Homeകവിതകൾ

കവിതകൾ

ഏട്ടിലെ പെണ്ണ്

കവിതറോബിൻ എഴുത്തുപുരനിരക്ഷരയായ ഒരു പെണ്ണാണ് കാറ്റെന്ന് ഇലത്തുമ്പുകളിൽ കോറിയിട്ട പ്രണയത്തെ വായിച്ചിട്ടേയില്ലെന്ന് ഇലകൾ വയസ്സറിയിച്ച് മഞ്ഞും മഴയും കടന്നെന്ന് വീഴുമ്പോൾ അക്ഷരങ്ങളും ഹൃദയത്തിലുണ്ടായിരുന്നെന്ന് ഉണക്കിലകൾ തമ്മിൽ തൊട്ടുതൊട്ടെന്ന് പിന്നെ വാക്കായെന്ന് ; വരിയായെന്ന് അപ്പോൾ കാറ്റ് വീണ്ടും വന്നെന്ന് ചുഴിമുടികൊണ്ട് തട്ടി ദൂരെ കൊണ്ടുപോയെന്ന് ആരുമില്ലാത്ത താഴ് വാരത്തിലേക്കെന്ന് നിരക്ഷരത ഏട്ടിലെ മാത്രം പെണ്ണാണെന്ന്ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

ചില രഹസ്യധാരണകൾ

കവിതരേഷ്മ അക്ഷരികവിത നഷ്ടപ്പെട്ട രണ്ടു പേർ തമ്മിൽ സംസാരിക്കാൻ തുടങ്ങുമ്പൊഴേ പഴയൊരു മഴക്കാലം ഉള്ള് തണുപ്പിക്കുംനിലാവുംമഴയും മഴവില്ലും ചമ്പകപ്പൂക്കളും ഉള്ളിൽ വരിയായ് നിരന്നു നിൽക്കും...അക്ഷരങ്ങളിൽ പിടഞ്ഞില്ലെങ്കിലും ഉള്ളിലവരൊരു കവിത അറിയാതെഴുതിത്തുടങ്ങും...മനസ്സുകളുടെ രഹസ്യമായ വേഴ്ചയിൽ നിന്ന് ഇരുട്ട് പരത്തി വെളിച്ചമുണ്ടാക്കുംകാറ്റിൽ വാക്കുകളുടെ മുടിത്തുമ്പു തട്ടി നോക്കിന്റെ കള്ളിമുള്ളുകൾ കോർത്ത് അവർ പരസ്പരം കവിതയാവും.... ...രേഷ്മഅക്ഷരി. കോഴിക്കോട് ദേവഗിരി സാവിയോ ഹയർ സെക്കണ്ടറി സ്ക്കൂളിൽ അധ്യാപിക. പുസ്തകങ്ങൾ 'എതിർഛായ' ( കവിതാ സമാഹാരം) 'ആത്മാവിന്റെ കൂട്ടെഴുത്തുകൾ ( എഡിറ്റർ...

സ്മൈലികൾ

മിഷാൽ സലിം വാടാനപ്പള്ളിവർണ്ണ വർഗ്ഗ ഭാഷ ദേശ മത ആദർശ വ്യത്യാസങ്ങളുടെ മുൾവേലികൾ പറിച്ചെറിഞ്ഞ് മനുഷ്യനെന്ന അടിസ്ഥാന അസ്തിത്വത്തിലേക്ക് മടങ്ങി വന്ന്, ഒരുപോലെ... തികച്ചും ഒരുപോലെ... ചിരിക്കുവാനും കരയുവാനും ഇളിക്കുവാനും പുച്ചിക്കുവാനും പ്രതിഷേധിക്കുവാനും പ്രശംസിക്കുവാനും...കാലമിത്രയും ഭാഷകളുടേയും വാക്കുകളുടേയും ചങ്ങലകളിൽ തളച്ചിടപ്പെട്ട ഹൃദയവികാരങ്ങളെ...

