Homeകവിതകൾ

കവിതകൾ

നിനക്കെഴുത്തുകൾ

കവിത ആരതി എസ്.ബിഞാൻ നിനക്കെഴുതാറുണ്ട്… നീ ദൂരെയായതുകൊണ്ടല്ല അടുത്തായതുകൊണ്ടുമല്ല വെറുതെ ഞാൻ നിനക്കെഴുതാറുണ്ട് നിനക്കൊരിക്കലും വായിക്കാൻ തരാത്ത എന്റെ കറുത്ത ഡയറിയിലെ ഏറ്റവും ഒളിവുള്ള ഒരിടത്ത്‌ ഞാൻ നിനക്കെഴുതാറുണ്ട്... അവസാനത്തെ രാത്രിയെന്നപോലെ പറ്റിച്ചേരുന്ന എല്ലിൻകൂടുകൾക്ക് ഇനിയും ഇനിയുമെന്ന് ഉയർന്നുതാഴുന്ന ഒച്ചകൾക്ക് പുറംകഴുത്തിൽ നിന്ന് നട്ടെല്ലിലേക്ക് ഓടിപ്പോകുന്ന ചുണ്ടുകൾക്ക് എത്ര ചുഴികളിൽ വീണാലും കയറിപ്പോരുന്ന വിരൽത്തുമ്പുകൾക്ക് നെഞ്ചിൻകൂട്ടിൽ കൊള്ളിയാൻ...

മഗ്രീത്തിൻ്റെ വിചിത്ര മരണം 

കവിത അമലു ചിത്രീകരണം : സുബേഷ് പത്മനാഭൻ"എപ്പോളായിരുന്നു..? " "അറിയില്ല.. മൂന്ന് നാല് ദിവസമായിട്ടുണ്ടാവുമെന്ന് തോന്നുന്നു " "നിങ്ങളെപ്പോളാണ് അറിഞ്ഞത്" "ഇന്നിപ്പോ മണം വന്നപ്പോൾ....." അവർ മരിച്ചു മൃതദേഹത്തിന് മൂന്നുദിവസത്തിൻ്റെ പഴക്കം പോലീസ് എത്തുമ്പോൾ കസേരയിൽ ചാരിയിരിക്കുന്ന നിലയിലായിരുന്നു സിസ്റ്റർ മേരി മഗ്രീത്ത് കൈയിൽ ജപമാല മുൻപിൽ കത്തിതീരും മുൻപേ കെട്ടുപോയൊരു മെഴുകുതിരി ഒരേ...

ഒരു സെമിത്തേരിയൻ ചുംബനം

കവിതസ്നേഹ മാണിക്കത്ത് പരസ്പരം മണത്തു നടക്കുന്ന തെരുവുനായ്ക്കൾ കടിച്ചു കുടഞ്ഞ പോലെ ഉപ്പുകാറ്റേറ്റ് വിണ്ടുകീറിയ നിന്റെ ചുണ്ടുകൾ. നെഞ്ചിൽ ദുർഗന്ധം നിറഞ്ഞ രഹസ്യകടൽ.. നിന്റെ പിൻകഴുത്തിൽ മുട്ടിയിരുമ്മിയ എന്റെ സ്വിസ്സ് ബ്യൂട്ടി ലിപ്സ്റ്റിക്ക് മണം.. നിന്റെ വിരലിൽ പൊട്ടിയ മറുകിലെ ചോരപ്പത ഉടലിൽ ബ്രേക്ക്‌ ചവിട്ടുന്നതിന്റെ പ്രകമ്പനം പെരുമ്പാമ്പിന്റെ ആർത്തിനിറഞ്ഞ കടൽത്തിരകളിൽ തർക്കിച്ചു മരിച്ച പ്രേമക്കുഞ്ഞുങ്ങൾ സെമിത്തേരിയുടെ തുരുമ്പിച്ച ഗേറ്റിൽ പിടിച്ചു നിന്റെ ബൈക്കിലേക്ക് തുറിച്ചു നോക്കിയത്. മരണത്തിനും അതിജീവനത്തിനും ഇടയിലെ ചൂണ്ടയിൽ പരൽ മീനായി സെമിത്തേരിയിൽ നീ തരുമെന്ന് വാക്കുറപ്പിച്ച ചുംബനങ്ങളിൽ കുരുങ്ങി മണ്ണിൽ പിടഞ്ഞു മരിച്ചത്. വീണ്ടും കടൽ ഗർഭത്തിൽ ഒളിക്കാനായി നൊന്തു കരഞ്ഞു ഇഴഞ്ഞു...

