Homeകവിതകൾ

കവിതകൾ

കവിതയിലമരണം

രതീഷ്‌ കുമാര്‍ സി. പി.ആകാശം മുട്ടി നിന്ന, ഇത്ര നാളും അന്നം തന്ന കവിതയിൽ നിന്നും താഴെയൊഴുകുന്ന മറ്റൊരു കവിതയിലേക്കിറങ്ങണം.അവസാനകാറ്റിലൂഞ്ഞാലാടിയാടി.. ശരീരം പാതിയോളം അടിയിലേക്കെത്തുമ്പോൾ അടിവയറ്റിലേൽക്കുന്ന മീൻമുത്തങ്ങളാൽ ഇക്കിളിപ്പെട്ട് പഴയ വാക്കുകൾ മരവിക്കണം.നെഞ്ഞോളമെത്തുമ്പോൾ കൂടുകെട്ടിപ്പാർത്ത സ്വപ്നങ്ങളെല്ലാം പറിച്ചെടുത്ത് കടലാസ്സു തോണികളാക്കി ചുറ്റും വലുതായിവലുതായി, ദൂരേക്ക് പോകുന്ന വൃത്തങ്ങളിലൂടെ...

ഗാന്ധി മാര്‍ഗ്ഗം

രാജേഷ് ചിത്തിരആത്മഹത്യാശ്രമത്തില്‍ പരാജയപ്പെട്ട ദിവസമാണ് ഞങ്ങള്‍ ആദ്യം കണ്ടുമുട്ടിയത്പരസ്പരം നോക്കിയിരിക്കെ ഞാന്‍ പറഞ്ഞു; താങ്കളെ അനുകരിക്കുകയായിരുന്നു.ചിരിച്ചുകൊണ്ട് എന്റെ ശിരസ്സില്‍ തൊട്ടു. അദ്ദേഹത്തിന്റെ മോണ തിളങ്ങി.പള്ളിക്കൂടവും പരിസരവും കടന്ന് വൃത്തി ദൂരേക്ക് സഞ്ചരിച്ച ഒക്ടോബറില്‍ ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടിഅതേ തിളങ്ങുന്ന മോണകള്‍ ഒരാഴ്ചത്തെ ഉച്ചക്കഞ്ഞിക്കുറിച്ചാവണം മക്കക്കെല്ലാം...

വേട്ടക്കാരും ‘മാംസഗന്ധി’കളും.

കവിത നിമ.ആർ.നാഥ്‌ തെഴുത്ത ഇലകൾക്കുള്ളിൽ തിള പൊട്ടും രക്തം. ത്രസിക്കും മഞ്ഞ ഞരമ്പുകൾ . വിണ്ടർന്നാൽ, കുതിച്ചു പൊന്തും ചോരച്ചാലുകൾ . ഉടനുതിരും പച്ചമാംസഗന്ധം.കറുപ്പ് തുടിക്കും മുഴുത്ത ശിഖരങ്ങൾ. യന്ത്രമുനകളുരുകും ഉഷ്ണലാവ. തോൽ ചീന്തിയാൽ അസ്ഥിതിളക്കം . നൊടിനേരത്താൽ ചുനയിടും, കൊഴുത്ത ഉടൽ സ്രവങ്ങൾ.വെട്ടം ചേർന്നാൽ പിരിഞ്ഞു...

അവൾ

മഞ്ജു ഉണ്ണികൃഷ്ണൻഅവൾ കടവിലെത്തുമ്പോൾ പുഴയൊന്ന് നീണ്ടുനിവരും,അപ്പോൾ ഗതികെട്ട നിശ്വാസത്തോടെ അവളാ ഭാണ്ഡം നിലത്തിടും. കുപ്പായമൊന്ന് പൊക്കി കുത്തി. വെള്ളത്തിലേക്കിറങ്ങും പുഴയോട് മിണ്ടി പറഞ്ഞത് തുണി അടിച്ചലക്കും. ചിലപ്പോ കുടഞ്ഞ് നിവർത്തി ഒന്ന് മുഖം ചേർക്കും.പുഴയിൽ ഒന്ന് മുഖം നോക്കി വെള്ളമൊന്ന് തെറിപ്പിച്ച് കരയ്ക്ക് കയറും.അപ്പോഴും എത്ര തുടച്ചിട്ടും നിറം പോകാത്ത മുറിവുപാടുകളെ പറ്റി ഓർത്തുകൊണ്ട് പുഴ ഒഴുകും. മുറിവുള്ളതായി...

