ചാവക്ഷരം

0
169

കവിത

അരുൺജിത്ത് മോഹൻ

ചുവർ ചിത്രത്തിന് ചായം തേക്കുന്ന തിടുക്കത്തിൽ
നിറങ്ങളെല്ലാം നിശ്ചലം.
അടർന്നു വീഴാറായ ഭിത്തിക്കുമേൽ
ചുവപ്പിലൊരു വട്ടം വരക്കുമ്പോൾ
പകലറിയാത്തൊരു സന്ധ്യ കണക്കെ
മുഖം തിരഞ്ഞു നോട്ടമില്ലാത്ത
കാഴ്ചകൾ പോലെ സംഗീതം.
നേരിയ ഒച്ചയിൽ
ഗിറ്റാറിൻ്റെ ദീനസ്വരം
യാത്ര അയപ്പിൻ്റെ അറ്റത്ത്
നീങ്ങി നീങ്ങി മറയുന്ന തോണി
വിദൂരയാത്രയുടെ കയങ്ങളിൽ തോണിയാത്ര
കനക്കവും വെളിച്ചവും പാതയറ്റങ്ങൾ
പിടഞ്ഞു വേവുന്ന ചാവക്ഷരം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here