മരിച്ച മനുഷ്യർ

കവിത സ്നേഹ മാണിക്കത്ത്കണ്ണടച്ച് മൂടിപ്പുതച്ചു, പിങ്ക് ഉടുപ്പിട്ട ബൊമ്മയെ മാറോടു ചേർത്ത്  ഉറങ്ങിയാലും അവരെന്നെ പിന്തുടരും...എന്റെ ഉടലിലൂടെ ഇഴഞ്ഞു നീങ്ങി  മരിച്ചതിനു തലേന്ന് തിന്നുതുപ്പിയ മീൻ മുള്ളു കുത്തിയിറക്കും.അവരുടെ കടന്നൽ കണ്ണുകളിൽ ഉടൽ പലതവണ ശാസ്ത്രക്രിയ ചെയ്യപ്പെടുംപ്രണയത്തിന്റെ ശബ്ദം സൂചികൾ കുത്തുന്നത് പോലെയും യന്ത്രങ്ങൾ കറങ്ങുന്ന പോലെയുമാണെന്ന് പുതപ്പിനടിയിലൂടെ തലയിട്ടവർ പറഞ്ഞു പോകുംമരിച്ച മനുഷ്യർ എന്റെ മർമരങ്ങളെ ശ്രവിച്ചു കൊണ്ട് സ്വപ്നങ്ങളെ വിലയ്ക്കെടുക്കും..ജനലിലെ വിടവിലൂടെ ഉറുമ്പുകൾക്കൊപ്പം എന്റെ കഴുത്തിൽ ചുവന്ന തടിപ്പുകൾ ഉണ്ടാക്കുംമരിച്ച മനുഷ്യർ വീണ്ടും "ഞങ്ങളെ കൊല്ലാൻ നോക്കണ്ട എന്ന്...

ട്രോൾ കവിതകൾ – ഭാഗം 16

വിമീഷ് മണിയൂർ മരിച്ചു പോയിരിക്കുന്നുരസകരമായ ഒന്ന് ചരിത്രത്തിൽ സംഭവിച്ചിരിക്കുന്നു. പ്ലാവുള്ള കണ്ടിയിൽ കുഞ്ഞിരാമൻ മരിച്ചു. കുഞ്ഞിരാമന് മുമ്പും പിമ്പും എന്ന് ചരിത്രം രണ്ടായി മുറിഞ്ഞു പോയിരിക്കുന്നു. കുഞ്ഞിരാമൻ്റേത് സുവർണ്ണ കാലഘട്ടം എന്ന് വാർഡ് മെമ്പർ...

ദിശതെറ്റിപ്പറക്കുന്നവർ

(കവിത)സിന്ദുമോൾ തോമസ്സ്വപ്നത്തില്‍ അവർ ഉണക്കമുന്തിരിയും ഈന്തപ്പഴവും കരിപ്പെട്ടിയും ചേർത്ത് എനിക്കുവേണ്ടി ലഹരിയുണ്ടാക്കുന്നു.   ഇടിയിറച്ചിയും മീൻപൊരിച്ചതും ഒരുക്കിവെച്ച് എന്നെ കാത്തിരിക്കുന്നു.സ്വപ്നത്തിൽ ഞാൻ വയൽവരമ്പിലൂടെ അലസമായൊഴുകുന്നു. എൻറ മഞ്ഞപ്പട്ടുപാവാടയുടെ കസവുഞൊറികളിൽ ഒരു പുൽച്ചാടി ഇറുക്കിപ്പിടിച്ചിരിക്കുന്നു. തൊങ്ങലുകൾപോലെ വയലറ്റുകൊന്തൻപുല്ലിൻറ സൂചികൾ തറയ്ക്കുന്നു.തുമ്പപ്പൂവിനാൽ ചേമ്പിലവട്ടകയിൽ...

