Homeകവിതകൾ

കവിതകൾ

ഉയരം കൂടും തോറും…

(കവിത)നീതു കെ ആര്‍മണ്ണിടിഞ്ഞു...മലയിടിഞ്ഞു... പുതഞ്ഞു പോയ ജീവനുമേലേ വാർത്തയുടെ മലവെള്ളപ്പാച്ചിൽ. കഷ്ടം കഷ്ടമെന്ന് പൂതലിച്ച വിലാപക്കുറ്റിയിലിരുന്നു നുണയുന്ന കട്ടനിൽ ഉപ്പു ചുവയ്ക്കുന്നു.. ഒരു ദ്രുത കവിതയിലും ഹാഷ്ടാഗിലും കണ്ണീരുണങ്ങുന്നു...തുന്ന് വിട്ട ചായത്തോട്ടങ്ങളിൽ ഒരു രാത്രിയുടെ അന്നം വിറങ്ങലിച്ചു ബലിച്ചോറാകുന്നു.. വടുകെട്ടിയ നെറ്റിയിൽ നിന്നൂർന്നുപോയ തൊട്ടിയിൽ കല്ലിച്ച കിനാവുകൾ..ലായങ്ങൾ* പാടിപ്പാടിക്കുഴഞ്ഞ സ്വാതന്ത്ര്യഗീതിയിൽ നമ്മൾ...

ഒറ്റ നക്ഷത്രം

കവിത ബിജു ലക്ഷ്മണൻമറ്റൊരു ലോകം നെയ്യുന്നവരാണ് ഏകാകികൾ, അവിടെ കനൽചിന്തകളുടെ കുന്നിൻമുകളിൽ ബുദ്ധശിലകളായി തപം ചെയ്യുന്നു...താഴെ, താഴ്വാരങ്ങളിലേക്ക് നോക്കൂ മൗനങ്ങളിൽ നിന്നും ഭ്രഷ്ടായവർ പരിശുദ്ധ ജലത്തിൽ തത്തികുളിക്കുന്നു ബഹളങ്ങളാൽ ഒരു പ്രാർത്ഥന തീർക്കുന്നു...ഒറ്റപ്പെട്ട ദൈവം ശ്രീകോവിലിലും പള്ളി മിനാരങ്ങളിലും ഭയപ്പെട്ടൊതുങ്ങുന്നു....അപ്പോഴും ഇടിഞ്ഞ കുന്നിൻ മുകളിലേക്ക് കണ്ണും നട്ട് രാവുകൾക്ക് കാവലിരിക്കുന്നു ഒരു ഒറ്റ നക്ഷത്രം... ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

മീൻ മേരി

കവിതലിഷ ജയൻവലിയ വീടുകളിൽ കല്യാണത്തിനും അടിയന്തിരത്തിനും മീൻ കറി വയ്ക്കലാരുന്നു അമ്മച്ചിക്ക് പണി ! പെലയത്തി ആണേലും മീൻ മേരിയെ കണ്ടാൽ ലത്തീൻകാരി ആണെന്നെ തോന്നത്തൊള്ളന്ന് നല്ല വൃത്തിയും മെനയും ഉണ്ടെന്ന് കറിവച്ചാൽ എന്നാ രുചിയാന്ന് , അവിടുത്തെ പെണ്ണുങ്ങള് കുശുകുശുക്കുമ്പോ അയിനിപ്പോ എന്തോ വേണം എന്ന മട്ടിൽ അമ്മച്ചി...

(കവിത)

മാവോ വർഗ്ഗീസ്‌രാത്രി സമയം ഇരുട്ടിന്റെ ചായത്തിൽ കുളിച്ചുചിറകുകൾ തളർന്നൊരു കാക്ക പറന്ന് വരികയാണ്വിശപ്പ് കഴുത്തിൽ ചുറ്റിപിടിച്ചിരിക്കുന്നുഅൽപം ചോറിന്റെ വറ്റുതരുമോ എനിക്ക്അതാ അകലെ എന്റെ ബലിച്ചോർ കിടപ്പുണ്ട്ഉറുമ്പുകൾ കയറി പഴകിയ വാസനയിൽ മുങ്ങിയ ബലിച്ചോറവൻ...

ആദ്യാവസാനം പ്രേമം

കവിത രേഷ്മ സിഒളിച്ചേ കണ്ടേ കളിക്കുന്ന കാലത്ത് പിന്നാലെ വന്ന നായ്ക്കുഞ്ഞിനെയാണ് പിന്നെക്കാലത്ത് പൈങ്കിളിപ്പാട്ടുകാർ പ്രേമമെന്ന് പറഞ്ഞത്.തോട്ടിൻകരയിലിരുന്ന് കൊത്താങ്കല്ലാടുന്ന പെൺകുട്ടി അക്കാലത്തൊന്നും ആ വഴിയേ നടന്നിട്ട് തന്നെയില്ല.പ്രായമേറിയപ്പോൾ, പാട്ടുപാടിക്കൊണ്ട് പെൺകുട്ടികളുടെ നെഞ്ചിൽ പൂക്കളുരുവായപ്പോൾ, അവൾ മാത്രം ഒറ്റ.ഇലപ്പൊന്തകളിളക്കി ഇരമ്പിവന്ന ഇരട്ടിമധുരങ്ങളിലും ഇവൾ മാത്രമൊറ്റ.പിന്നെയും പത്താണ്ട് കഴിഞ്ഞു, പ്രേതസിനിമയിലെ പ്രേതഗാനങ്ങളെ പോലെ പ്രേമമാവേശിച്ചപ്പോൾ.അവൾ എടുത്തില്ല, പ്രേമത്തെ പ്രേമത്തെ തന്നെ പേടിച്ച ഉടലിനെ....ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

