കവിയെവിടെ

0
531

ഉനൈസ് വട്ടപ്പറമ്പൻ

മേശപ്പുറത്ത്
പേന
മരവിച്ചിരിക്കുകയാണ്..
മഷിയെല്ലാം
ആരോ തട്ടിമറിച്ചിട്ടിട്ടുണ്ട്..
നീരുവറ്റിയ ഒരു
പുഴയെ
ഓർമ്മിപ്പിക്കും വിധം
അവ ഉണങ്ങിപ്പോയിരിക്കുന്നു..

ഇപ്പോളയാൾ
മഴ നനയാറില്ല..
കുന്നിൻ ചെരുവിലേക്കും
നദിക്കരയിലേക്കും
വരാറില്ല..
മാവിൻ
കൊമ്പിലെ
ഇണക്കിളികളെയും
പാടെ മറന്നിരിക്കുന്നു..

കുറച്ച് നാളായ്
കവിഹൃദയം
ചത്തിരിപ്പാണ്..
ചിന്തകൾ വേരിറങ്ങാൻ
പ്രയാസപ്പെടുന്നു..

അയാൾ
എഴുതിയിരുന്ന
ചുവരുകളെ
കടലാസ് കഷ്ണങ്ങളെ
ചിതല്
മോഷ്ടിക്കുകയാണ്..

ഇനി നിങ്ങൾ
മലമുകളിലേക്ക്
ചെല്ലണം..
താഴെ പ്രകൃതിയുടെ
അനന്തതയിലേക്ക്
നോക്കി
കൂവി വിളിക്കണം..
നദിക്കരയിലേക്ക്
ചെല്ലണം
അടിത്തട്ടിലൊന്ന്
മുങ്ങിനിവരണം..

പതിയെ
കാറ്റ് വീശിതുടങ്ങുമ്പോൾ
നിങ്ങൾക്കൊരശരീരി
കേൾക്കാം..
കാതോർക്കുക
പ്രകൃതിയുടെ
കവിതയാണത്..


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)

LEAVE A REPLY

Please enter your comment!
Please enter your name here