Homeകവിതകൾ

കവിതകൾ

ട്രോൾ കവിതകൾ – ഭാഗം 12

ട്രോൾ കവിതകൾ – ഭാഗം 12വിമീഷ് മണിയൂർ കരുണ 2.0 ടൈറ്റാനിക് സിനിമ കാണുകയായിരുന്നു മണിയൂരിലെ കാറ്റ്. പെട്ടെന്ന് കൈവിടർത്തി കപ്പലിൻ്റെ തുമ്പത്ത് നിൽക്കുന്ന ജാക്കിനും റോസിനും മുകളിലൂടെ കടന്നുപോകുന്ന കടൽക്കാറ്റിനോട് മണിയൂരിലെ കാറ്റിന് പ്രണയം...

കടവ്

കവിതറോബിൻ എഴുത്തുപുര ചിത്രീകരണം: സുബേഷ് പത്മനാഭൻഞങ്ങൾക്കൊരു കുളിക്കടവുണ്ട് ഞങ്ങൾക്കു മാത്രംഇരുട്ടും നഗരവും ശ്മശാനങ്ങളും കടന്ന് ഒരു കാരണവുമില്ലാതെ മൂർച്ചയുടെ ആ ഒറ്റനിമിഷത്തിൽ വേദനിച്ച് തിരിച്ചുവരുമ്പോൾ മേലാകെ അഴുക്കു പുരണ്ടിരിക്കുംആകാശത്ത് രണ്ട് ബഹിരാകാശ- നിലയങ്ങൾ പോലെ സ്വർഗവും നരകവും തൊട്ടു തൊട്ടില്ലെന്ന മട്ടിൽ തെന്നി നീങ്ങുമ്പോൾസർപ്പം ആപ്പിൾ കൊടുക്കുന്നതിന് തൊട്ടു മുമ്പുള്ള ഏതോ നിമിഷത്തിന്റെ ഉലച്ചിലിൽ ഞങ്ങൾ കടവിലേക്കിറങ്ങും ഞങ്ങൾക്കു മാത്രമുള്ള കടവിൽ.... ആത്മ...

മാർക്കീത്താരം

(കവിത)അനൂപ് ഷാ കല്ലയ്യം പന്തിലേക്ക് ഇരുട്ട് കേറിയപ്പോ കളി നിർത്തി, കോണുകളിലെല്ലാം ജയിച്ചത്‌ ഞങ്ങളായിരുന്നു. 'എന്റെ പൊന്നെടാവേ സൂപ്പറായി കളിച്ചത് ഞങ്ങളാ, പക്ഷേ തോറ്റുപോയി', എന്നൊന്ന് ആശ്വസിക്കാൻ പോലും എതിരിനാവില്ല; ഗോൾ ഷോട്സ് ഓൺ ടാർഗറ്റ് പൊസ്സഷൻ പാസ്സസ് അങ്ങനെയെല്ലാ എണ്ണവും ഞങ്ങടെ മൂലെലായിരുന്നു;തിരിച്ച് പെരക്കാത്തേക്ക് ഇരുട്ട് പിടിച്ച് നടക്കുമ്പോ- ടീം തെകക്കാൻ കൂട്ടിയോരൊക്കെ റോട്ടീന്ന് വെട്ടം...

പ്രണയദംശം

രഗില സജിചൂട് താങ്ങാതെ മാളം വിട്ടിറങ്ങിയ ഒരു പാമ്പ് വീട്ടിലേക്കിഴഞ്ഞു വന്നു.മറ്റാരെങ്കിലും കണ്ടാൽ കൊന്നുകളഞ്ഞേക്കുമതിനെയെന്ന് പേടിച്ച് വാഷ്ബേസിന്റെ ഇടുക്കിലോ മൺകൂജയുടെ വിണ്ട വക്കിലോ ഞാനതിനെ തിരുകി വച്ചു. കുട്ടികളുമവനും പോയ്ക്കഴിയുമ്പോൾ പുറത്തേക്ക് വരട്ടേ എന്നനുവാദത്തിന് പാമ്പ് തല നീട്ടും.ജനലഴികളിൽ പിണഞ്ഞ് ആകാശത്തേക്ക് നോക്കാൻ കൊതിക്കും സർപ്പത്തെ കവിതയിലേക്ക് ക്ഷണിച്ചു.നീ നട്ട...

