവും.
“സംഗീതമെന്റെ അഭയമാണ്. എന്റെ ഏകാന്തതകളുടെ ചുരുളുകളെ ഓരോ സ്വരത്തിലേക്കും, മൊട്ടുസൂചി മുനകൊണ്ട്ഒട്ടിച്ചുവെക്കുംപോലെ”
എന്ന് മായ ഏഞ്ചലോ എഴുതുംപോലെ
ഫയസ്
അഹമ്മദ് ഫയസ്, അഹമ്മദ് ഫറാസ്, മിർസാ ഹാലിബ്, ഫർസത് ഷഹ
സാദ്, മസുർ അൻവർ, ജോഷ് മാലിഹ ബാദി, തുടങ്ങിയ കവി ശ്രഷ്ഠരുടെ വരികൾക്ക് അർത്ഥപൂർണ്ണമായ ശബ്ദം നൽകി ലതാജി
പ്രണയത്തിന്റെ തീക്ഷ്ണാക്ഷരങ്ങളായി ചില വരികൾ ആത്മാവു
തുളഞ്ഞുകയറുന്നുണ്ട് ഓർമ്മയിൽ ഇപ്പോഴും.
തെരെ ബിനാ സിന്ദഗി സെ കോയി
ശിക്ക്‌ വാ തോ നഹി
ശിക് വാ നഹി….
ആന്ധിയിലെ മറ്റൊരു ഗാനം ഗുൽസാർ ബർമൻ സംഗമം!
ഏക് പ്യാർ കാ നഗ്മാ
ഹേ…
മൗജോo കി രിവാനി ഹേ
സിന്ദഗി തോ കുച്ച് ഭി നഹി
തേരി മേരി കഹാനി ഹേ
സന്തോഷ്‌ ആനന്ദ് എഴുതി ലക്ഷ്മികാന്ത്‌ പ്യാരെ ലാൽ സംഗീതം നൽകിയ ഗാനത്തിൽ
, മരണത്തിനപ്പുറം കത്തിജ്വലിക്കുന്ന
പ്രണയമാണ് തിളങ്ങുന്നത്.
പ്രണയത്തിന്റെ ഒരു തുണ്ട്
ആനന്ദങ്ങളുടെ ഉദ്യാനമാണ്
ജീവിതമെന്നാൽ
ഞാനും നീയും ചേർന്ന ഒരു കഥ മാത്രമാണ്
ചിലതെല്ലാം നേടുകയും
ചിലതെല്ലാം നഷ്ടപ്പെടുത്തുകയും …
ജീവിതത്തിന്റെ അർത്ഥം തന്നെ വരികയും പോകുകയുമെന്ന അനിവാര്യത
എന്ന മനോഹരമായ ഗസലിൽ, മരണത്തിനപ്പുറം കത്തിജ്വലിക്കുന്ന
പ്രണയമാണ് തിളങ്ങുന്നത്.
ജീവിതത്തിൽ ഒരിക്കലെങ്കിലും
എന്നാൽ,
ഞാൻ മരണശേഷവും നിന്നെ പ്രണയിച്ചുകൊണ്ടേയിരിക്കുമെന്ന്
വാഗ്ദാനം നൽകുന്നു.
നിന്നെ ഒരുനോക്കു കണ്ടതേയുള്ളുവെങ്കിലെന്ത്
ആ ക്ഷണം ഞാൻ തിരിച്ചറിഞ്ഞു
എന്റെ ജന്മം നിന്നെ പ്രണയിക്കാൻ
മാത്രമുള്ളതാണെന്ന്
എന്റെ ഹൃദയമിടിപ്പുകൾ ഏറെ ദുർബ്ബലമെങ്കിലും
മെലിഞ്ഞ, എന്റെ ഓരോ ശ്വാസം പോലും
നിനക്കായ് സമർപ്പിക്കുവാൻ ഞാൻ തയ്യാറാണെന്ന്…
കവിതയിൽ ആളിപ്പടരുകയാണ് പ്രണയം.
