Homeകവിതകൾ

കവിതകൾ

കൊളുത്തിവലിക്കുമ്പോൾ

നിഷ്നി ഷെമിൻതിരിഞ്ഞുനോട്ടമെത്താത്ത കാഴ്ചകളുടെ അങ്ങേയറ്റത്തു തന്നെ ഒരു കൊളുത്തിട്ടു. ചടുലമായ അകക്കണ്ണുകളിൽ കൊളുത്ത് കൃത്യമായി തുളഞ്ഞിരിക്കുന്നു.കൈ രണ്ടും മത്സരാവേശത്തോടെ ആഞ്ഞുവലിക്കാൻ തുടങ്ങി. എണ്ണമറ്റ നാഴികയകലെ പിളർന്നുപോകുന്ന, വേദനയുള്ള തരിശുനിലങ്ങളെ ഇപ്പോൾ കാണാം.ചിതറാൻ തുടങ്ങിയ ഭൂതകാല സ്മരണകൾ...

വിചാരണ

കവിത ബിജു ടി.ആര്‍ പുത്തഞ്ചേരികവിതയെഴുത്ത് നിര്‍ത്തി ഞാനൊരു ആടിനെ വാങ്ങി.കറവയുള്ള ആടാണ്. ഒരു കുട്ടിയുണ്ട്. കവിതയെഴുതാന്‍ തോന്നുമ്പോള്‍ ഞാനാടിനെ കറക്കും..ആടിന് വൃത്തവും അലങ്കാരവുമുണ്ട്. പല്ലവിയും അനുപല്ലവിയും ചരണവുമുണ്ട്.ആട്ടിന്‍പാലിന് കവിതയുടെ മണമുണ്ടെന്ന് നാട്ടുകാര്‍. പുകഴ്ത്തുന്നവര്‍ക്ക് ഞാനരഗ്ലാസ് പാലധികം കൊടുക്കും...എനിക്കറിയാം മതിലിനപ്പുറം കടന്ന് അവര്‍ ആടിനേയും പാലിനേയും തള്ളിപ്പറയുമെന്ന്....ആടിന് അസൂയ തോന്നിയതുകൊണ്ടാവാം പാലിന്റെ അളവ് കുറയാന്‍ തുടങ്ങി.ഗൂഢതന്ത്രത്തിന്റെ...

മണ്ണെടുക്കും മുമ്പ്

സമീർ പിലാക്കൽമണ്ണെടുക്കും മുമ്പ് ആ മണ്ണിലിറങ്ങണം.. ഈ ശൈത്യത്തിലും അതിങ്ങനെ ചുട്ടുപൊള്ളുന്നതെന്തിനാണ്.. ഉപ്പൂപ്പമാർ ചിന്തിയ ചൂരുള്ള ചോരയുടെ  ചൂടുകൊണ്ടായിരിക്കാം..ആ മണ്ണൊന്ന്  കാതടിപ്പിച്ച് നോക്കൂ.. പൂർവികരുടെ പോരാട്ടത്തിന്റെ കടലിരമ്പം നിങ്ങൾക്ക് കേൾക്കാം…ക്ഷമാപണത്തിന്റെയും സംയമനത്തിന്റെയും ഭാഷയില്ലാത്ത മിമ്പറിന്റെ ധ്വനികൾ കേൾക്കാം.. ആലിമുസ്ലിയാരിന്റെയും വാരിയൻകുന്നത്തിന്റെയും ഗർജനം കേൾക്കാം..ഇനി സ്വർഗത്തിൽ കാണാമെന്നു പറഞ്ഞു പടക്കളത്തിലേക്കയച്ച ഉമ്മമാരുടെ...

ദൈവമിപ്പോള്‍ സ്വര്‍ഗ്ഗത്തിലില്ല

അനിൽ കുര്യാത്തിചോളം വിതച്ച വയലേലകളില്‍ നിന്നും ഗോതമ്പ് വിളവെടുക്കുന്നവരോടവർ ചോദിച്ചു "എന്റെ നാവിൽ പൂട്ടാന്‍ വിലങ്ങുണ്ടോ"രജസ്വലയല്ലാത്ത അവളുടെ കന്യാചര്‍മ്മം പിളർത്തിയൊഴുക്കിയ പ്രാണന്റെ കണ്ണുനീരിന് ആർത്തവ ചുവപ്പില്ലായിരുന്നുസ്വര്‍ഗ്ഗം തേടുന്ന ചെന്നായ്ക്കളോടൊരുവൾ അക്ഷര ഭിക്ഷയാചിച്ചു അവര്‍ ദൈവത്തെ ചൂണ്ടിക്കാട്ടി അവളുടെ നാവരിഞ്ഞുവിശുദ്ധ ഗ്രന്ഥങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു മുലകളറുത്തെറിഞ്ഞു ദൈവമപ്പോള്‍...

