Homeകവിതകൾ

കവിതകൾ

കത്തുന്നതിനാൽ കണ്ണുകളിൽ കാണുന്നത്

പ്രദീപ് രാമനാട്ടുകരആദ്യത്തെ ശ്രമം മരിക്കാനായിരുന്നു അപ്പോഴാണ് അവൾ പ്രണയിച്ചത് രണ്ടാമത്തേത് ജീവിക്കാനായിരുന്നു അപ്പോഴാണ് അവൾ ഉപേക്ഷിച്ചത്രണ്ടു ശ്രമങ്ങർക്കിടയിൽ കത്തുമ്പോൾ ഒറ്റമരം ആകാശം തൊടാനായുന്ന ചിത്രം തെളിഞ്ഞു വരും ഇലകൾ നിനക്കു മാത്രം കേൾക്കാനാവുന്ന താളത്തിൽ പിടയും നീ നടന്നു പോകുമ്പോൾ എനിക്കു മാത്രം കേൾക്കാം കണങ്കാലുകളിൽ പിണഞ്ഞ് കാൽ വണ്ണകളിലൂടെ കയറി പോകുന്നത്മഴത്തുള്ളികൾ കൊണ്ട് നിന്റെ കണ്ണുകൾ തിളക്കത്തിന്റെ ഉടുപ്പു തുന്നുമ്പോൾ നിലാവിന്റെ നിറമുള്ള...

മുറിവേറ്റവർ

കവിത രേഷ്മജഗൻപലതവണ മുറിവേറ്റവരുടെ ഹൃദയത്തിനു നേരെ വാക്കുകളിൽ വിഷം നിറച്ചൊരു പുഞ്ചിരി തൊടുത്തു വിടേണ്ടതില്ല.ഇനി നിങ്ങൾക്ക് സൂര്യനുദിക്കാത്ത പകലുകളാണെന്നും നക്ഷത്രങ്ങളില്ലാത്ത രാത്രിയാണെന്നും പറഞ്ഞു ഭയപ്പെടുത്തേണ്ടതില്ല.പല തവണ മുറിഞ്ഞ ഹൃദയത്തിനിപ്പോൾ കാരിരുമ്പിന്റെ കരുത്തായിരിക്കും.തൊടുക്കുന്നതൊക്കെയും ആയിരങ്ങളാവുന്ന ഇന്ദ്രജാലം അവരും സ്വന്തമാക്കിയിട്ടുമുണ്ടാവും.തൂലികത്തുമ്പിന്റെയറ്റത്ത് നോവാഴങ്ങളെ മുറിച്ചു കടന്ന ഒരു തിരയടങ്ങാ കടൽ.ചിന്തകളിൽ കൊടുങ്കാറ്റിനെ കെട്ടിയിട്ടവന്റെ വീര്യം.നീലഞരമ്പുകളിൽ പ്രതിരോധത്തിന്റെ...

ഒറ്റയ്ക്കൊരു വിരുന്നുകാരി

വിജിഷ വിജയൻവയൽ വരമ്പിന്നോരത്തെ ആ പഴയ വീട്ടിലേക്ക് കൊതുമ്പുവള്ളങ്ങളിൽ നാമൊഴുക്കിവിട്ട പ്രേമലേഖനങ്ങൾ പെറ്റുപെരുകിയിട്ടുണ്ട്.നിന്റെ ചുണ്ടിൽനിന്നൂർന്ന് വീണ മധുകൊണ്ടവിടം വഴുക്കലുകൾ വന്ന് ജരാനരകളില്ലാത്ത ഭൂതകാലത്തിലേക്ക് തെന്നിപ്പോകുന്നുണ്ട്..നിനക്കോർമയുണ്ടോ? അവിടെനമുക്കേറെ പ്രിയപ്പെട്ടൊരു നടുത്തളമുണ്ടായിരുന്നു. മിണ്ടുന്ന മൗനങ്ങൾ കഥ...