ജീവിതത്തിന്റെ വഴിത്താരയിൽ തട്ടിത്തടഞ്ഞ് ആരോ വന്നുതൊടുമ്പോ
ലെയാണ് ചിലപ്പോൾ പ്രണയം, (യും സിന്ദഗി കി രാഹ് മേം ടകരാ ഗയാ
കോയി) ശ്വാസകണങ്ങളേക്കാൾ അരികെ, ഹൃദയതാളങ്ങളേക്കാൾ അടുത്ത്
ജീവിതത്തിന്റെ സഞ്ചാരപഥങ്ങളെ നിർണ്ണയിക്കുന്ന ശക്തിയാവുന്നു
ചിലപ്പോൾ പ്രണയത്തെ.. മറ്റൊരു നിമിഷം  ഹൃദയത്തിലുയർന്ന വെള്ള
പ്പൊക്കങ്ങൾ…. പ്രണയത്തിലാണെന്ന് തിരിച്ചറിയുമ്പോഴും ചില ഗാനങ്ങളിൽ
ആ പ്രണയത്തിലേക്കു മുങ്ങിത്താണ് ഇല്ലാതാതവാൻ ശ്രമിക്കുന്ന, പ്രതീതി
പ്പിക്കുന്ന ആലാപനമാണ് ലതാജിയിൽ
സത്യം ശിവം സുന്ദരം എന്ന പാട്ട് എത്രയാവർത്തി പാടിയിട്ടുണ്ട് എന്നോർമ്മയില്ല
പി നരേന്ദ്ര ശർമ്മയുടെ വരികൾ ലക്ഷ്മികാന്ത്‌ പ്യാരെ ലാൽ ന്റെ സംഗീതം. ദർബാരി കാനഡയുടെ സമർപ്പണം..
വരികളെക്കാൾ രാഗഭാവത്തിന്റെ ഉൾച്ചേർച്ചയാണ്‌ ആ പാട്ടിന്റെ വശ്യത. ഉള്ളിൽ ദൈവത്തെ അറിയുന്ന അനുഭവമാണ് എനിക്ക് എപ്പോഴും ഈ പാട്ട് പാടുമ്പോൾ…
ഒരു ഭൂമി ഒറ്റയാകാശം
.. എല്ലാവരെയും ഒരൊറ്റ സ്വപ്നത്തിലേക്ക് ഉണർത്താൻ
ആണ് ഈ ഗാനം ആഗ്രഹിക്കുന്നത്
ഏക് ബനെ സബ്
സബ് കി ഏക് സെ നാതാ
എന്ന വരികൾ ആത്മസ്പർശത്തിന്റെ കണ്ണീരണിയാതെ പാടാനോ കേൾക്കാനോ കഴിഞ്ഞിട്ടില്ല ഇത് വരെ.
മലയാളത്തിലൊരു പാട്ട് അത്തരമൊരു അനുഭവം തന്നത് തകരയിലെ മൗനമേ… നിറയും മൗനമേ എന്ന പാട്ടാണ്
ഏകാന്തതയുടെ തുരുത്തിൽ ഞാൻ ഒറ്റക്കുനിൽക്കുമ്പോൾ
മാത്രം ഓർക്കുന്ന ഒരു പാട്ടാണ്
മേരെ നൈന സാവന് ബാദോ
ഫിർ ഭി മേരാ മന് പ്യാസാ
ഫിർ ഭി മേരാ മന് പ്യാസാ
എന്ന വരികളാണനിക്ക് കൂട്ടുവരുന്നത്. അനന്തമായ ദുഃഖത്തിലേക്ക് കണ്ണുംനട്ടി
രിക്കുന്ന മാനം- ആ മാനം പലപ്പോഴും ഞാൻ തന്നെയായി മാറുന്നു.ആനന്ദ് ബക്ഷിയും ആർ. ഡി. ബർമനും….മെഹബൂബയിൽ വീണ്ടും…
ഒരു കഥയാണ്. പഴയ കാര്യം. അലഞ്ഞു തിരിയുന്ന എന്റെ ആത്മാവിലേക്ക്. നീ വന്നു. എന്റെ ഉൾവിളക്ക് തെളിഞ്ഞു

മനസ്സിലേക്ക് ആഴത്തിലിറങ്ങാൻ കഴിഞ്ഞ പാട്ടുകളിൽ ഇപ്പോഴും
ഗുത്സാറിന്റെയും ആനന്ദ് ബക്ഷിയുടെയും ജാവേദ് അക്തറിന്റെയും വരികൾക്ക് ലതാജി കൊടുത്ത ജീവൻ തന്നെയാണ്.
