പെൽക്കൈ (പിലക്കൈ)

0
185

കവിത

സുരേഷ് എം മഞ്ഞളംമ്പര


ആനി
റഡ്ഡ് മൂജാള് പെൽക്കൈത്ത
മറത്തമതല്ക് പോവു
ഒഞ്ചാള് മറട്ട് കുഡ്ഡെർമ്പ്ത്
ഞെട്ട്ച്ചൂത് പുളെന
പെൽക്കൈത്ത മൊത്ത്
ത്ർമ്പ്ത് ചിട്ത്ത്ട് വു
ഉർഡ്ഡ്ത് പോനളള്ത്ത്
ഒഞ്ചാള് പട്ടക് ചിമ്പ്ത് പറുവു
പട്ടട്ട്ളള പറ്റാക്ള്ല
ചിറ്റാല കുളള്ത്ത് കടിത്ത് അഗട്പ്പു
ഒഞ്ചാള് കൈറ്റ്ല കാറ്ട്ട്ല
‘മടെ’ മാട്ട്ന ജേർക്ള്ന് ചൂവനക
ഒഞ്ചാള് ദമ്മളള പെൽക്കൈത്ത കൊട്ടെ മമ്പറ്റിപ്പു
ഒഞ്ചാള് കപ്പമൊണച്ചി പടിപ്പനക
ഒഞ്ചാള് മഞ്ചള് മാന്തിയെ പോവു
ഒഞ്ചാള് കറം ജെക്കനക
ചിക്കല്ട്ട് തുവ് പറ്റിപ്പു
ഒഞ്ചാള് പെൽക്കൊ ചിക്കല്ട്ട് ജീയനക
ഒഞ്ചാള് പീലികൂട്ടിയെ നിൻറിപ്പു
ഒഞ്ചാള് പെയ്ത്ത്ണ്ടാണ്ട് ചൂവനക
ഒഞ്ചാള് കുറുക്ക്ട്ടിച്ചപ്പിലെ പടിപ്പു
അത്ത് പറ്റക്ള്ല ചിറ്റാല കുളള്ത്താല്
അപ്പെ മടിപ്പു..
ഇനി
ചപ്പിലത്ത എണ്ണം അച്ചെന്നെ
ഒഞ്ചെൻറ ഒഞ്ചെൻറ മൂലെട്ട് ഫോണ് തോണ്ടോണ്ട്
കുമ്പള്ള്പ്പ്ക്ന ജേർക്ള്
അപ്പെ അട്ത് മടിപ്പ്ക്നത്
തിനന്തമാട്ടിയെ മാത്രം
ളപ്പറ്. …

മലയാള പരിഭാഷ

ചക്ക

അന്ന്
രണ്ട് മൂന്നാള്
പ്ളാവിൻ ചുവട്ടിൽ പോവും
ഒരാള് പ്ളാവിൽ കയറി
ഞെട്ടിനോക്കി മൂത്ത
ചക്കയുടെ ഞെട്ട് തിരുമ്മി താഴെയിടും
ഉരുണ്ട് പോയിടത്ത് നിന്ന്
ഒരാള് വീട്ടിലേക്ക് ചുമക്കും
വീട്ടിലുളള എല്ലാവരും
വട്ടത്തിലിരുന്ന് കൊത്തിയുലിയും
ഒരാള് കൈയ്യിലും കാലിലും
വെളഞ്ഞീറ് പറ്റിച്ച കുട്ടികളെ നോക്കുമ്പോൾ
ഒരാള് അധികമുളള ചക്കക്കുരു മൺപറ്റിക്കും
ഒരാള് കാന്താരി പറിക്കുമ്പോൾ
ഒരാള് മഞ്ഞൾ കിളയ്ക്കും
ഒരാൾ കലം കഴുകുമ്പോൾ
ഒരാൾ അടുപ്പിൽ തീകൂട്ടും
ഒരാൾ ചക്ക അടുപ്പിൽ വെക്കുമ്പോൾ
ഒരാൾ ഇളക്കാൻ നിൽക്കും
ഒരാൾ വേവ് നോക്കുമ്പോൾ
ഒരാൾ വട്ടയുടെ ഇലനുളളും
പിന്നെയെല്ലാവരും വട്ടത്തിലിരുന്നാൽ
അമ്മ വിളമ്പും.
ഇന്ന്
ഇലയുടെ എണ്ണം അങ്ങനെ തന്നെ
ഓരോരോ മൂലയിൽ ഫോണും തോണ്ടി
ഇരിക്കുന്ന കുട്ടികൾ
അമ്മ വെച്ച് വിളമ്പുന്നത്
തിന്നെന്ന് വരുത്താൻ മാത്രം..

എഴുന്നേൽക്കും…


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here