ഉത്സവം

കവിത സുകുമാരൻ ചാലിഗദ്ധ എൻ്റെ കാവലേ..കാവിലെ കൂവലേ മുന്തിരി കൂട്ടിലെ മുത്തുകൾ തുള്ളിയോ ആശിക്കുമാശയ്ക്ക് ആളറിയാം അത്താഴ കഞ്ഞിക്ക് ഉപ്പെറിയാം...എല്ലാരും പോണുണ്ടേ തോളത്ത് കൊച്ചുണ്ടേ വക്കൻ്റെ വായാടി പമ്പരം കെട്ടിയോ... പൊട്ടുന്ന പടക്കത്തിൽ മൊട്ടെല്ലാം പൂവായോ ആനയും ആൾക്കാരും എന്തെല്ലാം പാടിയോഒറ്റയ്ക്ക് ഒറ്റയ്ക്ക് ഓല പീപ്പി ഒന്നിൻ്റെ മണ്ടയിൽ...

കടല് വീട് 

കവിത ഹണി ഹർഷൻവീടിനോട് പിണങ്ങിഇന്ന് ഞാനൊന്ന് കടലുകാണാൻ പോയി..ശാന്തമായ തീരം..തീരത്ത് പണ്ടെങ്ങോ വന്നുപോയൊരുകൂറ്റൻ തിരമാല കൊണ്ടുപോകാൻ മറന്ന ചിലതും ഞാനും മാത്രം..കൂപ്പുകുത്തിയ ഒരു മേൽക്കൂരയെന്നെചാരിയിരിക്കാൻ ക്ഷണിച്ചു,തലചേർത്തുവെച്ച്,വിശാലമായി ഇരുന്ന്,അതിവിശാലമായ കടലാസ്വാദനം..കടലിന്റെ ഭാഷയും കേട്ട് കണ്ണടച്ചങ്ങനെ ഏറെ...

മുത്തശ്ശി

കവിതവിനോദ് വി.ആർമുത്തശ്ശിയെ വരയ്ക്കാൻ എളുപ്പമല്ല പഞ്ഞിത്തലമുടി മോണകാട്ടിച്ചിരി തോളൊപ്പം തൂങ്ങിയ കാതുകൾ കാലം ചുളിവ് പുരട്ടിയ തൊലി നിറങ്ങളുടെ കോലായയിൽ മുത്തശ്ശി തെളിയുന്നില്ല. കഥകളുടെ തെളിച്ചത്തെ ഏതു വർണ്ണം ചേർത്തുവരയ്ക്കും! കഥ പറയുന്ന മുത്തശ്ശിയുടെ കുസൃതിയെ വരച്ചെടുക്കാൻ എനിക്കിനിയും പ്രായമാകണം. വരച്ചു തുടങ്ങാൻ നല്ലത് മലകൾക്കിടയിലിരുന്ന് ഒളിഞ്ഞുനോക്കുന്ന സൂര്യനോ ഒൻപത് വരകൾക്കുള്ളിൽ നിവരുന്ന കുടിലോ നിറയെ...

അമ്മയെക്കൊണ്ട്

കവിതഅലീനഅമ്മയെക്കൊണ്ടെന്തൊരു ശല്യം. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും, ഫോൺ ചെയ്തു ഞാനെവിടെ എന്നറിഞ്ഞില്ലേൽ പ്രഷറ് താഴും. ഗുളിക പോലെ എന്റൊച്ച കേട്ടില്ലേൽ ഷുഗറു കൂടും. ആകാശമിടിഞ്ഞു വീഴും. ഒന്നും പറയാനില്ലെന്നറിയാം. അതുകൊണ്ട്, മൂന്നാമത്തെയോ നാലാമത്തെയോ കോളെടുക്കും. ഫോൺ കരഞ്ഞൊഴിഞ്ഞതുകൊണ്ട് എന്റെ ചായ തിളച്ചു തൂവിയിട്ടില്ല, തുണി മഴ നനഞ്ഞു പോയിട്ടില്ല. "വീടിന്റടുത്ത്...

ഉക്രൈൻ കവിതകൾ

വിവർത്തനം : ഡോ രോഷ്നി സ്വപ്നമിരോസ്ലാ ലൈയുക് ന്റെ കവിതകൾ Myrosla Laiuk     1 വെളുപ്പ്   നീലിച്ച ഒരു തടാകത്തിനടുത്തുള്ള ഇരുണ്ട രാത്രിയുടെ നടുവിൽ ഒരു മഞ്ഞ ഇരുമ്പ് വണ്ടി വന്നു നിന്ന് എന്നെ കൂട്ടിക്കൊണ്ടുപോകുന്നു.   എവിടെയാണെന്നത് എനിക്ക് പ്രശ്നമല്ല-   ഞാൻ ഈ കൈവരി പിടിക്കും   ഒഴിഞ്ഞ കുപ്പി പോലെ ഈ ലോകത്ത് തടഞ്ഞു...

ട്രോൾ കവിതകൾ – ഭാഗം 10

വിമീഷ് മണിയൂർപറന്നുലോക്ക്ഡൗണിൽ അടങ്ങിയിരിക്കാൻ കഴിയാതിരുന്ന ഒരു ഈച്ച തിരഞ്ഞ് നടന്ന് തീട്ടത്തിൽ പോയിരുന്നു. തൂറിക്കഴിഞ്ഞ പോലത്തെ സുഖം ഈച്ച അറിഞ്ഞു. മെഡിക്കൽ ഷോപ്പിൽ പോയി ഗുണമേൻമയുള്ള മാസ്ക് വാങ്ങി ഈച്ച വീട്ടിലേക്ക് പറന്നു....
spot_imgspot_img