Homeകവിതകൾ

കവിതകൾ

തീർച്ച

വിജേഷ് എടക്കുന്നിനീ പറഞ്ഞു കൊണ്ടേയിരുന്നു ഞാൻ ഒരു തളിരിലയെന്ന് ഓർമ്മകളിൽ വന്നു നിന്ന് തിമിർത്തു പെയ്യുന്ന പെരുമഴയെന്ന് പച്ചില ചാറിൽ കുതിർന്ന പ്രകൃതിയെന്ന്. പനം പട്ടകളിൽ കവിതയായ് കാറ്റിലുലയുന്ന ഭൂമിയെന്ന്നീ പറഞ്ഞു കൊണ്ടേയിരുന്നുകാറ്റിലും മഴയിലും ആടിയുലയാതെ ഒരു തൈയായ്, മരമായ്, കാടായ് വളർന്നു പടരുമെന്ന്നീ പറഞ്ഞു...

മൗനം

നീതു കെ.ആർ.ചില മൗനങ്ങൾ അങ്ങനെയാണ് പ്രത്യേക രസക്കൂട്ടുകൾ ചേർത്ത് പറയേണ്ടതിൽ അപ്പുറം അർത്ഥം ദ്യോതിപ്പിക്കുന്നത് ഒരു വീർപ്പിൽ അണകെട്ടി പൊതിഞ്ഞ് വയ്ക്കുന്ന സ്വപ്നങ്ങൾ തേങ്ങി തേങ്ങി മരിച്ചു വീഴുന്നത് പുനർജനികളില്ലാതെ വിറങ്ങലിച്ചു വേരറ്റുപോയ വാക്കുകളുടെ പിടച്ചിൽ പേറുന്ന രണ്ടക്ഷരംആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ഇന്ദ്രപ്രസ്ഥത്തിലെ നെൽച്ചെടികൾ

കവിത റീന വിവെയിൽ തട്ടി ഉറച്ച ഭാഷയിൽ മണ്ണിൽ ഒരു പുതിയകവിത വിരിയുന്നു. ചെളി പുരണ്ട ഉപ്പൂറ്റികൾ നടന്ന് നടന്ന് വരമ്പ് താണ്ടുന്നു. വിയർപ്പ് സ്വപ്നങ്ങൾ എന്ന് നനഞ്ഞ് കുതിരുന്നു. അടച്ചുറപ്പില്ലാത്ത വീട്ടിലെ കുഞ്ഞുങ്ങൾ മുഷ്ടി ചുരുട്ടിക്കൊണ്ടിരിക്കുന്നു. അവരുടെ നോട്ടങ്ങളിൽ മഴ മേഘങ്ങളിലെന്നപോലെ ഉടക്കി നിൽക്കുന്നു. ഉറവ വറ്റാത്ത കണ്ണുകൾ ദാഹങ്ങളെക്കെടുത്തുന്നു. സൂര്യനെ മാനത്തെ പൂവ് എന്ന് ഓമനിക്കുന്നു ശൈത്യത്തെ ശിരസ്സിലണിഞ്ഞ് തലപ്പാവാക്കുന്നു.ഭൂമിയിലെ നെൽച്ചെടികൾ മുഴുവൻ ആദിനങ്ങളിൽ ഉയിർപ്പിനായി കോട്ട കെട്ടി. വെന്തു പോയ നൂറ്റിമുപ്പത്ദിനങ്ങളെ മഴവില്ല് എന്ന് തിരുത്തിയെഴുതിച്ച്, ഇനിയവർ ഭൂമിയിൽ ജലമെന്ന പോലെ ആഴത്തിൽ...

ഒട്ടും മിണ്ടാണ്ടാവുമ്പോൾ.

കവിത ഹസ്ന ജഹാൻഒട്ടും മിണ്ടാണ്ടായപ്പോളാണ് ഞാനൊട്ടും തെറ്റാണ്ട് ചിരിച്ചത്. വരി തെറ്റ്യ പല്ല് നിരയൊത്തത്. ചിലപ്പ് കൂടീട്ടാണ് പല്ലൊക്കെ പൊട്ട്കല്ലെന്നുമ്മ പറഞ്ഞത്.മിണ്ടാണ്ട് ആവണേന്റെ തലേന്ന് രാത്രീലാണ് ഞാന്‍ മൂന്ന് വാക്ക് നിർത്താതെപറഞ്ഞത്. മിണ്ടാട്ടമില്ലാത്തൊര്ടെ കഥ വായിച്ചതിൽ പിന്നേണ് മിണ്ടാതിരിക്കുകയെന്നൊന്ന് ഞാനറിഞ്ഞത്.വാ തുന്നി കെട്ടിയ സൂചിമ്മലാണ് ഞാൻ കണീകണ്ട തുണികണ്ടങ്ങൾ നിരത്തി...

ലാസ്റ്റ് വിഷ്

ആരതി ജഹനാര അഞ്ചേകാലിനേ എണീക്കും അലാറം അടിക്കുന്നതിനും അഞ്ചുമിനിറ്റു മുന്നേ..പതിവില്ലാതെ പത്തിരിയുണ്ടാക്കി തേങ്ങാപ്പാലെടുത്തു പുറത്തൊഴിച്ചു പഞ്ചസാരേമിട്ട് പയ്യെ തിന്നും. അപ്പോൾ എണീറ്റ് നിന്നും ഓടീം ഉള്ള തീറ്റയോർമ്മകൾ തികട്ടിവരും. ഇനി നിറയെ സമയമാണല്ലോ ഉള്ളെ എന്നങ്ങ് നെടുവീർപ്പിടും.മുറി മുഴുവൻ അടിച്ചുതൂത്തിടും നാലാള് വന്നാൽ കാണാൻ...

