Homeകഥകൾ

കഥകൾ

സ്നേഹ വാക്സിൻ

കഥസുരേഷ് കൂവാട്ട്ഉച്ചയുറക്കം കഴിഞ്ഞ് എഴുന്നേൽക്കാൻ അൽപ്പം വൈകി, കഴിഞ്ഞ മൂന്ന് ദിവസത്തെ തുടർച്ചയായുള്ള ജോലിയും കൂടെ റമളാൻ നൊയമ്പും. നല്ല ക്ഷീണം കാരണം കുറച്ചൊന്ന് മയങ്ങിപ്പോയി. മൊബൈൽ നിർത്താതെ ശബ്‌ദിച്ചു കൊണ്ടേയിരിക്കുന്നു....

അമാനപുരത്തെ വിശേഷങ്ങൾ

കഥ (ബാലസാഹിത്യം) സരിത വർമ്മ ആർ. ഒരിടത്തൊരിടത്ത് അമാനപുരം എന്നൊരു രാജ്യമുണ്ടായിരുന്നു. അവിടത്തെ രാജാവായിരുന്നു ബുദ്ധികേശ്വരൻ. മരമണ്ടനായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ മണ്ടത്തരങ്ങൾ കേട്ടാൽ ആരും വാ പൊളിച്ചിരുന്നു പോകും. ഒരു ദിവസം അമാനപുരത്ത്...

തടി

കഥഷഹീർ പുളിക്കൽ “ഇപ്പാ”ബഷീറിന്റെ അരോചകമായ വിളി അദ്ദുപ്പയുടെ കാതുകളിലൂടെ പ്രവഹിച്ച് കൈകളിലിരുന്ന് ഭൂമിയുടെ മുഖംമാറ്റികൊണ്ടിരുന്ന തൂമ്പ വരെയെത്തി.“എന്തിനാജ്ജ് കെടന്ന് ചാക്ണ്?”“വക്കീൽ വിളിച്ചീന്നു” വാഴക്കണ്ടത്തിന്റെ അതിരിൽ നിന്നുകൊണ്ട്, മണ്ണിലേക്ക് ഇറങ്ങാതെ ബഷീർ പറഞ്ഞു.ചുരുണ്ടുഞെളിപിരികൊണ്ട മുടികളിലൂടെ ഒഴുകിയൊലിച്ച...

തൊണ

വിഷ്ണു രാമകൃഷ്ണന്‍ 'ഉറക്കം കിട്ടാതെ കിടക്കുന്ന ഒരാൾ രാത്രിയിൽ എന്തൊക്കയാവും ചെയ്യുന്നുണ്ടാവുക? ' (ഏനുമാപ്ലയുടെ രാത്രികളെല്ലാം കൗതുകം നിറഞ്ഞ ഇത്തരം ആലോചനകളിലാണ് അവസാനിക്കാറുണ്ടായിരുന്നത്.) നീണ്ടൊരു കോട്ടുവായിട്ട് ഏനുമാപ്ല മിറ്റത്തേക്കിറങ്ങി വന്നു. വേദനിക്കുന്ന അടിവയറ്റിൽ കയ്യമർത്തിക്കൊണ്ട് അങ്ങേര് തല...

മാലാഖയുടെ ചിറക്

ചെറുകഥഷമീർ പട്ടരുമഠംഉടൽതടിയിൽ കാലത്തിന്റെ മുറിവടയാളങ്ങൾ കോറിയിട്ട ചെറിയ ഇലകൾ തിങ്ങി നിറഞ്ഞ വലിയൊരു മരമായിരുന്നു അത്. വേരുകൾ ഏറെ ദൂരം സഞ്ചരിച്ചിട്ടുണ്ടാകണം. ചില്ലയിൽ പക്ഷികൾ അവരുടേതായ അടയാളങ്ങളൊന്നും തന്നെ അവശേഷിപ്പിച്ചിട്ടില്ല എന്ന് താഴെനിന്നുള്ള...

