Homeകവിതകൾ

കവിതകൾ

കളവും ജീവിതവും

സന്ധ്യ ഇ.ഒരു പക്ഷേ, നീ പറഞ്ഞതു മുഴുവന്‍ കളവായ്‌ക്കോട്ടെ പക്ഷേ ആ നിമിഷങ്ങളില്‍ ജീവിച്ചത്ര ഈയായുസ്സു മുഴുവന്‍ ഞാന്‍ ജീവിച്ചിട്ടില്ലനിന്റെ വാക്കുകളാവുന്ന അമൃതുപോലെ മറ്റൊന്നും ഞാന്‍ നുകര്‍ന്നിട്ടില്ല.ആ നിമിഷങ്ങളില്‍ വീണു മരിച്ചുപോകണേയെന്നു മറ്റൊരിക്കലും ഞാനാഗ്രഹിച്ചിട്ടില്ല ചില കളവുകളിലാണ് ജീവിതം മുന്നോട്ടു പോകുന്നതെന്ന് പ്രണയത്തെപ്പോലെ തീവ്രമായി മറ്റൊന്നും പഠിപ്പിച്ചിട്ടില്ല.ചിത്രീകരണം:...

വഴി

കവിത സുവിൻ വി.എംഅച്ഛാച്ചനെ പോലെ മെലിഞ്ഞായിരുന്നു അച്ഛാച്ചൻ നടന്നു പോയിരുന്ന വഴിയുംഎന്തേ ഇടുങ്ങി നമ്മുടെ വഴി മാത്രം എന്ന് ഒരിക്കൽ ചോദിക്കെ, ഇടുങ്ങിയതല്ലീ വഴി മെലിഞ്ഞതാണതിൻ കുട്ടിക്കാലത്തിലത്രേ  നിന്നെ പോലെ എന്ന് മറുപടി.വലുതാകുമോ അപ്പോളീ വഴി ഒരുനാൾ ?വലുതാകുമിവിടുത്തെ മനുഷ്യർക്കൊപ്പം.കടന്നു പോയ് പകലും രാത്രിയും സൂര്യനും...

വുഹാൻ

കവിത സ്വരാജ് എം കുണ്ടംകുഴി'വുഹാൻ! ഞാൻ നിന്നെ ഓർക്കുന്നു, 'വുഹാൻ! നിൻറെ രക്തത്തിലേക്കു കറുത്ത രക്തം ഒഴുകുന്നു. നിൻറെ മടിത്തട്ടിൽ നിന്നു കിനിയുന്ന ദുർഗന്ധം കാറ്റിന്റെ വേഗത്തിൽ പടരുന്നു.ലോകത്തിന്റെ തുരുമ്പു മുഴുവൻ നീ ഉരച്ചുകളയുന്നു, റോമിലെ കറുത്തപുക നിലക്കുന്നു. ആൾക്കൂട്ടം മക്കയെ മറക്കുന്നു. ശാസ്ത്രം ദൈവ...

പാറ്റ

കവിത സാലിം സാലിഒരു പാറ്റയുടെ ജീവിതമാണ് മനുഷ്യന്.ഇനിയും സ്വന്തമാക്കാൻ കഴിയാത്ത കുറേ വെളിച്ചംഎവിടെയിരുന്നാലും തൃപ്തി വരാത്ത ചിറകുകൾആരുടേയോ ഭിത്തിയിൽ പറ്റിച്ചേർന്നിരിക്കാൻ തോന്നുന്ന മനസ്സ്അറിഞ്ഞും അറിയാതെയും ഉപേക്ഷിക്കുന്ന ഇടങ്ങൾഅങ്ങിനെയങ്ങിനെ, ഒരിക്കൽ ആകാശത്തോളം സ്വപ്നം കണ്ടിരിക്കുമ്പോഴാവും, പുറകിൽ നിന്നൊരു പല്ലി വന്ന് പിടികൂടുക.ഈ പിടച്ചിലിൽ കവിഞ്ഞ്, ഈ വേദനയിൽ കവിഞ്ഞ്, എന്താണ് ഒരു മനുഷ്യന് ഒരു പാറ്റയ്ക്ക് സ്വന്തമായിട്ടുള്ളത്......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.inആത്മ ഓൺലൈനിൽ...

ഗൂഗിൾ മാപ്പിൽ ഇല്ലാത്തയിടങ്ങൾ

കവിതധന്യ ഇന്ദുചിലപ്പോൾ പൊടിഞ്ഞുടഞ്ഞും മറ്റു ചിലപ്പോൾ കുതിർന്നുതിർന്നും ഞാൻ കാണാമറയത്തിരിക്കുന്നുഅപ്പോഴെല്ലാം പുതുമുളകൾ പൊട്ടിയ ശരീരം അസ്വസ്ഥപ്പെടുന്നു ഞാവൽക്കണ്ണുകളിൽ കാമം നിറഞ്ഞും വീഞ്ഞുമണമുള്ള ചുണ്ടിൽ പ്രേമം നിറഞ്ഞും ഉള്ളിൽ കനലെരിഞ്ഞും വെപ്രാളപ്പെടുന്നുഏതോ ഒരിന്നലെയിലെ കൊലുസിളക്കങ്ങൾ മുറിപ്പെടുത്തുന്നു ജനലിനപ്പുറം നീയുണ്ടോ - യെന്ന് സന്ദേഹപ്പെട്ടും പുതിയൊളിയിടങ്ങൾ തേടിയും എഫ്ബി ലോഗൗട്ട് ചെയ്യുന്നുഅതേ നിമിഷത്തിൽ ഒരു പുതിയ സൂര്യനിലേക്ക് ഉണർന്നെണീക്കാൻ ഓർമപ്പെടുത്തുന്നുഞാനെന്നെ കെട്ടിപ്പിടിക്കുന്നുആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...

