ഹരിതം

0
521

ആര്യ ടി

തീപിടിച്ച മരങ്ങളില്‍ നിന്ന്
വിശപ്പെരിയുന്ന
കാട്
ഉരുകിയൊലിക്കുന്നു.

ചുംബനം കൊണ്ട്
വിപ്ലവം കൊണ്ടുവരുന്നു.

ഇലകള്‍ പൊഴിഞ്ഞ്
നഗ്നമായി
വേരുകളാഴ്ത്തി
ഭോഗം നടത്തുന്നു.

നിലനില്പുസമരങ്ങളില്‍
അവ
പൂക്കാലം പിടിച്ചുവാങ്ങി
ഇന്‍ക്വിലാബ് വിളിക്കുന്നു…


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here