പാർത്ഥചരിതം

കഥ രജീഷ് ഒളവിലംകാലിലെ നീറ്റൽ കൂടി വരുന്നതുപോലെ, "ജീവനുംകൊണ്ട് ഓടിരക്ഷപ്പെടുമ്പോൾ വഴിയിലെ കൂർത്ത കല്ലുകൾ ഞാൻ കണ്ടിരുന്നില്ല. അമാനുഷിക സിദ്ധികളുള്ള ഷേക്സ്‌പിയർ കഥാപാത്രം പോലെ കുഴികൾ ചാടിക്കടക്കാനും കുത്തിയൊഴുകുന്ന പുഴ നീന്തിക്കടക്കുവാനും എനിക്ക് സാധിച്ചിരുന്നു". നാട്ടിലെ...

അഥീന

കഥ ജിതേഷ് ആസാദ്മെഴുകുതിരി വെട്ടത്തിൽ വിശുദ്ധ കന്യാമറിയം അന്നേരം ജ്ഞാനികളുടെ അകംജീവിതം കാണുകയായിരുന്നു. ഉള്ളിലൊരു കടൽ എഴുതിക്കൊണ്ടിരിക്കുന്നവരെ കാണാൻ എന്തൊരു ഭംഗിയാണ്! എതിർചുവരിൽ അഭിമുഖമായിരുന്ന മാർക്സിനോട് കന്യാമറിയം പറഞ്ഞു.ഇന്നലെ ഇവിടെ ഗബ്രിയേൽ ഗാർഷ്യ മാർക്കേസ്...

മായ്ച്ച് വരയ്ക്കുന്ന ചിത്രങ്ങൾ

കഥ രൺജിത്ത് മോഹൻനനഞ്ഞ ഗോതമ്പ് മാവ് ആവിയിൽ വേവുന്ന മണം അടുക്കളേന്ന് പൊങ്ങി വീട് മുഴുവൻ പടർന്നു . നനവ് മാറാത്ത മടലുകൾ അടുപ്പിലോട്ട് ഉന്തി വെച്ച് പെണ്ണമ്മ ആരെയെക്കെയോ മനസിൽ പ്രാകിക്കൊണ്ട് ഊതി...

പക്ഷിപീഢ

സുനിത ജി സൗപർണിക കിണറിനു കുറുകെ കപ്പി തൂങ്ങിക്കിടക്കുന്ന കമ്പിയ്ക്കു മുകളിലിരുന്ന് കാവതിക്കാക്കയാണ്, അപ്പുറത്തെ വാടകക്കാരുടെ കഥ എന്നോട് പറഞ്ഞത്.കാക്ക പറഞ്ഞത്, അവർ രണ്ടു വാടകജന്മങ്ങൾ ആയിരുന്നു. ഒരിടത്തും നങ്കൂരമിടാത്ത പായ്‌ക്കപ്പൽ പോലെ. സ്ഥിരമായി ഒരിടത്ത്...

അയനപ്പക്ഷികൾക്ക്‌ വിരുന്ന്

ഇന്ന് അന്താരാഷ്ട്ര ദേശാടനപ്പക്ഷി ദിനംവി ആർ സുധീഷ് ഇരുപത്തി അഞ്ച് വർഷങ്ങൾക്ക് മുമ്പ് എഴുതിയ കഥമഞ്ഞുകാലമായപ്പോൾ പതിവുപോലെ പുരാസ്മൃതികളുടെ ധാവള്യവുമായി ദേശാടനപ്പക്ഷികളുടെ വരവായി. കിഴവന്റെ വീട്ടുപറമ്പിലെ നിലാവുപെയ്യുന്ന പേരയ്ക്കാത്തോട്ടത്തിൽ കൃത്യം തെറ്റാതെ അവ...
spot_imgspot_img