മുറ്റം

കവിത ആദിഷ ടി.ടി.കെഅലക്കു കല്ല്പൊട്ടിയ കന്യകാത്വം ചോര വാർന്ന് നിലവിളിച്ചൊലിച്ചിറങ്ങിയ നൂലിഴകളെ തേച്ചുവെളുപ്പിച്ചെടുത്ത കുമ്പസാരക്കൂട്അയൽപകലുകളിൽ എത്രയെത്ര ആത്മഹത്യകൾ ശോഭനമാക്കിയ നീട്ടിവലിച്ച കൊലക്കയർവെയിൽതണലേ നീ പ്രണയിക്കുമോ എന്ന പേടി കൊണ്ടാണ് നിന്നെ തണുപ്പിച്ചു വിട്ട മരച്ചില്ലകളെ ഞാൻ കരിച്ചു കളയുന്നത്. ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

തിരിച്ചറിവുകൾ

തോമസ്‌ അബ്രഹാംഅവിടെ നല്ല മഴയാണത്രെ, എല്ലോളം ചൂഴ്ന്നിറങ്ങുന്ന തണുപ്പും. ഇവിടെ കാറ്റടിക്കുന്നു, ചുട്ടുപഴുത്ത മണലിന്റെ ഗന്ധമാണിതിന്.വെറുതെയിരുന്നപ്പോൾ ബസുദേബിനെക്കുറിച്ചോർത്തു വെയിലേറ്റവൻ കണ്ണു കുറുക്കിയപ്പോളാണ് അവനും ദാഹമുണ്ടെന്നതോർത്തത്.വിയർപ്പിറ്റ് പള്ളയോടൊട്ടിയ കുപ്പായം വിരൽ കൊണ്ടു വലിച്ചവൻ നിശ്വാസമുതിർത്തപ്പോഴാണ് അവനും വിശപ്പുണ്ടെന്നതോർത്തത്.ശാഠ്യം പിടിച്ച കുഞ്ഞിനെ തോളത്തു ചേർത്തു തട്ടി ഞാനുലാത്തുമ്പോളവളിൽ പതിഞ്ഞ കണ്ണുകളുടെ തിളക്കമാണ് അവനും...

വെളിച്ചം…

കവിത കവിത.എച്ച് ഗവേഷക, കാര്യവട്ടം ക്യാമ്പസ്‌ദൂരെ നിശാപുഷ്പങ്ങൾ മൊട്ടിട്ടു പരിമളം പരത്തുന്ന സന്ധ്യയുണ്ടാകാം.... സ്വർണപഞ്ജരത്തിൽ അമർത്തിയടച്ച കിനാവുകൾക്കവിടെ ചിറകുകൾ വച്ചേക്കാം.. എരിഞ്ഞു തീർന്ന ചാമ്പലിൽ നിന്ന് നിത്യമോഹിനിയാം പ്രതിമയുണ്ടാകാം.... ചെരുപ്പടിക്കുള്ളിൽപ്പെട്ടു - രഞ്ഞ പ്രാണികൾ തൻ മൗനങ്ങളിവിടെ വാചാലമാകാം.... വെളിച്ചമെടുത്തൊളിക്കുന്ന പന്ഥാവിൽ കെടാവിളക്ക് കണ്ടെത്തുന്നിടം...... ദൂരെയിപ്പോഴും അവിടം മുനിഞ്ഞു തെളിയുന്നുണ്ട്......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

നിശബ്ദ ശൂന്യത

അമൽ വിതൊട്ടറിയാൻ കഴിയാത്ത ശൂന്യതയെ കണ്ടറിഞ്ഞപ്പോൾ , അവിടെയൊന്നുമില്ല ഹേ വെറുതെയാണോ പരാജയപ്പെട്ടവർ ശൂന്യത എന്നു വിളിച്ചത് പക്ഷെ ഇപ്പോൾ വറ്റി വരണ്ടൊരു ശൂന്യത ഉണ്ട്.... സ്വന്തം ഇടവപ്പാതിയിൽ ഒരു വ്യക്തിയോളം വളർന്നൊരു ശൂന്യത പക്ഷെ വൈകിയ വേളയിൽ രണ്ട് മനസ്സോളം വളർന്ന് ക്ഷയിച്ച ഇടവപ്പാതിയിലെ ശൂന്യത രണ്ടു പേർ കണ്ടറിഞ്ഞതിനേക്കാൾ തൊട്ടറിഞ്ഞിട്ടുമുണ്ട്.
spot_imgspot_img