മുൻതൂക്കം. മനുഷ്യാസ്തിത്വത്തിന്റെ നിലനിൽപ്പും പ്രതിരോധവും ലളിതമായ കൽപനകളിലൂടെ നമ്മുടെ ചലച്ചിത്രലോകത്തിനു  സമ്മാനിച്ചത് ഇവരാണല്ലോ.
. ശബ്ദത്തിന്റെ അരികുകളി
ലെപ്പോഴും ഉടഞ്ഞു വീഴാനൊരുങ്ങിനിൽക്കുന്ന നക്ഷത്രത്തെ,ആത്മാവി
ലേക്കു ചേർത്തതുപിടിക്കും പോലെയാണ്
നൈനാ ബർസെ
റിം ജിം റിം ജിം
പിയാ തൊസെ നൈനാ ലാഗേരെ
എന്ന ഗാനങ്ങളുടെ
ആലാപനം.
ഒരിക്കലുമി ഹൃദയത്തിൽ നിന്ന്
പീഡിതമായുയരുന്ന, സംഗീതത്തിന്റെ ഉറവിടത്തെക്കുറിച്ച് എന്നോട് ചോദിക്കരുതേ
അലഞ്ഞുതിരിയുന്ന കണ്ണീരിന്റെ
ഉറവിടത്തെക്കുറിച്ച് എന്നോടു ചോദിക്കരുതേ..
എന്ന് മെഹദിഹസ്സൻ കടലിനേക്കാൾ പീഡിതമായ ആഹിർ ഭൈരുവിൽ പാടുന്നതും ആകാശങ്ങളിലേക്ക് പടരുന്നതും കേട്ട് ഭൂമിയിൽ വേരുകളോളം ആഴത്തിൽ ആഴ്ന്ന് പച്ചിലകളുടെയും, പൂമ്പാറ്റകളുടെയും
സംഗീതം സ്വപ്നം കണ്ട് നടന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു. ഗസലു
കളും, ഹിന്ദുസ്ഥാനി സംഗീതവും സാതന്ത്യത്തിന്റെ ആകാശമാർഗ്ഗങ്ങ
ളാണെന്നും കർണ്ണാടക സംഗീതം, കവിഞ്ഞുപോകാത്ത ജീവിതത്തിന്റെ
സംസ്ഥാനങ്ങളാണെന്നുമായിരുന്നു ചെറുപ്പത്തിലെനിക്കു കിട്ടിയ പാഠങ്ങൾ.
മലയാള കവിതയോടൊപ്പം തന്നെ ഹിന്ദി, ഉറുദു കവിതകളും, വിദേശ കവി
തകളും സ്നേഹിക്കപ്പെടേണ്ടവ തന്നെയാണെന്ന് നിരന്തരം എന്നെ ഓർമ്മി
പ്പിച്ചിരുന്നു എന്റെ മാതാപിതാക്കൾ. മിർസാ ഗാലിബിനെയും ഹബ്ബാ ഹാട്ടു
ണിനേയും, ഹരിവംശറായ് ബച്ചനെയുമൊക്ക, ആശാനോടും ഉള്ളൂരിനോടും
ഒപ്പം നിർത്തിയാണ് എനിക്ക് കാണിച്ചു തന്നത്. ഗാലിബിനെ വിവർത്തനം
ചെയ്യുന്നത് അന്നത്തെ ഭാഷാ വിനോദങ്ങളിലൊന്നായിരുന്നു. വഴുതിക്കളിക്കുന്ന വാക്കുകളെ വരുതിയിൽ നിർത്താനാണ് വിവർത്തനം എന്നോടാവ
ശ്യപ്പെട്ടത്. കടലും ആകാശവും ഉത്തരമില്ലാത്ത അപാരതയും സംഗീതത്തിൽ ചിത്രങ്ങൾ പോലെ പകർന്നാടുന്ന വിസ്മയം മനസ്സിലേക്ക് പാടി
ക്കയറിവന്നതെന്നാണെന്നറിയില്ലെങ്കിലും ഒറ്റക്കിരിക്കുക എന്നാലെനിക്ക്
മെഹദിഹസ്സനെയും ലതാജിയെയും കേൾക്കുകകൂടിയായിരുന്നു പണ്ട്.