ട്രോൾ കവിതകൾ – ഭാഗം 14

വിമീഷ് മണിയൂർ കടം വാങ്ങിയ ഒന്ന് പണ്ട് നൂറിൽ നിന്ന് ഇരുപത്തൊമ്പത് കുറയ്ക്കുന്നതിനു വേണ്ടി ഇടത്തേ അറ്റത്തു നിന്ന് കടം വാങ്ങിയ ഒന്നിന് വേണ്ടി എണ്ണൽ സംഖ്യയിലെ ഒന്ന് രാവിലെ എന്നെ കാണാൻ വന്നു.പതിനാറ് വർഷവും...

ഉടലോർമ്മയുടെ നാഴികകൾ

കവിത സായൂജ്വെളിച്ചത്തിൽ മാത്രം തെളിയുന്ന കള്ളിമുൾ ചെടികൾ, ഇരുട്ടിനെ തണുപ്പിക്കാനുടലെടുത്ത തണുത്ത തടാകങ്ങൾ.നിറഞ്ഞൊഴുകി തലോടുമ്പോൾ വിരലിൽ തടയുന്ന പരുക്കൻ കല്ലുകൾ, തമ്മിലുരസി ശ്വാസം തിരയുന്ന നീണ്ടമരങ്ങൾ.കാലിൽ പടരുംതോറും തളിരിട്ടു പൂക്കുന്ന വള്ളിപ്പടർപ്പുകൾ, കണ്ണു തുറക്കാനനുവദിക്കാതെ പെയ്യുന്ന ചുവന്ന...

ബോധോദയം

വിഷ്ണു ഷീല ബോധി വൃക്ഷമില്ല വനനശീകരണം. ബോധോദയത്തിനായി അലഞ്ഞ പുതിയ തലമുറയിലെ ഒരു ബുദ്ധൻ ഒടുവിൽ ആമസോണിൽ എത്തി. വെളിച്ചം കടക്കാത്ത ആമസോണിന്റെ ഇരുണ്ട അഗാധതയിൽ സംസാരിക്കുന്ന പൂക്കളേയും പക്ഷികളേയും, മൃഗങ്ങളേയും കണ്ടു. സംസാരിക്കാൻ മറന്ന മനുഷ്യരുടെ അടയാളങ്ങളും കണ്ടു. ഒടുവിൽ ഒരു ബോധി വൃക്ഷം ഓർഡർ ചെയ്തവൻ തപസ്സു തുടങ്ങി. രാപ്പകലില്ലാതെ ലൈവ് പാടുന്ന മെഡിറ്റേഷൻ...

രാജാവ് നഗ്നനാണ്

പ്രവീൺഒരു പകര്‍ച്ചവ്യാധിയായിരുന്നു. ആ സ്വപ്നം. സ്വപ്നം കണ്ടവർ കണ്ടവർ തെരുവിൽ അടിഞ്ഞുകൂടി. അവരുടെ ക്ഷുപിതം രാജാവിന്‍റെ മുടിയിൽ കറുപ്പ് പൂശിച്ചു. മലവും മൂത്രവും, കിടക്കയിൽ തന്നെ അഴിച്ചു വിടുന്ന തിരുമനസ്സ്. ചാരന്മാരിലൂടെ തെരുവിന്‍റെ കാരണമറിഞ്ഞു. നിങ്ങൾക്ക് മുൻപ് അതെ സ്വപ്നം കണ്ടവൻ എന്ന നിലയ്ക്ക്. അദ്ദേഹം മട്ടുപാവിൽ നിന്ന് തുണിയൂരി നഗ്നനായി. ഐക്യദാർഢ്യം പ്രകടിപ്പിച്ചു.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ഡിസംബർ വരുമ്പോൾ

ഹിലാൽ അഹമ്മദ് കൂട്ടുകാരി ചോദിക്കുന്നുഡിസംബർ വരുമ്പോൾ എന്താണ് ഓർമ്മ വരുന്നത്?ക്രിസ്മസോ കരോളോ?നാട്ടിലെ ഏക ക്രിസ്ത്യാനി,ജോഷി ഡോക്ടറുടെ വീട്ടിൽ തൂങ്ങുന്നകൂറ്റൻ നക്ഷത്രം എന്നാണ് ആദ്യം ഓർത്തത്.പിന്നെ ഓർമ്മ വന്നു,രാവിലെ മദ്രസയിൽ പോവുമ്പോൾകാണുന്ന പോസ്റ്റിലെല്ലാംതേച്ച മൈദപ്പാടുണങ്ങാത്ത പോസ്റ്ററുകളിൽവ്യാകരണം...
spot_imgspot_img