അഞ്ച് കവിതകള്‍

1
456
Iqbal Durani Poem

ഇഖ്ബാൽ ദുറാനി

ഹൃദയം
വെന്തുരുകി
മേല്‍പ്പോട്ടുയര്‍ന്ന
നീരാവി
തന്നെയാണ്
കണ്ണിലെ –
ഓരോ മഴ,യും !


 

ചുംബനങ്ങള്‍
ചുണ്ടുകള്‍ക്കിടയില്‍
നല്ല ഉറക്കമായിരുന്നു
നിന്റെ ചുണ്ടുകള്‍ തട്ടിയുണര്‍ത്തും
വരെ!


 

രാത്രി
കൂടെ കിടന്ന്
മയക്കിയെന്ന പരാതി,യിലകള്‍
പകലിന്റെ
മുറ്റം നിറയെ!


 

ചിന്തകളിങ്ങനെ
തീരത്തടിഞ്ഞാല്‍
കടലിന്
തിരയിളക്ക
മെങ്ങനെ
മറക്കാനാവും!


 

കച്ചവടം

പലഹാര കടയിലെ
ഭരണിയില്‍ ഭംഗിയില്‍
അടുക്കി വെച്ചിരിക്കുന്നു.

ഹൃദയാ,കൃതിയിലുള്ള
ബിസ്‌ക്കറ്റുകള്‍.

ഇഷ്ടത്തിന്
ചവച്ചരച്ച്
കഴിക്കാന്‍
പാകത്തില്‍
മധുരമുള്ളവ!


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

1 COMMENT

  1. ‘ദു റാന്നിയുടെ അഞ്ചു കുഞ്ഞു കവിതകൾ നന്നായിട്ടുണ്ട് ചിന്തോദ്ദീപകമാണ് ‘പ്രിയപ്പെട്ട മുകുന്ദാ, ഇടത് ക്ഷത്തിന് ഏകാധിപത്യത്തെ ചെറുക്കാൻ കഴിയേണ്ടതാണ്. പക്ഷെ സാധിക്കുമോ? അൻവറിനേയും, തോമസ് ചാണ്ടിയേയും എതിർക്കാൻ കഴിയാത്ത, നിസ്സഹ1യ നായജിക എന്ന വിദ്യാർത്ഥിയുടെ ദാരുണമായ മരണ മരണത്തിനു ന്നര മ ) ദിയായ പ്രതികളെ ശിക്ഷിയ്ക്കേണ്ട കേസിൽ ഒരു പ്രോസിക്യൂട്ടറെ നിയമിക്കാൻ 109 ദിവസമെട്ടക്കുന്ന പക്ഷത്തിന് ഫാസിസത്തെ ചെറുക്കാൻ കഴിയുമോ?SDP 9ക്കാരുടെ കത്തേററു മരിച്ച പ്രതികൾ ശിക്ഷിക്കപ്പെടുമോ? അറിയില്ല – RAJAN V – rajan india 8@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here