“തിരിച്ചുവരവ്-
രു പ്രഹസനമാണങ്കിലും
ഒരിക്കൽക്കൂടി,
ഇ പക്ഷിക്കലിന്റെ തീവവാതന്
അനുഭവിക്കാൻ
എന്നനുവദിക്കുക….
എന്ന് അവർ പാടുമ്പോൾ ആ യാത്ര എന്റേതാണെന്ന് ഞാൻ വിശ്വസിച്ചു.
,, മിർസയുടെ
ഗസലുകൾ ലതാജി ആലപിച്ചിട്ടുള്ളത് മറ്റൊരു ലോകത്തിലെ.. മറ്റൊരു കാലത്തിലെ സ്പർശം പോലെയാണ്
മിർസയുടെ “നക്സ് ഫരിയാദ് ഹേ കിസ് കോ -എ. തെഹ്‌രീർ,
രോനേ സെ ഓർ ഇഷ്‌ക് മേം,
യെ ഹം ജോ ഹിജ്ർ മേം,
ഫിർ മുജേ ദീദാ -എ. തർ യാദ് ആയാ,,
  കോയി ഉമീദ് ഭർ നഹി ആതി,
കഭി നേകി ഭി ഉസ്‌കെ ജീ മേം’ ഗർ,
ബസീച-എ -അറ്റ്ഫാൽ  ഹേ,
ഹസാരോം ഖ്വഹിശേം ഐസേ…,
ഹർ ഹർ ഏക് ബാത്ത് പേ,
ദഹേർ മേം നക്ഷ് -എ -വഫാ,
എന്നീ ഗസലുകൾ ലതാജി പാടിയിട്ടുണ്ട്.:
ഫൈയ്യസ് ഷൌക്കത്ത്, ഹൃദയ നാഥ് മംഗേഷ്കർ എന്നിവരാണ്. സംഗീതം നൽകിയിട്ടുള്ളത്.
ഇല്ലാത്ത ഒന്നിനോടുള്ള തിവ്രകാമനയുടെ ചിതങ്ങൾ, ഭാവനയ്ക്കുള്ള
സാതന്ത്ര്യമായാണ് ഞാൻ ലതാജിയുടെ ചില ഗാനങ്ങൾ കേട്ടതും അനുഭവിച്ചതും.
എത്ര പറഞ്ഞാലും തീരാത്ത ഉപേക്ഷിക്കപ്പെടലിന്റെ തീവ്രവദനയെക്കുറിച്ച് ലതാജി പാടുമ്പോൾ,
തും ആഗയെ തോ
നൂർ ആഗയാ ഹേ
എന്ന് പാടുമ്പോൾ
 ഹൃദയങ്ങൾ ഇടറി ചിത
റുന്ന ഒച്ചകൾ, നക്ഷത്രങ്ങൾ അടർന്നു വീഴുന്ന ചെറിയ കലമ്പലുകൾ.
നിന്റെ പേര് എപ്പോഴൊക്കെ എന്റെ ചുണ്ടുകളിലേക്ക് പടർന്നുവോ,
കണ്ണുനീർത്തുള്ളിയായി ഞാൻ മാറുകയാണ് എന്ന് തുറന്നു പറയുന്ന ഗാനങ്ങൾ
ചിലപ്പോൾ എന്റെ ആവേഗങ്ങളിൽ
ഒരുക്കൻ കാറ്റിന്റെ വീശലായ്…
എന്റെ നിശ്വാസങ്ങളിലൂടെ ജീവൻ തന്നെ
പൊഴിഞ്ഞു പോയേക്കാം.