അവൾ

ആര്‍. സംഗീതപ്രണയിക്കപ്പെടാത്തവളെ പെട്ടെന്ന് തിരിച്ചറിയാം ലോകം മുഴുവൻ ഉറങ്ങുമ്പോഴും തോർച്ചകളിൽ ഇലഞെട്ടിൽ വീണ് ചിതറുന്ന മിന്നാമിന്നി വെട്ടങ്ങൾ പോലെ മുനിഞ്ഞു കത്തുന്ന ഒറ്റവെളിച്ചമുള്ള മുറി അവളുടെയാണ്....തിരക്കുള്ളയിടങ്ങളിൽ അവൾക്ക് മാത്രം കണ്ടെത്താൻ കഴിയുന്ന., ആന്തലോടെ നുഴഞ്ഞു കയറി ഉടലൊളിപ്പിക്കാൻ കഴിയുന്ന ചെറുതുരുത്തുകൾ ഉണ്ടാവും ചുറ്റുമുള്ള കോർക്കുന്ന വിരലുകളെ ചുണ്ടുകളുടെ രാജ്യങ്ങളെ കണ്ണുകളുടെ പതാകകളെ നിഴൽ വീഴാത്ത പീലികൾക്കിടയിൽ നട്ടുവയ്ക്കുംമരണം റിഹേഴ്സൽ ചെയ്‌തെടുക്കുന്ന കളികളിൽ ഏർപ്പെട്ടിരിക്കുന്ന ഓർമ്മകളുമായുള്ള മൽപ്പിടുത്തങ്ങളാണ് രാത്രികൾ ഗ്രൂപ്പ്...

മീൻ മരണങ്ങൾ

(കവിത)ഹാഷിം ഷാജഹാൻ മണ്ണാർക്കാട്മുങ്ങി മരണങ്ങളേക്കാൾ കൂടുതൽ ലോകത്ത് ഉണങ്ങി മരണങ്ങൾ സംഭവിക്കുന്നുകടലിനോട് മത്സരിച്ചിട്ടെന്ന പോലെ കരയിലേക്കെടുത്തിട്ട മീനിനെ വെയിൽ ഉണക്കിയെടുത്ത് റോഡരികിൽ അട്ടിക്ക് വെച്ച് വിൽക്കുന്നുചാകാൻ കിടന്നപ്പോൾ പോലും ഒരു തുള്ളി വെള്ളം തന്നില്ലല്ലോ എന്ന സങ്കടം അവരുടെ മുദ്രാവാക്യമാണ്വെള്ളത്തിൽ കിടന്നു മരിച്ചാൽ സ്വർഗത്തിൽ പോകുമെന്ന്...

വിക്ക് വിട്ട വാക്കും കേൾവി മങ്ങിയ ചെവിയും

കവിത ജാബിർ നൗഷാദ് 1 ഉപ്പുപ്പ ഉമ്മുമ്മവിക്ക് വിട്ട വാക്ക് കേൾവി മങ്ങിയ ചെവിയിൽ തൊട്ടു. ഊഹിച്ചെടുത്തു സ്നേഹം വിളമ്പി ഊട്ടികൊടുത്തു.കൈകഴുകി മുഖം കഴുകി ബീഡി കത്തിച്ച് പറമ്പിലേക്ക് നടന്ന് ഉപ്പൂപ്പ പാട്ടുമൂളി.വിക്ക് വിട്ട പാട്ട് വടക്കു നിന്നെത്തിയ മേഘത്തിന്റെ അതിരിൽ തട്ടി.ചിലതുണ്ട് ചെവികൾ. ചെമ്പരത്തി മഞ്ഞ ചാമ്പക്കാ ചോപ്പ് മുരിയിലപ്പച്ച.മഴ പാകിയ തെങ്ങിൻ തടത്തിൽ കൊച്ചുമോന്റെ കടത്തുവഞ്ചി.കായാമ്പൂ... ഓർമകളിൽ നിന്നും ആലിപഴങ്ങൾ പൊഴിഞ്ഞു.കൈയ്യാലപ്പുറത്തെ കൈതച്ചെടിമുള്ളിൽ കൈതട്ടി നേരം നൊന്തു പഴുക്കുന്നു.പാട്ട് തീർന്നു. കുറ്റി...

മേരി

രാധാകൃഷ്ണൻ എടച്ചേരിഎന്റെ കളിക്കൂട്ടുകാരി പറങ്കിമാവിൽ കാക്കയും നാട്ടുമാവിൽ അണ്ണാനുമായികശുവണ്ടി വറുത്ത് പരിപ്പും മാമ്പഴം മുറിച്ച് മധുരവും തന്നു വള്ളിവെച്ചു വീഴ്ത്തിയവന്റെ നെഞ്ചുടച്ചുഎന്നേക്കാൾ വേഗത്തിൽ ഓടിയും പുഴയിൽ നീന്തിയും കുന്നു കേറിയും കാടു തൊട്ടും ഇരുളിൽ പതുങ്ങിയും മൂക്കിൽ കൂടി പുകവിട്ടും തോട് ചാടിയും കുതിച്ചുഡാം കണ്ട് പിടുത്തം വിട്ടപ്പോൾ ഒറ്റക്കയ്യിൽ തൂക്കിയെടുത്തുഅവൾ ജയനും ഞാൻ സീമയുമായിനനുത്ത മീശ...

