Homeകവിതകൾ

കവിതകൾ

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...

പെയ്തിറങ്ങുമ്പോൾ

കവിത ചന്ദന എസ് ആനന്ദ്മഴ നനഞ്ഞ കത്തിലെ വരികൾ പതിവിലധികമായി ഒഴുകാറുണ്ട്. എന്റെ ഹൃദയത്തിൽ നിന്നും ഇറങ്ങി പോയ ഇന്നലെകളിൽ പൊതിഞ്ഞ തുള്ളികളും. പെയ്തിറങ്ങുന്ന കുളിരിനൊപ്പം കൂട്ട് പോകാറുള്ള കുശുമ്പൻ കാറ്റ് കുറിമാനം തട്ടിപ്പറിക്കാതിരിക്കാനത്രെ നിന്നെ പൊതിർത്തുന്നത്. നീയത് കൈപ്പറ്റിയന്ന്...

സ്വപ്നം

കവിത പൃഥ്വിരാജ് വി. ആർഞാനുറങ്ങുമ്പോൾ മാത്രം എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു കാട് വളർന്നു വരുന്നു. ഞാൻ മാത്രമധിവസിക്കുന്ന ലാങ്കി ലാങ്കി മരങ്ങളുടെ കാട്. കാടിനു മുകളിൽ മഴ മഴയ്ക്കു കീഴെ കുടപോയ നീ കുട തേടിയെന്നോണം കാടിനകത്തേക്ക് നിർഭയമാം നിന്റെ തീർത്ഥയാത്ര. ഉണങ്ങുവാനേൽൽപ്പിച്ച ചെടികളിൽ പൂക്കൾ വിരിയുന്നപോലെ എന്റെയും നിന്റെയും...

റാവുത്തറങ്ങാടി…….പുനർജ്ജനി

കവിതറെജില ഷെറിൻഇരിഞ്ഞാലക്കുടയുടെ ഭൂതകാലവേരുകളിൽ നിന്നുയർന്ന് അയാളുടെ തട്ടകമായിരുന്ന ഒരിടമിതാ പുനരാവിഷ്ക്കാരം തേടി അയാളിലേക്ക് തന്നെ തിരിച്ചെത്തുന്നുഠാണാവ് മുതലുള്ള തന്റെ പ്രിയപ്പെട്ട ദൂരം ഓർമ്മകളുടെ റോഡോമീറ്ററിൽ അളന്ന് വീണ്ടുമാ ബോർഡവിടെ അയാൾ പുതുക്കിവെച്ചു 'റാവുത്തറങ്ങാടി'അയാളൊരു ഇൻസ്റ്റലേഷനായി മാറിയതങ്ങനെയാണ്പലപലവീടുകളും നാടുനീങ്ങിപ്പോയ ഇടം പുതിയ വലിയ കെട്ടിടങ്ങളുടെ ചോട്ടിലുറക്കത്തിൽ ആണ്ട് പോയ പഴയതെരുവോരം.അതിൻ മനസ്സ് മാന്തിയെടുക്കുന്ന യന്ത്രമായ് അയാൾ മാറിയതങ്ങനെയാണ്അങ്ങാടിയുടെ വരണ്ടുണങ്ങിപ്പോയ സംസ്കൃതിയിൽനിന്നും പഴയ യുവത്വമയാൾ സൃഷ്ടിച്ച് തുടങ്ങി പച്ചപ്പ് പരന്ന്തുടങ്ങികെളവികളുടെ വെത്തലപാക്ക്പോലെ പിന്നാമ്പുറങ്ങളിലേക്ക് ഒരിക്കൽ ചവച്ച് തുപ്പിയിട്ട തമിഴ്പേച്ചുകളപ്പോൾ ചുറ്റിലും മുഴങ്ങിഅറുക്കാൻ കൊണ്ട്...

