കവിത
താരാനാഥ്
പട്ടാമ്പിപ്പാലത്തിന്നോരം
പാതിരാത്രി
കട്ടൻകാപ്പി കുടിക്കും നേരം
പാട്ട്
“ഇരുനൂറു പൗർണ്ണമി ചന്ദ്രികകൾ
ഇരുനൂറു പൊന്നരയന്നങ്ങൾ ”
പാട്ട് …
മുഷിഞ്ഞ വേഷം
മുടിഞ്ഞ ശബ്ദം
മാനസനിലയോളം വെട്ടിയ നിലാവ്
“മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു
മണിമുകിൽത്തേരിലിറങ്ങി”
അടുത്ത പാട്ട്
പാട്ട് പാലമിറങ്ങി
നിലാവ് പുഴയിലും
ഓരോ പാട്ടിന്നിടയിലും
മൈനാകങ്ങൾ
പൂത്തുലയുന്നു
കാപ്പി കുടിച്ചു വറ്റിച്ചു ..
ഗായകനെ
ഉപേക്ഷിച്ച് യാത്ര തുടർന്നു
കാറിൽ ഒറ്റക്കിരുന്ന് പാടി
പാട്ടിൻ്റെ
പൂഗചർവ്വിതരസാമൃതം
തെറിച്ചു
തെറി ഒരാത്മാവിഷ്കാരമാണ്
ഉച്ചത്തിൽ
ഉച്ചത്തിൽ
പാട്ട് പാട്ട് പാട്ട്
പാട്ട് പാട്ട് തെറി
പാട്ട് തെറി തെറി
തെറി തെറി തെറി
ചെവി പൊട്ടുന്നത്ര ഒച്ച
കാർ തെക്കോട്ട് ഇരമ്പി നീങ്ങി
ദൂരെ ചന്ദ്രനൊപ്പം
ഭരണി നക്ഷത്രം ഉദിച്ചു
ചൈതന്യ കല കോരി വിളമ്പുവോൾ
തുടയിൽ താളം പിടിച്ച് രസിച്ചു !
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല