കവിത
പ്രസാദ് കാക്കശ്ശേരി
നീര്‍ന്ന് തന്നെ കിടക്കുന്നു
ഊര്‍ന്ന് പോയ
ഒന്ന്.
തിട്ടമില്ലാത്ത എണ്ണങ്ങള്‍
ചുറ്റിലും വന്നും പോയും
നിരക്കുന്ന ഇന്ന്.
മറ്റൊന്നായി ഇരട്ടിച്ച്
എണ്ണിയെടുക്കാന്‍ മാത്രം
ഒന്നുമില്ലാത്ത ഒന്ന്.
എണ്ണിയെണ്ണിക്കുറഞ്ഞതോ
എണ്ണപ്പെട്ടതോ;
നാളിതുവരെ വിരല്‍മടക്കി
ഗണിക്കപ്പെടാന്‍
ഉരുവം പൂണ്ട
ഉശിരും ഉയിരും.
ഓര്‍മ്മകളുടെ സാറ്റ് കളിയില്‍
ആദ്യം പൂത്യം എണ്ണാനാവാതെ
ഒന്നായിറങ്ങിപ്പോയ
ഒളിയിടം.
പുഴയുറഞ്ഞ
ഞരമ്പുമായ്
ഫ്രീസറിന്‍ കണ്ണാടിക്കാഴ്ചയിലേക്ക്
ഒറ്റപ്പെട്ട
‘ഇമ്മിണി ബല്ല്യേ’ ഉത്തരം.
ഇപ്പോഴിതാ
വിധി,ഉപചാരക്കണക്കില്‍
നിഷ്ക്രിയമായി
നാണമില്ലാതെ
ഒന്ന്.
ഒന്നായ്
മൂക്കത്ത് വിരല്‍വെച്ചവര്‍
അപഹസിക്കുമ്പോള്‍
ഒന്ന് കൊടുക്കാന്‍ പോലുമാകാതെ
ഒന്ന്.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.