മുറി

മുഹമ്മദ്‌ സ്വാലിഹ്ഈ മുറിയിലേക്ക് അങ്ങനെയാരും കടന്നുവരില്ല. കണ്ടെടുക്കാനോ കണ്ടുകെട്ടാനോ ഇവിടെയൊന്നും ഇല്ലെന്ന് ഞാന്‍ വിചാരിക്കുന്നു.ഒരു തോക്കുണ്ട്, പണ്ട് പെരുന്നാരാവിന് പത്തുര്‍പ്യക്ക് വാങ്ങിയത്. പിന്നെ, വെള്ളത്തില്‍ തളര്‍ന്നു വളരുന്നൊരു ചെടി, നാളെയെന്നോ വിരിഞ്ഞേക്കാവുന്നത്. ഒരു പഴയ വിളക്ക്. മണ്ണെണ്ണ മതിയാവാത്തതുകൊണ്ടുമാത്രം കത്താത്തത്.പിന്നെയെന്താ... ആ ഒരു ജനവാതിലുണ്ട് കുറേക്കാലമായി തുറക്കാറില്ല, ആകാശം കാണുന്നത് നിയമംമൂലം നിരോധിച്ചത് അറിഞ്ഞുകാണുമല്ലോ..പിന്നെയൊരു...

ഉറക്കത്തിന്റെ പര്യായപദങ്ങൾ

കെ എസ്‌ കൃഷ്ണകുമാർപ്രാർത്ഥിക്കാൻ ഒന്നുമില്ലാത്തവൻ വേഗം ഉറങ്ങിപ്പോകും. നേരത്തെ ചെന്ന് അനുഗ്രഹങ്ങളൊന്നും വാങ്ങാനില്ലാത്തതിനാലാകാം പതിയെ ഉണരുകയുമുള്ളൂ.ജീവിതപ്പുസ്തകത്തിലെ അന്നത്തെ എല്ലാ കണക്കുകളും കൂട്ടിത്തീർന്ന് ചിലർ ഉറങ്ങുമ്പോഴേക്കും പാതിരാ കടന്നിരിക്കും, നടുനിവർത്തുമ്പോഴേക്കും പൂങ്കോഴി ഉണർത്തും, ഉണരാനായി.പകുതിയിൽ ഞെട്ടിയുണരുന്നവരുടെ കാര്യമാണു ഏറ്റവും കഷ്ടം, പിന്നെ ഒട്ടുമുറങ്ങാനാകാതെ അവർ പലരുടെയും ഉറക്കങ്ങൾ കണ്ടുമോർത്തും ചാഞ്ഞും ചെരിഞ്ഞും പുരസ്കാരങ്ങളൊന്നുമില്ലെങ്കിലും നന്നായി ഉറക്കം അഭിനയിച്ചങ്ങനെ കിടക്കും.മുഴുവനും മയങ്ങിപ്പോകുന്നവരുണ്ട്‌, ഒരോളത്തിലങ്ങനെ രാത്രിയുടെ മുകളിൽ നേരം വെളുക്കും വരെ അവർ പൊന്തികിടക്കും, ബോട്ടിന്റെ പുക...

തോന്ന്യാസിവീട്

കവിതസ്മിതസൈലേഷ്ഞാനൊരു വീടാണ് എത്ര അടുക്കി പെറുക്കി വെച്ചാലും പിന്നെയും ചിന്നി ചിതറി കിടക്കുന്ന ഒരു തോന്ന്യാസിവീട്അതിന്റെ ഭിത്തി നിറയെ കാണും മുഷിഞ്ഞ വിഷാദകലകൾ... കരിക്കട്ടമുറിവെഴുത്തുകൾ ആനന്ദവെയിൽ ചോരുന്ന മേൽക്കൂരയിലെ ഓട്ടുവിടവുകൾ.. ഉന്മാദമഴ ചെരിഞ്ഞു പെയ്യുന്ന ജനാല ചില്ല് മുറിവുകൾ.. കിടപ്പുമുറിയിലേക്ക് വിഷാദത്തിന്റെ സർപ്പം ഇഴഞ്ഞെത്തുന്ന പൊട്ടിയുടഞ്ഞൊരു ഹൃദയവിള്ളൽ.. സർപ്പദംശന വിഷപ്രസരണത്തിന്റെ ഭീതി തണുപ്പുള്ള റെഡ് ഓക്സൈഡ് തറമിനുപ്പുകൾ..കരിയില കാവലിന്റെ കരുതലൊച്ചകൾ അതിഥിയാഗമനങ്ങളെ അകക്കണ്ണിൽ കാട്ടുന്ന അടിച്ചുവാരാ മുറ്റംഞാനൊരു പേടിസ്വപ്നത്തിൽ നിന്നും ഞെട്ടിയുണരുമ്പോൾ...