കഥാന്ത്യത്തിൽ നായിക മരിച്ചു

കവിത രേഷ്മ. സിപടർന്ന സപ്പോട്ടാമരത്തിന്റെ ചോട്ടിൽ അവന്റെ കഥയുമായിരുന്നിട്ടുണ്ട്.അന്നവനോട് പ്രേമമില്ല. അവന്റെ കഥയോട് മതിപ്പുമില്ല.ചങ്കുപറിച്ചതാണെന്നവൻ അവകാശപ്പെട്ട കാലത്തും അതിരു കാണാൻ വെച്ച ചെമ്പരത്തിക്കാട് ആകെ പൂത്ത പോലൊക്കെയേ തോന്നിയിട്ടുള്ളൂ,ഇന്നിപ്പോൾ മൂക്കാത്ത സപ്പോട്ട കടിച്ച് ഓക്കാനം വന്നിരിക്കുമ്പോൾ അവനോട് പ്രേമവും തോന്നി അവന്റെ കഥയോട് മമതയും തോന്നി.വേനലിൽ...

വിചാരണ

രോഷ്നി സ്വപ്നതൂക്കിലേറ്റിയ ദിവസം നഗരത്തിലേക്ക് ആയിരക്കണക്കിന് ചെന്നായകൾ കുതിച്ചു വന്നു ഒഴിഞ്ഞുകിടക്കുന്ന വീടുകളിലേക്കും പൊത്തു കളിലേക്കും മണ്ണിരകളുടെ കുഴിയിലേക്കും അവർ നുഴഞ്ഞുകയറി.നഗരത്തിലെ മനുഷ്യർ പല പല തിരക്കുകളിൽ ആയിരുന്നു ചിലർ ചിലരുടെ ശരീരത്തിന്റെ അളവുകൾ എടുക്കുന്ന തിരക്കിൽജാതി നിറം വംശം എന്നിവ അളന്നെടുത്ത് അവരുടെ ഉടലിൽനിന്ന് അവയവങ്ങൾ വെട്ടിക്കളയുന്ന കളി മക്കളെ പഠിപ്പിക്കുകയായിരുന്നു...

ചാവക്ഷരം

കവിതഅരുൺജിത്ത് മോഹൻചുവർ ചിത്രത്തിന് ചായം തേക്കുന്ന തിടുക്കത്തിൽ നിറങ്ങളെല്ലാം നിശ്ചലം. അടർന്നു വീഴാറായ ഭിത്തിക്കുമേൽ ചുവപ്പിലൊരു വട്ടം വരക്കുമ്പോൾ പകലറിയാത്തൊരു സന്ധ്യ കണക്കെ മുഖം തിരഞ്ഞു നോട്ടമില്ലാത്ത കാഴ്ചകൾ പോലെ സംഗീതം. നേരിയ ഒച്ചയിൽ ഗിറ്റാറിൻ്റെ ദീനസ്വരം യാത്ര അയപ്പിൻ്റെ അറ്റത്ത് നീങ്ങി നീങ്ങി മറയുന്ന തോണി വിദൂരയാത്രയുടെ...

ഉയിർപ്പ്

കവിത പ്രീതി ദിലീപ്എത്രയധികം നേരത്തെ വീടടങ്ങുന്നുവോ, അത്രയും സൽസ്വഭാവങ്ങൾ കൽപ്പിച്ചു നൽകിയ ജോസുട്ടിയുടെ വീടിൻ്റെ ഭൂമിശാസ്ത്രം ഒറ്റയിറക്ക് വെള്ളത്തിന് ഒപ്പം വിഴുങ്ങുമെങ്കിലും പിന്നെയും വർഷങ്ങളെടുത്തു അന്നയ്ക്കതൊന്ന് ദഹിക്കാൻ..,,പിന്നീടങ്ങോട്ട് ഓരോ നേരത്തും ചെയ്യേണ്ടുന്നത് കൽപ്പനകളായി അവളങ്ങ് മനപാഠം പഠിക്കാൻ ശ്രമിച്ചോണ്ടേയിരുന്നു...അന്നത്തെ കൊല്ലത്തെ പള്ളിപ്പെരുന്നാളിന് ജോസൂട്ടി കൂട്ടി...

പെയ്ത്ത്

എം സി സന്ദീപ്1. കാണേണ്ടിയിരുന്നില്ല കാർമേഘമേ, ഇങ്ങനെ കരഞ്ഞ് തീരാനായിരുന്നെങ്കിൽ.2. പൂക്കളും ഇലകളും മിഴി കൂമ്പി. മഴ വന്നാകെ നനച്ച നാണത്താൽ.3. പെരുമഴയാൽ നനഞ്ഞു കുതിർന്നൊരു പൂച്ചക്കുഞ്ഞ് മുരണ്ടും വിറച്ചും അടുക്കളമൂലയിൽ തല നനയാത്തൊരിടം തേടുന്നു.4. തല തിരിഞ്ഞ പ്രണയമൂങ്ങകളുടെ ഉം,ഉം മൂളലുകൾക്കു മേൽ പെടുന്നനെയെത്തിയ പാതിരാ മഴ ശ്രുതി ചേർക്കുന്നു.5. അഴുക്കുകളെല്ലാം ഒഴുക്കി കളയുന്നു ഈ മഴപ്പെയ്ത്ത്. അഴലുകളെല്ലാം കഴുകി കളയുന്നു കണ്ണീർപ്പെയ്ത്ത്.6. തൊട്ടാവാടിയെ ഉമ്മ വെച്ച് മുറിഞ്ഞൊരു മഴത്തുള്ളി ഭൂമിയിലൊരു ശവക്കുടീരം പണിയുന്നു.7. കാറ്റ് വീഴ്ത്തി,...
spot_imgspot_img