Homeകവിതകൾ

കവിതകൾ

കവിതപ്പുറത്ത്

കവിത   അഞ്ജു ഫ്രാൻസിസ് മഴ തുളുമ്പുന്ന, ഒരു പഞ്ഞിക്കുപ്പായക്കാരി കവിതയ്ക്കു പുറത്ത് ബാ നമുക്ക് ലോകം ചുറ്റാം.മോളിന്ന് നോക്കുമ്പോ, താഴെ ഒരു കടുക് പോലെ നമ്മുടെ വീടെന്ന് നീ ഞെട്ടും. നമ്മള് പോയ കാടുകള്, കിതച്ച് കേറിയ കുന്നുകള്, ഒരു കരിമ്പച്ച തുള്ളിയായ് നിന്റെ കണ്ണിലിറ്റും.പുഴയൊരു നീലക്കരയാകും. നമ്മള് കുപ്പീലിട്ട് വളർത്തിയ സ്വർണ...

കേരളപ്പിറവി

കെ. വി ജ്യോതിഷ്ആചാരപ്പെരുമയിൽ നാട് കുതിക്കുമ്പോഴാണ് മാറ് മറച്ചവരുടെ നഗ്നത വാരിയെടുത്ത്, കോരൻ കഞ്ഞി വാരി കുടിച്ച കുമ്പിൾ തേടി ആർത്തവത്താൽ കുടിയൊഴിപ്പിക്കപ്പെട്ട പെണ്ണിനേയും കൂട്ടി പരശുരാമന്റെ മഴുവിൽ നാണം കൊണ്ട് കേരളം ഒളിച്ചത്.ചക്ര വാഹനങ്ങളെ കേരളത്തെ ഇടവഴികൾ വളഞ്ഞിട്ട്...

ചാൾസ് ബുക്കോവ്സ്ക്കിയുടെ മൂന്നു കവിതകൾ

വിവർത്തനം : സനൽ ഹരിദാസ്ഏറ്റവും ഇരുണ്ട ഒരു ഏപ്രിൽ രാത്രി ഓരോ മനുഷ്യനുമൊടുവിൽ കുരുങ്ങുകയും തകരുകയും ചെയ്യുന്നു ഓരോ കുഴിമാടങ്ങളും  തയ്യാറാകുന്നു ഓരോ കഴുകനും കൊല്ലപ്പെടുന്നു ഒപ്പം സ്നേഹവും സൗഭാഗ്യവും കവിതകൾ ഒടുങ്ങിക്കഴിഞ്ഞു, തൊണ്ട വരണ്ടിരിക്കുന്നു. ഇതിന് അന്ത്യകൂദാശകൾ  ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നില്ല കാരണങ്ങളും കണ്ണീരുമുണ്ടാകുമെന്നും വേദനയാണ്...

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...

കള്ളങ്ങള്‍

കവിതബാലകൃഷ്ണൻ മൊകേരികരാറുകാരൻ വിട്ടുകളഞ്ഞ ക്വാറിയിലെ ചന്നംപിന്നം പാറപ്പൊടിയിൽ എപ്പോഴൊക്കെയോ വീണ പ്രണയത്തിന്റെ ചില വിത്തുകള്‍ നാമ്പെടുക്കാനൊരുങ്ങിയെങ്കിലും, പുളിപ്പിച്ച കള്ളങ്ങളുടെ ജൈവവളം കിട്ടാതെ അവയെല്ലാം മുളയിലേ കരിഞ്ഞു!(adsbygoogle = window.adsbygoogle || ).push({});കാണുന്ന മുഖങ്ങളിൽ കാണാത്ത കള്ളങ്ങളുടെ ചിരിയൊളിപ്പിക്കാനാവാതെവന്നപ്പോള്‍, കൂട്ടുകാര്‍ പിണങ്ങിപ്പോയി! നാട്ടുനടപ്പിന്റെ കള്ളങ്ങളിൽവീണു കടുകുമണിപോലെ പൊട്ടിത്തെറിച്ചപ്പോള്‍ വീട്ടുകാര്‍ പടിയടച്ചു. വേണ്ടപ്പോള്‍...