യാത്രാമൊഴി

കവിത ബിനോയ് വരകിൽപ്രപഞ്ച ശിരസ്സാകെ കോവിഡ് പത്തൊൻപത് പത്തൊൻപതുകാരന്റെ മുടിയും താടിയും മീശയും പോലെ നീണ്ടു പടർന്നപ്പോൾ സുബോധവും ഉപബോധവും അബോധവും പിളർന്നു.ഒരു കട്ടിൽ രണ്ടായി... പിന്നെ വേറെ മുറിയായി... ദിനംപ്രതി എന്നിൽനിന്ന് കൂടുതൽ അകലങ്ങളിലേക്കവൾ നീങ്ങി.ഫ്രോയ്ഡ് : " അവളോ? അതോ നീയോ ?"ശ്വാസമറ്റ് നിലത്തു വീഴവേ വൈരൂപ്യമാർന്ന ജരാനരകൾ കണ്ട് അവസാനമായ് അവൾ മൊഴിഞ്ഞു: "ഞാൻ സ്നേഹിച്ചത് നിന്നെയല്ല..."ഫ്രോയ്ഡ് :...

പത്ത് പ്രണയ കവിതകൾ

കവിതജയശ്രീ പെരിങ്ങോട്ഒറ്റച്ചിലമ്പൂരിയെറിഞ്ഞു നീയെൻ നീരാഴമാഴക്കുഴിമാത്രമാക്കിനീയൊഴുകിയ വഴി മുഴുവൻ പച്ചകുത്തി ഓർമ്മയിൽ കുതിർന്നിരിപ്പാണ്.. എനിക്കറിയാം നിന്റെ അടുത്ത കളി തീയ്യാട്ടമാണ് .. നീയാളിയ വഴി മുഴുവൻ ഭസ്മക്കുറി തൊട്ട് ഞാൻ ധ്യാനത്തിലാവും.. നിന്റെ ഏത് ഋതുവിലും ഞാൻ നിറയും..എൻ വിരൽച്ചില്ലയിൽ നീ വിടരൂ വെയിൽ - പ്പൂവിതളായിത്തെളിയൂ .. വിരഹിതൻ ഒറ്റനിൽപ്പായിത്തുടരൂ.. പൊഴിയുമ്പൊഴെന്നിലേക്കൊന്നായടിയൂ....തീപ്പിടിക്കുന്നൊരുള്ള കത്തേക്ക് നീ തുറന്നിട്ട ജാലകം.. പച്ച പാറുന്ന കാറ്റുലയ്ക്കുന്ന നീറി...

ചിതലുകൾ

കവിത ആരതി ലക്ഷ്മി കൃഷ്ണൻഎഴുതട്ടെ,വീണ്ടും വീണ്ടും  കാര്‍ന്നു തിന്നുന്ന ചിതലുകളെ കുറിച്ച്, ഉടലാകെയരിച്ചിറങ്ങി  ഓരോ രോമക്കുത്തുകൾക്കു മേലെയും കാമത്തിന്റെ ചിതൽപുറ്റ്‌ പണിയുന്നവര്‍.നിറങ്ങളാലേ കണ്ണുമഞ്ഞളിപ്പിച്ച്, മനസ്സിനെ വരുതിയിലാക്കുന്ന മാന്ത്രിക വിദ്യ പഠിച്ചവ.കവിളിലൂടൊലിച്ചിറങ്ങിയ കണ്ണീര്‍ ചാലുകളെ  ഊറ്റിക്കുടിച്ച്...

എന്നാൽ ഞാൻ

സുനിത ഗണേഷ്ഞാനിറങ്ങി പോകട്ടെ എന്റെ പ്രജ്ഞയിൽ നിന്നും..ശരീരം അലക്കി തേച്ച് അലമാരയുടെ താഴെത്തട്ടിൽ എടുത്തു വെക്കാം...ഇടക്കെടുത്ത് പൂപ്പൽ തുടച്ച് ഒരു അധരാമൃതം നൽകി തിരികെ വെക്കണം...എന്റെ ചുവന്ന ചിന്തകൾ തട്ടി ചുവരുകൾ നിറം മാറിയിരിക്കാം....എന്റെ നിശ്വാസം തിങ്ങി നിൽക്കുന്ന മുറികളോരോന്നും കഴുകിത്തുടക്കണം...പുതിയ നിറങ്ങൾ ചേർത്തെൻ പഴകിയ പരിദേവനങ്ങൾ മൂടിവെക്കണം....എന്റെ പേനയിലെ മഷികൊണ്ടു ഞാൻ പോയ വഴിയിൽ...

