ദ്വിദിന സിനിമാ ശില്പശാല നടത്തി

0
168

നവയുഗത്തിന്റെ അവിഭാജ്യ ഭാഗമായ ഡിജിറ്റൽ മാധ്യമങ്ങളെ സൃഷ്ടിപരമായി പരിചയപ്പെടുത്തുന്നതിനും, ഈ മേഖല തുറന്നു നൽകുന്ന അനന്തമായ തൊഴിൽ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തി, ജീവിതം കരുപ്പിടിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുമായി ഡോൺ ബോസ്കോ ബോയ്സ് ഹോമിൽ ദ്വിദിന സിനിമാ ശില്പശാല നടത്തി. വിവിധ സാഹചര്യങ്ങളാൽ ജീവിതം വഴിമുട്ടി, ചൈൽഡ് വെൽഫേർ കമ്മിറ്റിയുടെ ഉത്തരവു പ്രകാരം ശിശുസംരക്ഷണ കേന്ദ്രത്തിലെത്തിയ 50 ൽപ്പരം കുട്ടികളാണ് ശില്പശാലയുടെ ഭാഗമായത്. സ്ഥാപന മേധാവി ഫാ.പി.ഡി. തോമസ് അധ്യക്ഷത വഹിച്ചു. സംവിധായകൻ രാജു അബ്രഹാം, ഫിലിം എഡിറ്റർ ടിജോ തങ്കച്ചൻ തുടങ്ങിയവർ സിനിമാ നിർമിതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകി.

പരിശീലനാനന്തരം, കുട്ടികൾ തന്നെ ആശയാവിഷ്കാരം ചെയ്ത്, കഥയും, തിരക്കഥയും ഷൂട്ടിങ്ങും നിർവഹിച്ചു തയ്യാറാക്കിയ, കാണികളെ പ്രത്യാശയുടെ അനന്തവിഹായസിലേയ്ക്ക് പറന്നുയരാൻ പ്രാപ്തരാക്കുന്ന “ദി ബെൽ” എന്ന ഹ്രസ്വചിത്രത്തിൻ്റെ നിർമിതി, ശില്പശാലയുടെ വൻ വിജയത്തിന്റെ സാക്ഷ്യമായി. താല്ലര്യപ്പെട്ടു മുന്നോട്ടു വരുന്ന മുഴുവൻ കുട്ടികൾക്കും സ്ഥാപനത്തിന്റെ ചിലവിൽ തുടർപരിശീലനം നൽകുമെന്ന് സ്ഥാപനാധികാരി ചടങ്ങിൽ ഉറപ്പുനൽകി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here