പാറ്റ

കവിത സാലിം സാലിഒരു പാറ്റയുടെ ജീവിതമാണ് മനുഷ്യന്.ഇനിയും സ്വന്തമാക്കാൻ കഴിയാത്ത കുറേ വെളിച്ചംഎവിടെയിരുന്നാലും തൃപ്തി വരാത്ത ചിറകുകൾആരുടേയോ ഭിത്തിയിൽ പറ്റിച്ചേർന്നിരിക്കാൻ തോന്നുന്ന മനസ്സ്അറിഞ്ഞും അറിയാതെയും ഉപേക്ഷിക്കുന്ന ഇടങ്ങൾഅങ്ങിനെയങ്ങിനെ, ഒരിക്കൽ ആകാശത്തോളം സ്വപ്നം കണ്ടിരിക്കുമ്പോഴാവും, പുറകിൽ നിന്നൊരു പല്ലി വന്ന് പിടികൂടുക.ഈ പിടച്ചിലിൽ കവിഞ്ഞ്, ഈ വേദനയിൽ കവിഞ്ഞ്, എന്താണ് ഒരു മനുഷ്യന് ഒരു പാറ്റയ്ക്ക് സ്വന്തമായിട്ടുള്ളത്......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.inആത്മ ഓൺലൈനിൽ...

വെറുക്കപ്പെട്ട ചിലത്

അരുണ വിജയൻഞാനെന്റെ, തലച്ചോറിനുള്ളിലടക്കം ചെയ്‌ത ഏഴു പുരുഷന്മാരുണ്ട്.! ചിലരെന്നെ ഉപേക്ഷിച്ചവരാണ്, ചിലരെ ഞാനും.. അവർക്ക് ആത്മാവുണ്ടായിട്ടില്ല, ശരീരം മാത്രം.. അവരഴുകിയിട്ടുമില്ല.. അതുകൊണ്ട്, എനിക്കവരെ തീരെ ഭയവുമില്ല.. ഞാനവരുടെ ശ്മശാനത്തിലിരുന്ന്, അവരെനിക്കെഴുതിയ കത്തുകൾ വായിക്കുകയും, അവരെനിക്ക് സമ്മാനിച്ച മിട്ടായികൾ തിന്നുകയും ചെയ്യാറുണ്ട്.. അവരെന്നെ പ്രണയിച്ചതോർത്ത് എനിക്കവരോട് അതീവ ദുഃഖം തോന്നാറുണ്ട്.. എട്ടാമത്തെ...

ദയവ്

കവിത ഷിനോദ്അപരിചിതന്റെ ദയവ് ക്രൂരമാണ്. അത് പരിചിതലോകത്തിന്റെ ക്രമം തെറ്റിക്കുന്നു. സാമാന്യത്തെ നിഷേധിക്കുന്നു. സവിശേഷതകളാൽ സഹ്യമാകും ലോകമെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. പ്രത്യാശകളിലേക്ക് നിങ്ങളെ ഒറ്റുകൊടുക്കുന്നു.   നീലനദിയിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളായിരുന്നു നിങ്ങളെത്തൊട്ട യാഥാർത്ഥ്യം. അടയാളങ്ങളിൽ അർത്ഥം കാണാതുഴന്നതായിരുന്നു തീർത്ഥയാത്രകൾ. പേരില്ലാത്ത പൂർവ്വികരുടെ വംശാവലിയായിരുന്നു ചരിത്രം. തോറ്റുപോയ മത്സരങ്ങളായിരുന്നു ഓർമ്മ. ഉള്ളതിനെക്കുറിച്ച തീർച്ചകളായിരുന്നു അതിജീവനം.   ദയവ് എല്ലാറ്റിനേയും...

ഒറ്റ നക്ഷത്രം

കവിത ബിജു ലക്ഷ്മണൻമറ്റൊരു ലോകം നെയ്യുന്നവരാണ് ഏകാകികൾ, അവിടെ കനൽചിന്തകളുടെ കുന്നിൻമുകളിൽ ബുദ്ധശിലകളായി തപം ചെയ്യുന്നു...താഴെ, താഴ്വാരങ്ങളിലേക്ക് നോക്കൂ മൗനങ്ങളിൽ നിന്നും ഭ്രഷ്ടായവർ പരിശുദ്ധ ജലത്തിൽ തത്തികുളിക്കുന്നു ബഹളങ്ങളാൽ ഒരു പ്രാർത്ഥന തീർക്കുന്നു...ഒറ്റപ്പെട്ട ദൈവം ശ്രീകോവിലിലും പള്ളി മിനാരങ്ങളിലും ഭയപ്പെട്ടൊതുങ്ങുന്നു....അപ്പോഴും ഇടിഞ്ഞ കുന്നിൻ മുകളിലേക്ക് കണ്ണും നട്ട് രാവുകൾക്ക് കാവലിരിക്കുന്നു ഒരു ഒറ്റ നക്ഷത്രം... ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