ആത്മാവിന് ഏറെയടുത്ത്
ആരോ നിൽപ്പുണ്ടെന്ന് ഒരറിവ് മാത്രം മതി
തു ജഹാം ജഹാം ചലേഗാ
മേരാ സായാ സാഥ് ഹോഗാ
എന്ന് നിഴലു കൊണ്ടു ആണയിടുകയാണ് ലതാജി.
ജീവിതത്തിനപ്പുറം
ഭൂമിക്കുമപ്പുറം
പ്രപഞ്ചത്തിനുമപ്പുറം.. പ്രണയത്തിനായി നിലകൊള്ളാൻ
ഞാനും പ്രണയിയാകുന്നു
ഹിന്ദി /ഉർദു ഭാഷയോടും കവിതയോടുമുള്ള കവിതയോടുള്ള അഭിനിവേശമാണ് എന്നെ ഈ ഗാനങ്ങളിലേക്ക്‌ ആകർഷിച്ചത്.
. ഭാഷയോട് ലതാജി പ്രകടിപ്പിക്കുന്ന നിഷ്കർഷയും അർപ്പണവും ശ്രദ്ധേയമാണ്. ഉള്ളിലെ കവിമനസ്സ് തീവ്രമായി നിലനിർത്തുന്നതാകാം ഈ നിഷ്കർഷ
മിയാമൽഹറിന്റെ മാന്ത്രികതയിലൂടെ പുറത്തുവന്ന ഒരു പാട് ഗസലു
കളിലൊന്നാണ്
നാ നാ നാ ബർസൊ ബാദൽ
സാമ്രാട് പൃഥ്വിരാജ് ചൗഹാൻ ലെ ഈ ഗാനത്തിനു വസന്ത്‌ ദേശായി ആണ് സംഗീതം. നൽകിയത്
യെ മേരെ വദൻ കി ലോഗോo
എന്ന ഗാനം
ജീവൻ ബലി കൊടുത്തവരെ ഒരു നിമിഷം ഓർക്കാൻ ആവശ്യപ്പെടുന്നു.
കവി പ്രദീപ് സംഗീതം നൽകിയ ഈ ഗാനം മരണത്തിന്റെ മുഖഛായയുള്ള ഗാനമെന്നാണ് എനിക്ക്…
സി. രാമചന്ദ്രർ ആണ്. സംഗീതം
“നിന്നെക്കുറിച്ചുള്ള ഗാനങ്ങൾ എങ്ങനെ പാടണമെന്ന് ഞാൻ പരിതപിക്കുന്നു.
നീ എന്റെ കൂടെ മാത്രമായിരിക്കാൻ,
ലോകത്തെ തിരസ്കരിക്കുകയാണ് ഞാൻ.
കാരണം, നഷ്ടപ്പെട്ട ശേഷം നിന്നിലേക്ക്
തിരിച്ച് പറക്കാനുള്ള വഴികൾ ഞാൻ ഹൃദിസ്ഥമാക്കിയിട്ടില്ല.
നിന്റെ പേര് എപ്പോഴൊക്കെ എന്റെ ചുണ്ടുകളിലേക്ക് പടരുന്നുവോ..
അപ്പോഴൊക്കെ, ഒരു കണ്ണുനീർത്തുള്ളിയായി ഞാൻ പകരുകയാണ്.
ഒരിറ്റു കണ്ണുനീർത്തുള്ളിയാടണങ്കിലും മിയാമൽഹറിലൂടെ അത്
കേൾവിയിലേക്ക് പെരുമഴ പോലെ പെയ്യുന്നു.പുതിയ കാലത്ത് വീർ സാരയിൽ ലതാജി പാടിയ ഒരു പാട്ടുണ്ട്
തെരെ ലിയെ
ഹം ഹേ ജിയെ
ഹോട്ടോൻ കോ സിയെ
തെരെ ലിയെ….
