ചെന്നൈ: സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ അശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
1982-ല്‍ ‘വേനല്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് ലെനിന്‍ രാജേന്ദ്രന്‍ സിനിമയിലെത്തിയത്. ജനപ്രിയ ചിത്രങ്ങളുടെ രീതികള്‍ ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ കലാമൂല്യമുള്ള സിനിമകള്‍ സമ്മാനിച്ച സംവിധായകനായിരുന്നു അദ്ദേഹം. ‘ചില്ല്’ , ‘മീനമാസത്തിലെ സൂര്യന്‍’, ‘സ്വാതിതിരുനാള്‍’, ‘മഴ’ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ: ഡോ. രമണി, മകള്‍: ഡോ. പാര്‍വതി, മകന്‍: ഗൗതമന്‍