കവിത
ബിനോയ് വരകിൽ
പ്രപഞ്ച ശിരസ്സാകെ
കോവിഡ് പത്തൊൻപത്
പത്തൊൻപതുകാരന്റെ
മുടിയും താടിയും മീശയും
പോലെ നീണ്ടു പടർന്നപ്പോൾ
സുബോധവും ഉപബോധവും
അബോധവും പിളർന്നു.
ഒരു കട്ടിൽ
രണ്ടായി…
പിന്നെ
വേറെ മുറിയായി…
ദിനംപ്രതി
എന്നിൽനിന്ന്
കൂടുതൽ അകലങ്ങളിലേക്കവൾ
നീങ്ങി.
ഫ്രോയ്ഡ് : ” അവളോ? അതോ നീയോ ?”
ശ്വാസമറ്റ്
നിലത്തു വീഴവേ
വൈരൂപ്യമാർന്ന
ജരാനരകൾ കണ്ട്
അവസാനമായ്
അവൾ മൊഴിഞ്ഞു:
“ഞാൻ സ്നേഹിച്ചത്
നിന്നെയല്ല…”
ഫ്രോയ്ഡ് : ” അവളോ? അതോ നീയോ ?”
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.