കുന്നിൻമോളിലെ രാത്രി

സുനിത ഗണേഷ്കുന്നിൻമോളിലെ പച്ചവിരിച്ച സമതലോദ്യാനത്തിൽ മഞ്ഞു തുള്ളികൾ പൂക്കളോട് കൊഞ്ചുന്നുണ്ടായിരുന്നു.ചെമ്പകം പതിയെ ഇതൾ വിടർത്തി ഹിമമുത്തുകളെ ചുംബിച്ചെടുത്തു തേൻ കണങ്ങളാക്കി മാറ്റിക്കൊണ്ടിരുന്നു.ചുമന്ന മൃദുലരോമങ്ങളിൽ പൂത്തുനിന്ന പനിനീർച്ചാമ്പ സ്വപ്നം നിറച്ച് നീഹാരബിന്ദുക്കളെ ഗർഭത്തിലേക്ക് അണച്ചുവെച്ചു.രാത്താരകങ്ങൾ പച്ചിലപ്പടർപ്പുകളിലേക്കൂർന്നിറങ്ങി, മധുരിക്കും മകരന്ദം നുണഞ്ഞുകൊണ്ടിരുന്നു.അന്നേരമാണ്... നിലാവ് നിറച്ചു വെച്ച പൂമ്പൊടികൾ ശാലിമയുടെ ചുണ്ടുകളിലൂടെ മനോമുകുളങ്ങളിലേക്കിറങ്ങിച്ചെന്നത്...നീലാമ്പൽപ്പൂവിന്റെ മടിത്തട്ടിൽ, പൊയ്കയിലേക്കു പെയ്തിറങ്ങിയ തുഷാരകമ്പളം പുതച്ച്, അവളങ്ങനെ......

കൊളുത്തിവലിക്കുമ്പോൾ

നിഷ്നി ഷെമിൻതിരിഞ്ഞുനോട്ടമെത്താത്ത കാഴ്ചകളുടെ അങ്ങേയറ്റത്തു തന്നെ ഒരു കൊളുത്തിട്ടു. ചടുലമായ അകക്കണ്ണുകളിൽ കൊളുത്ത് കൃത്യമായി തുളഞ്ഞിരിക്കുന്നു.കൈ രണ്ടും മത്സരാവേശത്തോടെ ആഞ്ഞുവലിക്കാൻ തുടങ്ങി. എണ്ണമറ്റ നാഴികയകലെ പിളർന്നുപോകുന്ന, വേദനയുള്ള തരിശുനിലങ്ങളെ ഇപ്പോൾ കാണാം.ചിതറാൻ തുടങ്ങിയ ഭൂതകാല സ്മരണകൾ...

ഏലിയൻസ്

(കവിത)യഹിയാ മുഹമ്മദ് ബിൽഡിങുകൾ ഏത് ഗ്രഹത്തിലെ മരങ്ങളാണ്! ഇവിടുത്തെതല്ലെന്നു തോന്നുന്നു. അതിൻ്റെ ഉണക്കം കണ്ടാലറിയാം. അവയ്ക്കു വേരോടാൻപറ്റിയ മണ്ണേയല്ലിവിടമെന്ന്.വണ്ടികൾ ഏതു ഗ്രഹത്തിലെ ജീവികളാണ് ? ഇവിടുത്തെതാണെന് തോന്നുന്നേയില്ല. അവറ്റകളുടെ വേഗത കണ്ടാലറിയാം. നമുക്ക് മുമ്പേ എന്നോ വന്നു പോയ അന്യഗ്രഹ ജീവികളുടെ വീട്ടിലെ വളർത്തു മൃഗങ്ങളാണെന്ന്...വിമാനവും അങ്ങനെ തന്നെ. ഇവിടുത്തെ പറവയെപ്പോലെ യല്ല അവയുടെ പറക്കൽ.... തീവണ്ടി അവിടുത്തെ പെരുമ്പാമ്പായിരിക്കും. ആ ഇഴജന്തുവിൻ്റെ പോക്ക് ഭൂമിക്കൊരു ഭാരം തന്നെ.ജെ സി...