കറിവേപ്പില

കവിത നിമിഷ എസ്രാവിലെ, കടലക്കറിക്കിടാൻ കറിവേപ്പിലയ്ക്ക് ചെന്നപ്പോ, രാധേമ്മ എന്നോട് മിണ്ടീതൊക്കെയും എന്റമ്മേടെ പേരുവിളിച്ചാണ്. രാധേമ്മേടമ്മയും എന്നെ "അമ്മപ്പേരാ"ണ് വിളിച്ചത്. ഇന്നാട്ടിലെനിക്കെന്റെ  പേരില്ലെന്നോർക്കാൻനേരം  രണ്ടുപെണ്ണുങ്ങളും എന്നോട് അമ്മേപ്പറ്റി ചോദിച്ചു. ആ പെണ്ണുങ്ങൾക്കുമുന്നിൽ ഞാനമ്മേടെ കഥയായി, അമ്മേടെ നോവായി. കഥപറഞ്ഞോണ്ടിരുന്നപ്പോ പിന്നെയും ഓർത്തു, ഇവിടെനിക്കെന്റെ പേരില്ല, കഥയില്ല,നാടില്ല. ഞാനിവിടെന്റമ്മയുടെ ബാക്കി. അമ്മേടെ കഥനൊന്ത് തീർന്നപ്പോ കറിവേപ്പിലത്തണ്ട് നനഞ്ഞു. ഇറങ്ങിനടക്കാൻനേരം എനിക്കുപിന്നിൽ രണ്ടുപെണ്ണുങ്ങൾ, രണ്ടു കഥകൾ, ഒരേ വാഴ്‌വിന്റെ രണ്ടു വഴികൾ. അന്നുച്ചയ്കമ്മേടെ  കൂട്ടുകാരിവന്നു. രണ്ടമ്മമാരുടെ കഥകൾ. കരഞ്ഞതും പറഞ്ഞതും ചിരിച്ചതും  ഓടിക്കിതച്ചതും ഇറയത്തും...

ഒരു ഡിസംബർ രാത്രിയുടെ ഓർമ്മ

കവിത ശ്യാം പ്രസാദ്നിന്റെ മുലകൾക്ക് ചുറ്റും മഞ്ഞ ചിത്രശലഭങ്ങൾ വട്ടമിട്ടുപറക്കുകയും നിന്നെ ഞാൻ ചുംബിക്കുകയും, അത് വിയർപ്പ് പൊടിഞ്ഞു തുടങ്ങിയ മുലകളിലേക്കെത്തും മുൻപ് ചിത്രശലഭങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്ത അപൂർണമായൊരു സ്വപ്നത്തിന്റെ അവശേഷിപ്പിലാണ്, മറവിയിലും പ്രേമമെന്നൊരോർമ്മയെ പറ്റി ഞാൻ വീണ്ടുമെഴുതുന്നത്!മെട്രോ ടിക്കറ്റുകൾക്ക് പിറകിലും, നോട്ടീസുകളിലും കവിതകളെഴുതിയിരുന്ന നിനക്ക് സോഫിയ ലോറന്റെ മുഖച്ഛായ. പക്ഷേ, ഞാൻ നിന്നെ മൗറിഷിയോ ബാബിലോണിയ*യെന്ന് വിളിക്കുന്നു. നിന്റെ വിയർപ്പിന് നമ്മളു- പയോഗിച്ചിരുന്ന അലോവെര സാനിറ്റൈസറുകളുടെ മണം. എനിക്ക്, മുടി നീട്ടി വളർത്തിയ രൂപം.നീയന്ന് വാടിയ പൂക്കൾ മുടിയിൽ ചൂടുമായിരുന്നു. നമ്മുടെ ബാൽക്കണിയിലെ ബോഗൻവില്ലയും മഞ്ഞജമന്തിയും പത്തുമണിപൂക്കളും ഒരു പൂക്കാലത്തിന്റെ ഓർമ്മ അവശേഷിപ്പിച്ചിരുന്നു. നിന്നിൽ ജമന്തിയുടെ മണം പരക്കുന്ന (നമ്മൾ...
spot_imgspot_img