Homeകവിതകൾ

കവിതകൾ

പാട്ടിൽ

കവിത ടി.പി.വിനോദ്ആബിദാ പർവീൺ പാടുന്ന പാട്ടിൽ ആഴങ്ങളലകളായ് മേലോട്ട് പുളയുന്നു. നിമിഷങ്ങൾ വിണ്ടതാം വിടവുകൾ തോറും നാദങ്ങളിൽ നിന്ന് നാഡികളെത്തുന്നു. വാക്കുകൾ വാക്കുകൾ ചിറകടിയൊച്ചകൾ, വരികൾ തീരുന്നിടം പൊരുളുകൾ ചേക്കുകൾ ആരിൽ നിന്നാരാവാം പാറിപ്പടരുന്നു? ആരിൽ നിന്നാരോ കൂട്ടിലേക്കണയുന്നു? പാട്ടിനുള്ളിൽ പാട്ട്...

ഒരു പേരില്ലാക്കവിത 

ആര്‍ദ്ര വി. എസ്.ഒരു പാട്ട് പാടുമോ? ‌ ഒരു താരാട്ട് പാട്ട്? അതിനെനിക്ക് പാടാനറിയില്ലല്ലോ!ഒരു കഥ പറയുമോ? എന്നെക്കുറിച്ച്, നിങ്ങളെക്കുറിച്ച്? ഞാനൊരു കഥയില്ലാത്തവനല്ലേ! പിന്നെങ്ങനെ കഥ പറയും! എങ്കിൽ ഒരു ചിത്രമാവട്ടെ, രാത്രിയുടെ, പകലിന്റെ ജീവിതത്തിന്റെ ആരും വരക്കാത്ത ചിത്രം! ഞാൻ ചിത്രകാരനല്ല, നിറങ്ങൾ എന്നെ ഭയപ്പെടുത്തുന്നു. പിന്നെ,...

ചാവ്

പണിയ ഗോത്രഭാഷാ കവിത സിജു സി മീന മഞ്ചു മാഞ്ച കാട്ടിലിയ കാട്ടുകോയി നാട്ടിലിയ കൂട്ടിലി കുടുങ്കി കിരയിഞ്ച കണക്ക..! നാനു ഈ സിമന്റു പിരലി കുടുങ്കി കിരയിഞ്ചെ.. തണുപ്പ് കാണി! ചൂട് താനേ!!കായലു പൂത്തുണങ്കുത്ത കാട്ടിലി കൂമെം ഒറ്റ കൊമ്പിലിളച്ചു മൂളിഞ്ചോ:- "ഞണ്ടു...

ട്രോൾ കവിതകൾ – ഭാഗം 29

വിമീഷ് മണിയൂർ ബസ്റ്റാൻ്റ്മഴ പെയ്തപ്പോൾ നഗരം ഒഴുകിപ്പോയി. ആളുകൾ പിന്നാലെ പാഞ്ഞ് വീടുകളും പീടികകളും ഷോപ്പിങ്ങ് മോളുകളും എടുത്ത് പുറത്തേക്കോടി. ഒരു യാചകൻ പൈസ ഉണ്ടായിട്ടും അയാളെ കയറ്റാതിരുന്ന ഹോട്ടൽ നീന്തി പിടിച്ച് ഉണക്കി....

ഉടലിന്റെയും മനസ്സിന്റെയും ഉപഗ്രഹങ്ങൾ

കവിതപി.എം ഇഫാദ്ഒറ്റുകാരുടെ മേശക്ക് മുകളിൽ വിടർത്തിയിട്ട് കൊടുക്കുന്ന ഉടൽ. തോണ്ടിയെടുത്ത് പുറത്തിടുന്നു നിലച്ച സമയങ്ങൾ, വറ്റിയ പുഴയാഴങ്ങൾ, ഒറ്റതുരുത്തിലെ ഒറ്റയാൻ ഇരിപ്പുകൾ. ചതിയന്മാരുടെ ദസ്തയോവ്സ്കി വിശുദ്ധ വിഷാദങ്ങളെ ചോരയിൽ നിന്നും ഇഴപിരിച്ചെടുക്കുകയാണ്.ഒന്നിൽ നിന്ന് ഒന്നു പോയാൽ പൂജ്യമാകുന്നത് പോലെ ഞാൻ ആരുമല്ലാതെ ആകുകയാണ്. മനുഷ്യരുടെ ഉടലിൽ മാത്രമല്ല കൈത കാടിന്റെ വിരലുകളിൽ തോട്ടു...

പുനർവായനകൾ

കവിത ഹരീന്ദ്രൻ പോറ്റിചില അനുഭവങ്ങൾ ഓർമകളായി മാറുമ്പോൾ എഴുത്തിനുള്ള വിഷയങ്ങളായി ഒതുങ്ങും.... അതേ അനുഭവങ്ങൾ മറ്റുള്ളവരിലൂടെ ആവർത്തിക്കപ്പെടുമ്പോൾ പുനർവായനകളുണ്ടാകും അതങ്ങനെയാണ്.... ഓരോ കാലത്തിലും... കഥാപാത്രങ്ങൾ മാത്രമേ മാറുകയുള്ളൂ... കഥകൾ മാറുകയില്ല...