മഴ മണമുള്ള വീട്

കവിതഅജേഷ് പിമഴയത്ത് ആകാശം കണ്ടു കിടന്നിരുന്ന ഒരു വീടുണ്ടായിരുന്നു ഞങ്ങൾക്ക്.ഓലപ്പഴുതിലൂടെ മിന്നലുകൊണ്ട് വെള്ളത്തുള്ളികൾക്ക് ആകാശം പതിയെ അകത്തേക്ക് വഴി കാണിക്കുന്ന വീട്.തണുത്തുറഞ്ഞ നിലത്തേക്ക് മഴയെ കടത്തില്ലെന്ന് വാശി പിടിച്ച് അമ്മ പാത്രങ്ങളെടുത്തു മലർത്തിവെയ്ക്കും.അമ്മമ്മ കരിങ്കുട്ട്യേ പറക്കുട്ട്യേ.,,, എന്നു ദൈവങ്ങളെ വിളിക്കും,തലയിൽ കൈകൾ വെച്ച് വേനൽച്ചൂടിൽ പറയാതെ വന്ന മഴയെ പ്രാകും.മോന്തിയിലെ റാക്കിൻ്റെ മണം കൊണ്ട് മഴയുടെ കുളിരിനെ വരിഞ്ഞു കെട്ടി അച്ഛൻ മാത്രം കയറുകട്ടിലിൽ കിടന്നുറങ്ങും.രാവു വെളുക്കുമ്പോൾ ചാണകം തൂവിയ നിലത്ത് അമ്മയെ...

ട്രോൾ കവിതകൾ

കവിത വിമീഷ് മണിയൂർ അ അതിന്റെ പാർക്കിങ്ങ് ആണ് എല്ലാ അക്ഷരങ്ങളിലും ഷോപ്പിങ്ങിനു വരുന്നവർക്കുള്ള പാർക്കിങ്ങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഉദാ: ക ക് + അ അ അതിന്റെ പാർക്കിങ്ങ് ആണ്. ... കാലു പിടിച്ച് വെള്ളത്തെ വെയിലത്തുണക്കി അട്ടിയട്ടിയായ് എടുത്തു വെയ്ക്കാൻ പറ്റിയിരുന്നെങ്കിൽ അങ്ങനെ ചെയ്തേനെ ഞങ്ങൾ. പക്ഷെ ഇപ്പോൾ...

മരിച്ചു പോയ കാമുകി

കവിതനൈൽമരിച്ചത് പോൽ മരച്ച കണ്ണുകൾ ആയിരുന്നെന്റെ കാമുകിയ്ക്ക്. ചുംബിക്കുമ്പോൾ ഭിത്തിപ്പുറത്തും ജാലകങ്ങൾക്കപ്പുറത്തേക്കും ഹതാശമായി അവൾ കണ്ണുകൾ നട്ടു. ഒഴിഞ്ഞ കല്ലറകൾപോൽ കണ്ണുകളിൽ മുത്തിയും തണുത്തുറഞ്ഞ ഐസ് കല്ല് പോൽ കൈപ്പത്തികളെ ഉഴിഞ്ഞും വിളറിയ ഉൾ പാദങ്ങളെ തഴുകി തിരുമ്മിയും ഞാനവളെ പ്രേമിച്ചു.വെളുത്ത കിടക്കവിരിമേൽ...
spot_imgspot_img