ഉയിർത്തെഴുന്നേൽപ്പ്

കവിത നിമ. ആർ. നാഥ്‌നിരന്തര നിരാസങ്ങൾക്കൊടുക്കം നിങ്ങൾ മുള്ളുകളാൽ പൊതിയപ്പെടും. പാകമാകാ കുപ്പായമെന്ന മട്ടിൽ നിങ്ങളത് കീറിപ്പറിക്കും.അടിമുടി തിണർപ്പുകൾ പൊന്തും. കുതറിയോടും. കയ്പ്പിന്നടരുകൾ ഉറയും. തിരക്കുകൾ പെറ്റിടും തെരുവുകൾ നിശ്ശബ്ദതയാൽ കുതിരുന്നത് പോൽ നിങ്ങൾ സമരസപ്പെടും.ചെറുവിരലനക്കം കൊണ്ട് പോലും നിങ്ങളതിനെ ഭേദിക്കുകയില്ല. ആഴങ്ങളിൽ മൗനപ്പെടും. സ്വയം രാകി മൂർച്ചപ്പെടും.അതിൽ പിന്നെ...

പഴുത്തില

കവിതസുബീഷ് തെക്കൂട്ട്നീയറിഞ്ഞതൊന്നുമല്ല ഞാനെന്നറിഞ്ഞാൽ നീയെന്നെ വിട്ടുപോകുമോ? വരുംവർഷം വസന്തം വരാതാകുമോ? നമുക്കിടയിലീ കിടപ്പറ കടലിടുക്കിൽ തകർന്ന കപ്പലാകുമോ?പൊതിയുമീ കരതലം പൊഴിയും പവിഴമല്ലി കുതിരും ഹർഷം ഉതിരും ഉതിർമുല്ലവാനം എനിക്കന്യമാകുമോ എന്നെ നീ വേർപെടുത്തുമോ?പെയ്ത്തിലീയിടർച്ച മഴ തൻ നോവോ നിന്‍റെ കണ്ണീരോ? പറഞ്ഞില്ലയെന്തേ ഒരുനാളെങ്കിലും മുന്നേ ഇതല്ല ഞാനെന്നത് മറച്ചുവോ നിന്‍റെ ചോദ്യം മുഖംതിരിച്ച് ഞാനുംനീ വിതുമ്പി വിളറിവീണു മുറ്റത്തൊരു വെയിൽപിന്നെയും നീ വിളിപ്പൂ മടിയിൽ...

സ്വവർഗാനുരാഗികളുടെ 377 പ്രണയവചനങ്ങൾ

രാഹുല്‍ മണപ്പാട്ട്‌376 പകലുകൾ കാണാതാവുന്ന രാത്രിയിൽ ഒഴുകാൻ മറന്നൊരു കടലിൽ പറവകളായി കൂത്താടുമ്പോൾ വഴികളില്ലാത്ത കാടുകളാവുന്നുണ്ട് നമ്മൾ.എന്റെ പടർന്ന ജനവാതിലുകൾ നിന്റെ കണ്ണുകളാകയാൽ വരവു പ്രതീക്ഷിക്കുവാൻ ഞാനില്ലാതാവുന്നു. നിന്റെ കൂടുവെച്ച വാതിലുകൾ ഞാൻ അടയ്ക്കാത്തതു കൊണ്ട് അവിടെ മാത്രം, അവിടെ മാത്രം തുപ്പൽ പൊട്ടിയായി ചിതറി തെറിക്കുന്നു. ആകാശത്തിന്റെ കുഞ്ഞുകുടിലുകളിൽ വിശപ്പിന്റെ ഉണക്കിറച്ചി വേവിക്കുന്ന ആൺവെരുകുകൾ നിറങ്ങളുടെ ഗന്ധം പൊഴിച്ച് നമ്മളിലേക്ക്...
spot_imgspot_img