ലാസ്റ്റ് വിഷ്

ആരതി ജഹനാര അഞ്ചേകാലിനേ എണീക്കും അലാറം അടിക്കുന്നതിനും അഞ്ചുമിനിറ്റു മുന്നേ..പതിവില്ലാതെ പത്തിരിയുണ്ടാക്കി തേങ്ങാപ്പാലെടുത്തു പുറത്തൊഴിച്ചു പഞ്ചസാരേമിട്ട് പയ്യെ തിന്നും. അപ്പോൾ എണീറ്റ് നിന്നും ഓടീം ഉള്ള തീറ്റയോർമ്മകൾ തികട്ടിവരും. ഇനി നിറയെ സമയമാണല്ലോ ഉള്ളെ എന്നങ്ങ് നെടുവീർപ്പിടും.മുറി മുഴുവൻ അടിച്ചുതൂത്തിടും നാലാള് വന്നാൽ കാണാൻ...

രൂപകങ്ങൾ; സത്യവും മിഥ്യയും

കവിത വിമീഷ് മണിയൂർകഴിഞ്ഞ മാർച്ച് മുപ്പതാം തീയ്യതി ഉച്ചകഴിഞ്ഞതോടെ എന്റെ കൈവശമുണ്ടായിരുന്ന രണ്ടു രൂപകങ്ങളും തീർന്നു പോയിരുന്നു.അതു കഴിഞ്ഞുള്ള രണ്ടു ദിവസങ്ങളിലും രൂപകങ്ങൾ കിട്ടാതെ ഞാൻ പണി നിർത്തിവെച്ചു.എന്തോ പന്തികേട് മണത്ത് കൂടുതലൊന്നും ചോദിക്കാതെ...

പേറ്

വിഷ്ണു സുജാത മോഹൻകുളിമുറി, ഗർഭപാത്രം പോലെ അത്രമേൽ സ്വകാര്യത കാത്തു സൂക്ഷിക്കുന്നൊരിടമാണ്. അവിടെ എനിക്കു മാത്രം കേൾക്കാനുള്ള പാട്ടുകൾ ഉണ്ടാകുന്നുണ്ട്. ഭാഷയിലെ വ്യാകരണം പഠിച്ചു തീരാത്തതു കൊണ്ടു മാത്രമാണ് ഗർഭപാത്രത്തിൽ നിന്ന് ഒരു മൂളിപ്പാട്ടു പോലും കേൾക്കാത്തത്.ആടുമേക്കാൻ പോകുന്ന പോലെ - യാണെന്റെ കുളിക്കാൻ പോക്ക് എന്നെ ആരേയോ കുളിപ്പിക്കാ- നേൽപ്പിച്ച് മനസ്സിനേയും കൂട്ടി...

നോവ്‌

അശ്വതി മോഹൻമൗനത്തിനു ഇടം നൽകുംതോറും നീ എന്നിലേക്ക് ആഴ്ന്നിറങ്ങുന്നത് ഞാനറിയുന്നു. നീ എന്നെ കീഴടക്കിയത് എന്റെ മനസ്സ് നിനക്കൊരുക്കിയ വഴിയിലൂടെയാണല്ലോ.നിന്റെ വേരുകൾ എന്നെ വലിച്ചുമുറുക്കി ശ്വാസംമുട്ടിക്കുമ്പോൾ അത് കണ്ടില്ലന്നു നടിച്ചതും നിന്നെ മറക്കാൻ...

മനസ്സ്

കവിത അനീഷ് പാറമ്പുഴനാൽക്കവലയിൽ നിൽക്കുന്ന ഒരു കുട്ടിയപ്പോലെയാണ് ചിലപ്പോൾ മനസ്സ് ഏത് വഴി എപ്പോൾ ഓടിപോകുമെന്ന് ആർക്ക് പ്രവചിക്കാനാവും ചില്ലകളിൽ നിന്ന് തുഞ്ചത്തേക്ക് വളരെ വേഗം ഓടിക്കയറുന്ന അണ്ണാനെപ്പോലെ വലിയ പ്രയത്നശാലിയുമാണവൻ പിടിവിട്ട് വീഴാറുണ്ട് പലവട്ടം നല്ല തണുപ്പുള്ള രാത്രിയിൽ വിജനമായ ഒരു കമ്പാർട്ട്മെന്റിൽ അപ്പുറത്തും ഇപ്പുറത്തും മുഖത്തോട്ട് നോക്കി...
spot_imgspot_img