തിരുത്തൽ

കവിത ബിനേഷ് ചേമഞ്ചേരിഎഴുതിയ കവിതയിലെ ആദ്യത്തെ വരി തിരുത്തിയെഴുതുകയാണ്.മഴ എന്ന ആദ്യ പദം വെട്ടിമാറ്റി വേനൽ എന്നെഴുതിച്ചേർക്കുന്നു.മഴയ്ക്കും വേനലിനുമിടയിലെ മഞ്ഞുകണത്തിനെ ഉരുകിത്തീരുവാനായൊരു ഇലത്തുമ്പിലേക്കു കുടിയിരുത്തുന്നു.ആർദ്രമെന്നെഴുതിയ മനസ്സിനെ ചൂണ്ടുവിരലുകൊണ്ടു കോരിയെടുത്ത് ഇല്ലിപ്പടർപ്പുകളിൽ തൂക്കിയിടുന്നു.തിരുത്തലുകൾക്കിടയിൽപാതിവഴിയിൽ കളഞ്ഞു പോയ ജീവിതമെന്ന വാക്കിനെ ഏതു വരിയിലേക്കാണിനി എഴുതിച്ചേർക്കേണ്ടത്....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

കണ്ടമുളിമ്പേയ അന്തി ഉറക്ക / വയൽ വരമ്പിലെ അന്തിയുറക്കം

പണിയ ഗോത്രഭാഷാകവിത ഹരീഷ് പൂതാടി ചിടെലെ കാളിക ശവദാഹ പൂണ്ടു തീ മുയുങ്കി ഒരുതുള്ളി ചോരേലി കനെലെരിക്കിഞ്ച കണ്ട നിരത്തോ കണ്ട മുളിയോ കൊയ്ത്തെത്തടെ പകലിരവു വരെ മക്കളെ ഉറക്കുത്ത കണ്ടമുളി പറെവെയും കാക്കെയും തീറ്റെ നോക്കി പോയക്കു...

ആരോടും പറയാതെ

ശ്രുതി വൈശാഖ്ഇടയ്ക്കൊക്കെ നിന്നിലൂടെ ഞാനൊന്ന് നടക്കാറുണ്ട്...തനിച്ചിരിക്കുന്നിടത്തൊക്കെ കൂട്ടു വിളിക്കാറുണ്ട്.അത്രമേൽ ആർദ്രമായി തൊട്ട് തൊട്ടൊന്നിരിക്കാറുണ്ട്...ഹൃദയത്തിന്റെ ആഴത്തിൽ എന്നും നട്ടു നനയ്ക്കാറുണ്ട്.ഇരുളുന്ന വഴികളിൽ നേർത്ത സ്വപ്നമായി വെളിച്ചമാകാറുണ്ട്.നീ പോലും അറിയാതെ നിന്നെ കവർന്നെടുത്ത് ആകാശത്തിനുമപ്പുറം പാറി പറക്കാറുണ്ട്...കുഞ്ഞു കുഞ്ഞു മഴത്തുള്ളികളായ് പെയ്ത് നിന്നെ നനയിക്കാറുണ്ട്...ആരും കാണാതെ, ആരും അറിയാതെ ജീവശ്വാസം പോലെ ചേർത്തു വയ്ക്കാൻ... നീ പോലും അറിയാതെ നീയുണ്ടാവും...

എനിക്കും നിനക്കുമിടയിൽ

സീന ജോസഫ്‌ഈ ഗുൽമോഹർ പൂക്കളുടെ നെഞ്ചിൽ എന്താണിത്ര അഗ്നിത്തിളക്കം എന്നു നീ ചോദിക്കരുത്‌. നീ വെട്ടിക്കീറിയ നെഞ്ചിലെ ചോര വീഴിത്തിയാണ്‌ ഞാനവരെ വളർത്തിയത്‌.രാത്രിമാനത്തെ മിന്നൽപിണരുകൾക്ക്‌ എന്താണിത്ര മൂർച്ചയെന്നും ചോദിക്കരുത്‌. നീ തച്ചുടച്ച എന്റെ കൺകളിലെ ചില്ലുവിളക്കിന്റെ മുറിഞ്ഞ ചില്ലുകളോടാണ്‌ അവ മത്സരിക്കുന്നത്‌.വഴിയുടെ വലതുവശം ചേർന്നുള്ള ആ വീട്ടിൽ...

അവൾ

മഞ്ജു ഉണ്ണികൃഷ്ണൻഅവൾ കടവിലെത്തുമ്പോൾ പുഴയൊന്ന് നീണ്ടുനിവരും,അപ്പോൾ ഗതികെട്ട നിശ്വാസത്തോടെ അവളാ ഭാണ്ഡം നിലത്തിടും. കുപ്പായമൊന്ന് പൊക്കി കുത്തി. വെള്ളത്തിലേക്കിറങ്ങും പുഴയോട് മിണ്ടി പറഞ്ഞത് തുണി അടിച്ചലക്കും. ചിലപ്പോ കുടഞ്ഞ് നിവർത്തി ഒന്ന് മുഖം ചേർക്കും.പുഴയിൽ ഒന്ന് മുഖം നോക്കി വെള്ളമൊന്ന് തെറിപ്പിച്ച് കരയ്ക്ക് കയറും.അപ്പോഴും എത്ര തുടച്ചിട്ടും നിറം പോകാത്ത മുറിവുപാടുകളെ പറ്റി ഓർത്തുകൊണ്ട് പുഴ ഒഴുകും. മുറിവുള്ളതായി...
spot_imgspot_img