അകത്തേയ്ക്ക്

കവിതഅഞ്ജു ഫ്രാൻസിസ്അരിയിടുന്നതിനും അടുപ്പണയ്ക്കുന്നതിനുമിടയിലെ കുഞ്ഞു നേരങ്ങളിൽ അവൾ പഴേ സ്വപ്നങ്ങളോർക്കുംകറിവേപ്പിലയ്ക്ക് പറമ്പിലോട്ടിറങ്ങുമ്പോൾ കറാച്ചിപ്പുല്ലുരഞ്ഞ പച്ച മണങ്ങളിൽ താൻ കാടേറുന്നെന്ന് വെറുതെ വിചാരിക്കും.അടുക്കളപ്പുറത്ത്, കടുക് കരിഞ്ഞു പുക പൊന്തുമ്പോളാകും, വിചാരങ്ങളുടെ കാടിറങ്ങിയവൾ വീട് പറ്റുക.അരകല്ലു ചാലിലെ വെള്ളം വീണു വഴുക്കുന്ന അടുക്കളമുറ്റത്ത് വിരലൂന്നി, തെന്നാതെ നടക്കുമ്പോളവൾ, അലുത്ത പർവതങ്ങളോർക്കും.തിളച്ചു പൊന്തിയ പാലിൽ നുരഞ്ഞ തിരകളും കടലും കാണുംചിരകിവീഴുന്ന തേങ്ങയിൽ മഞ്ഞ് പെയ്യുന്നിടങ്ങൾ കാണും.വൈന്നേരം...

എന്റെ അയൽക്കാരിയാകാൻ പോകുന്ന പെൺകുട്ടീ

ഉനൈസ് വട്ടപ്പറമ്പൻനാളൊരുപാട് കഴിഞ്ഞ് തൊട്ടടുത്ത വീട്ടിലൊരു കല്യാണം നടക്കുകയാണെങ്കിൽ ആഘോഷങ്ങളോട് കൂടി ആ വീട്ടിലേക്കൊരു പെണ്ണ് വന്ന് കേറും അവൾക്ക് പിന്നിലായി ഒരു മഹാജനസാഗരം തന്നെയുണ്ടാവവാം ആളുകൾ മുറ്റം നിറയുമ്പോൾ ഒരു മതിലിപ്പുറത്ത് വീടിന്റെ ചാരുപടിയിൽ പുസ്തകം വായിക്കുകയാണ് ഞാനെങ്കിൽ എന്റെ ശ്രദ്ധ പാളും എന്റെ...

ഒറ്റയ്ക്കൊരു വിരുന്നുകാരി

വിജിഷ വിജയൻവയൽ വരമ്പിന്നോരത്തെ ആ പഴയ വീട്ടിലേക്ക് കൊതുമ്പുവള്ളങ്ങളിൽ നാമൊഴുക്കിവിട്ട പ്രേമലേഖനങ്ങൾ പെറ്റുപെരുകിയിട്ടുണ്ട്.നിന്റെ ചുണ്ടിൽനിന്നൂർന്ന് വീണ മധുകൊണ്ടവിടം വഴുക്കലുകൾ വന്ന് ജരാനരകളില്ലാത്ത ഭൂതകാലത്തിലേക്ക് തെന്നിപ്പോകുന്നുണ്ട്..നിനക്കോർമയുണ്ടോ? അവിടെനമുക്കേറെ പ്രിയപ്പെട്ടൊരു നടുത്തളമുണ്ടായിരുന്നു. മിണ്ടുന്ന മൗനങ്ങൾ കഥ...
spot_imgspot_img