തെരുവ്

0
360
theruv-ajesh-nallanji-wp

കവിത

അജേഷ് നല്ലാഞ്ചി

ഒറ്റപ്പെട്ട
തെരുവ്
ഒരു പ്രതിഷേധ
പ്രകടനത്തിന്
കൊതിക്കുന്നു..
ആർത്ത് വിളിച്ച
മുദ്രാവാക്യത്തിന്റെ
ഓർമയെ പിന്തുടർന്ന്
ഒരു ആംബുലൻസ്
ചീറിപ്പായുന്നു..

വഴി തെറ്റി വന്ന മഴ
സീബ്രാ വരകളെ
മായ്ച് കളയാൻ
പണിപ്പെട്ട്
തോൽക്കുന്നു…

ചെളിയിൽ
പട്ടികൾ
“മാഗ്നകാർട്ട”
എന്നെഴുതുന്നു..
സ്വാതന്ത്ര്യത്തിന്റെ
വലിയ ഉടമ്പടിയിലേക്ക്
പട്ടിവാൽ നീളുന്നു..

വിശപ്പ്
മുൻപില്ലാത്ത വിധം
കീഴ്പ്പെടുത്തുമ്പോഴും
ഏറു കൊള്ളാത്ത
ദിനങ്ങളെന്ന്
പട്ടിരോമങ്ങൾ
അടയാളപ്പെടുത്തുന്നു…

ഐസൊലേറ്റ് ചെയ്യപ്പെട്ട
തെരുവ്
അടച്ചു പൂട്ടിയ ബഹളത്തെ
ചേർത്ത് പിടിച്ച്
വിലപിക്കുന്നു…

കച്ചവടക്കാർ
യാത്രക്കാർ
ലോറിക്കാർ
ചുമട്ടുകാർ
പിച്ചക്കാർ
മീൻകാർ
കുതികാൽ വെട്ടുകാർ
പാട്ട്കാർ
പ്രതിഷേധക്കാർ
പോലീസുകാർ
നായ്ക്കൾ
കാക്കകൾ
എലികൾ
പൂച്ചകൾ…

തെരുവ് വിലപിക്കുന്നു
വരൂ
എന്നെ
വിലപേശി
വിൽക്കൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here