വെളിപാട്

ആതിര എമരണത്തിനു കൃത്യം പത്തെ പത്തു മിനിറ്റിനു മുൻപ് വിഷാദം കൊടി കൊണ്ടിരിക്കുന്ന മാത്രയിൽ എന്തായിരിക്കും അയാളുടെ നാക്കിൻ തുമ്പത്തെന്ന് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ?വരാനിരിക്കുന്ന മരണത്തിന്റെ പാട കെട്ടിയ ചായ ഇടം കയ്യിൽ പെരു വിരലിനും ചൂണ്ടു വിരലിനും മാത്രമറിയാവുന്ന രഹസ്യമെന്ന കണക്കെ മുറുകെ പിടിച്ചിരിക്കുമ്പോൾ, തന്റെ ഒപ്പമെത്താത്ത വഴികളെ വല കെട്ടി മൂടാത്ത കിണറിലേക്ക് ചാക്കിൽ കെട്ടിയ പൂച്ച കുഞ്ഞുങ്ങളെ...

കടല്

കവിത ഗായത്രി ദേവി രമേഷ് ചീമു ചിണുങ്ങി, ഉസ്സ്ക്കൂളിൽ എല്ലാ പിള്ളേരും കടൽ കാണാമ്പോയി ഞാമാത്രം പോയില്ല.തിരയെണ്ണണം, കക്കാ പെറുക്കണം, കടലമുട്ടായിയും പഞ്ഞിമുട്ടായിയും തിന്നണം.ആഴ്ചക്കൊടുവിൽ പണിക്കാശ് കിട്ടും, അപ്പൊ കടൽ കാണാം കക്കാ പെറുക്കാം പഞ്ഞിമുട്ടായിയും ബാങ്ങാ പിന്നൊരു കൂട്ടം കൂടിയുണ്ട്, ആനവണ്ടിയില് പൂവാം അപ്പൻ ശൊല്ലി.ചീമു ഒന്നെണ്ണി, രണ്ടെണ്ണി, മൂന്നെണ്ണി, നാലെണ്ണി ആഴ്ചക്കവസാനം വന്ന ദിവസങ്ങളെല്ലാമെണ്ണി, പുത്തനുടുപ്പിട്ടു, മുടിയിൽ റിബ്ബൺ കെട്ടി.ചീമു ആനവണ്ടിയിൽ കേറി...

പെട്രോൾ പമ്പിരുന്നിടം വില്പനക്ക്

വർഷ മുരളീധരൻകാളവണ്ടിയൊച്ച കേട്ടാണെണീറ്റത് ഫോണിൽ കണ്ട പരസ്യമാണിത് "പെട്രോൾ പമ്പിരുന്നിടം വില്പനക്ക്" അവിടെയിനി വേണ്ടതു മൊബൈൽടവറാണ്. ഫൈവ് ജി ക്ക് സ്പീഡ് പോരാ.! അലാറമെന്നോണം ശബ്‌ദിച്ച 'ബുദ്ധികൂടാനുള്ള ഹെഡ്‍ഫോൺ 'ഫിറ്റ് ചെയ്തു. റോബോ തന്ന ചായ കുടിച്ചു കാളവണ്ടി വന്നു പോവാൻ നേരമായല്ലോ.. റോഡരികിൽ ട്രെയിൻ തുരുമ്പിച്ചു...

കുഞ്ഞേനച്ഛന്റെ ചാവടിയന്തിരം

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത് ഇരിക്കുന്നവരാരും കരഞ്ഞേക്കല്ലെന്ന് കുഞ്ഞേനച്ഛന്‍ പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ട്.കുഞ്ഞേനച്ഛന്റെ മരണത്തിന് എല്ലാവരും കോമാളി ചിരി ചിരിച്ചാല്‍ മതി.ആറ്റ പുല്ലിറങ്ങി കുഞ്ഞേനച്ഛന്‍ വെളിക്കിറങ്ങിയ പറമ്പെല്ലാം, ഒറ്റക്കിരുന്ന് പൂശാറുള്ള മൊട്ടക്കുന്നെല്ലാം കുഞ്ഞേനച്ഛനെ കാണുമ്പോള്‍ മാത്രം അനുസരണയോടെ നില്‍ക്കണ അമ്മിണി പശുവെല്ലാം വരിവരിയായി വന്ന് ചിരിച്ച് പോകട്ടെ.ഇനിയാര് അതിരിട്ട പറമ്പില്‍ വെളിക്കിരിക്കും. മൊട്ട കുന്നിലെ പെണ്‍ ദൈവങ്ങള്‍ കൊപ്പമിരുന്ന് കള്ള് പൂശും.' ഉടയോരില്ലാത്ത ഭൂമി പോലെയാണ് ഉറ്റവരാരുമില്ലാത്ത താനുമെന്ന് ' കുഞ്ഞേനച്ഛന്‍ പറയും.തെക്കേ തൊടിയില്‍ കുഞ്ഞേനച്ഛനും പടിഞ്ഞാറെ...
spot_imgspot_img