ഹർ ആസൂ പിയെ
ദിൽ മേം മഗർ ജൽത്തെ രഹേ
തേരേ ലിയെ….
കണ്ണീർത്തുള്ളികൾ മൊഴിയുന്ന മന്ത്രമാണതിന്റെ ആത്മാവ്.
ആകാശംസ്വച്ഛമായിക്കിടക്കുമ്പോൾ  കാറ്റിലൂടെ പറന്ന് തട്ടുമ്പോൾ ഓർമ്മകൾ ഉണരുന്നു.
“ഒരുപക്ഷെ, ഇന്ന് നാം പിരിയുകയാണെങ്കിൽ
ചിലപ്പോൾ, സ്വപ്നങ്ങളിൽ വച്ച്
നാമിനിയും കണ്ടുമുട്ടിയേക്കാം
എന്ന മിർസയുടെ  ഗസലിനോളം മുറിവേല്പിക്കുന്നു രെ ഗാനം
ശബ്ദസഞ്ചാരം, പ്രണയോന്മാദം…
താളത്തിന്റെ ധ്യാന നിമഗ്നത ജീവിതത്തെ ഇതിൽപ്പരമെങ്ങനെ സംഗീതത്തിലൂടെയല്ലാതെഎങ്ങനെ വരയയ്ക്കാൻ സാധിക്കും!
പ്രണയംമാത്രമല്ല, ജീവിതത്തിന്റെ നീറുന്ന മുറിവുകളും ഈ സംഗീതചക്രവർത്തിനിയുടെ ആലാപാത്രത്തിനു കാരണമായിട്ടുണ്ട്.പലായനവും വിഭജനവും ഏകാന്തതയും
കുതിർന്ന ജീവിതം ആനന്ദ
ത്തിനുശേഷം, ദുഃഖത്തിലേക്കു പടരുന്ന വാഗ്ദാനങ്ങൾ ആർക്കും നൽക
രുതേ” എന്ന് പാടുന്ന
രുദാലിയിലെ ദിൽ ഗ്ഹൂം
ഗ്ഹൂം കരെ
എന്ന ഗാനം
ഹൃദയത്തെ കോർത്തു വലിക്കുന്നു.
ഹൃദയമിങ്ങനെ തുടിക്കുമ്പോൾ ഭയം തോന്നുന്നു
ഒരു തുളൂർ വെള്ളം എന്റെ കണ്ണിൽ നിന്ന് അടർന്നു വീഴുന്നു….
പ്രണയ ജലം കൊണ്ടു മൂടപ്പെട്ട ആയിരമിടങ്ങൾ… ഉടൽ മുഴുവൻ പ്രണയത്തിന്റെ മുള്ളുകൾ….
1943ൽ മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തു
എന്ന ഗാനത്തിൽ തുടങ്ങി 2019ൽ ഇന്ത്യൻ ആർമിക്ക് വേണ്ടി ആലപിച്ച സുഗന്ധ് മുജേ ഇസ് മിട്ടി കി എന്ന ഗാനവും ഗായത്രി മന്ത്രാവും വരെ 75ഓളം കൊല്ലം ലതാജി ഗാനങ്ങൾ ആലപിച്ചു

“ജീവിതം  പാതകളിൽ തട്ടി വിടണക്കാം. പക്ഷേ, ഒരു
ദീപനാളം കാത്തു നിൽപ്പുണ്ടാകും.” എന്ന് മാർമ്മിപ്പിക്കുന്ന മെഹ്‌ദി ഗാനം
ഓർമ്മ വരുന്നു ഇപ്പോൾ
ഏകാന്തങ്ങളിൽ എന്റെ സാന്നിധ്യം
എനിക്കുതന്നെ അന്യമാകുന്ന വേളകളിൽ ഈ ഗാനങ്ങൾ എന്റെ ചെവിയ
രികിൽ ഉണ്ട്. ഇപ്പോഴും.
നിമിഷ പ്രാണനായ മനുഷ്യായുസ്സിന്റെ നശ്വരതയെ സംഗീതം കൊണ്ട്
അനുഭവിക്കുന്ന ഒരു കേൾവിക്കാരന് മാത്രം തിരിച്ചറിയാവുന്ന ഒരു നിഗൂഢ
ഇടമുണ്ട് ലതാ മംഗേഷ്കറിന്റെ ആലാപനത്തിൽ.
ഒരു സ്വരത്തിനു ശേഷം
മറ്റൊരു സ്വരത്തിലേക്കു പടരും മുമ്പ് നിശ്ശബ്ദമാകുന്ന ഒരിടം സൗന്ദര്യത്തേക്കാൾ സംവദിക്കപ്പെടുന്നു ആ സ്പർശം.
ദൈവം. ലതാജിയുടെ സംഗീത സാന്നിധ്യത്തിന്
നേടിയെടുക്കാനായത് ഒരു വലിയ സംഗീതശാലയുടെ ചക്രവർത്തിനി എന്ന
പദവി മാത്രമല്ല. ഏഴു പതിറ്റാണ്ടുകളിലധികം സംഗീതത്തിന് ലത എന്ന സാന്നിധ്യം സമ്മാനിച്ച സംഭാവനകൾ ഇനി ചരിത്രമാണ്.
സാങ്കേതികമായും സർഗ്ഗാത്മകമായും ഭാവനാത്മകമായും കരുതിവച്ച്
സംഗീതത്തിന്റെ ഓർമ്മകൾ തന്നെ സമ്പന്നമാണ്, വാക്കാൽ കവിയും നിറങ്ങളാൽ ചിത്രകാരനും ശബ്ദത്താൽ ഗായകരുമെന്ന സമവാക്യങ്ങൾ
ഇവിടെ തെറ്റുന്നു. കാരണം ലതാജിയിൽ ഇവരെല്ലാമുണ്ട്. ദൈവത്തെ
കേൾക്കുംപോലെ ഞാൻ കേൾക്കുന്ന ഈ പ്രതിഭ സംഗീതത്തിന്റെ പൂർണ്ണത
യിൽ വിശ്വസിച്ചിരുന്നു. അതിന് ഉത്തമ ഉദാഹരണങ്ങൾ നൂറു കണക്കിനുണ്ടങ്കിലും
ഓർമ്മയിൽ തടയുന്ന ചില ഗാനങ്ങൾ കുറിച്ചിട്ടു എന്ന് മാത്രം , ലതാജിയെക്കുറിച്ച് പറയുമ്പോൾ
വാക്കുകൾ നിഷ്പ്രഭമാകുകയാണ്.. കാരണം അത്രക്കധികം ഗാനങ്ങളാണ് എന്റെ ഓർമ്മയിൽ.
ലതാജിയുടെ ഗാനങ്ങളെ വാക്കുകളെ , ജീവാംശത്തെ സംഗീതത്തിന്റെ ഓർമ്മയിലേക്ക് വിട്ട്
അളുകൾ അവരവരിലേക്ക്
പിൻവാങ്ങിയെങ്കിലും ജീവിതത്ത, ഏകാകിതകളെ, പുറത്താലുകളെ ഉന്മാദങ്ങള, നിലനിർത്തുന്ന സാഹചര്യങ്ങളെ  ഏതു മുറിവുകളിലും ചേർത്തു പിടിക്കാൻ, ആഴത്തിലറിഞ്ഞ്  ഉമ്മ വയ്ക്കാൻ,
പ്രേരിപ്പിക്കുന്ന മേഘത്തുന്റിനെക്കാൾ കനം കുറഞ്ഞ്, ഒരു പെരുമഴയായി
എന്നെ നയിക്കാൻ സാദാ എന്റെ ചെവിയോരത്ത്, നാവിൻ തുമ്പിൽ ലതാജിയുണ്ട്
പാടിക്കൊണ്ടേയിരിക്കുക എന്ന് എന്റെ ആത്മാവിനോട് ആരോ പറയുന്നല്ലോ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...