ലോക്ഡൗൺ കുടുംബകഥ

കവിത മനോജ് കുമാർ പഴശ്ശികുറേക്കാലമായി വേറിട്ടു കഴിഞ്ഞ ശേഷം അവർ ഒന്നിച്ചു നിന്നു. അതൊരു കോടതി മുറിയായിരുന്നു. വന്നത് ആലോചിച്ചുറപ്പിച്ച ഡൈവോഴ്സിനായിരുന്നു. ഒരു മൂന്നു വയസ്സുകാരി അമ്മയിൽ നിന്നൂർന്നിറങ്ങി ദൂരേയ്ക്ക് ദൂരേയ്ക്ക് നടന്നു. മുഖാവരണം ധരിച്ചതു പോലെ നിശബ്ദമാക്കപ്പെട്ട വരാന്തയാണത്.അത് മാർച്ച് 23 ന്റെ വൈകുന്നേരമായിരുന്നു. ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാൽ അവൾക്കു...

കടലുടൽ

കവിത യഹിയാ മുഹമ്മദ് ചിത്രീകരണം : മജ്നി തിരുവങ്ങൂർഅതിശക്തമായ അടിയൊഴുക്കുള്ള ഒരു കടലുടൽ രണ്ടു ചുഴികൾ കർണ്ണപടം.കരയിലേക്ക് അലതല്ലിപ്പായും പാൽനുരതിര രണ്ടു കണ്ണുകൾആഴക്കടൽപരപ്പിൽ ഏകം തുഴയില്ലാതെ തുഴയുന്ന വഞ്ചിക്കാരൻ ഇരുകൈകൾ പരപ്പ് രണ്ടു കാലുകൾ നീലിമ ഉടൽ.മല തുള്ളിപ്പായുന്ന പുഴയൊഴുക്ക് അഴിമുഖപ്രവാഹം നാസിക അതിനിഗൂഢം ഒരു വായഗർത്തംനാവ് പതിയിരിക്കുന്ന തിമിംഗലം ഭീകരം ഗർത്തം നീളുന്നു അത്ഭുതക്കലവറ മീനുകൾചിപ്പികൾ, മുത്തുകൾ നീരാളികൾ വിഷസസ്യങ്ങൾ കടൽപുഴുക്കൾ!കടലാമ മണൽപ്പരപ്പ് അതിലേക്ക് ഊഴ്ന്നിറങ്ങിപ്പോയ ഒരു മനുഷ്യൻ ശ്വാസം കിട്ടാതെ പിടയുന്നു. കിതയ്ക്കുന്നു തുഴയുന്നുഅവിടെ എവിടെയോ ആണെന്ന് തോന്നുന്നു ഒരഗ്നിപർവ്വതം ഉരുകിക്കൊണ്ടിരിക്കുന്നത്ഒരു സമുദ്രം ചിന്നിച്ചിതറാൻ പാകത്തിൽ തിളച്ചു...

തമാശകൾ

കവിതകൃഷ്ണഒരു സൈക്യാട്രി വാർഡാണ്! ആക്റ്റിവിറ്റീസ് റൂമിൽ നിറയേ കളിയും ചിരിയും. IIT പാസ്സ് ഔട്ട് നന്ദു മാത്രം ചിരിക്കില്ല, റാഗ് ചെയ്തതാണ് പിള്ളേര്, പിന്നീടവൻ ചിരിച്ചിട്ടില്ല. പക്ഷെ പാട്ട് പാടും, അവന്റെ തൊണ്ടയിൽ നിന്ന് പാട്ടും ഭയവും നമുക്ക് കേൾക്കാം.ഇംഗ്ലീഷ് പ്രൊഫസ്സർ പ്രതാപ് സർ, നന്നായി വായിക്കും. ചുറ്റുമെന്ത് നടന്നാലും ആധികാരികമായി ആ വിഷയത്തെപ്പറ്റി വാ...
spot_imgspot_img