Homeകഥകൾ

കഥകൾ

    കല്ലുവിളയിലെ കവടികളിസംഘം

    കഥ ബിനുരാജ് ആർ. എസ് 1. "തീട്ടം ബൈജൂന്റണ്ടി ഞെരടി ഒടയ്ക്കണം", സേവിയും ഗോപനും തീരുമാനിച്ചു. "ഇനി ഒരുത്തനോടും അവനിങ്ങനെ കാണിക്കരുത്. കുറേ നാളായി പല കാര്യങ്ങൾക്ക് ഓങ്ങി വെക്കണ്. നമ്മളക്കൊണ്ടെന്തക്ക പറ്റോന്നവന് കാണിച്ച് കൊടുക്കണം." ഒരു...

    വെയിലുമ്മകൾ വേദനകൾ

    കഥ ജ്വാല ശവമടക്ക് കഴിയും വരെ ഒരു തരം വെപ്രാളം ആയിരുന്നു.. ഇനി തുടങ്ങാൻ പോകുന്ന ജീവിതത്തെ കുറിച്ച് ഓർത്തു ഒന്ന് ഉറക്കെ ചിരിക്കണം എന്ന് തോന്നി.. ഇനിയൊരിക്കലും വീട്ടിൽ വെക്കുന്ന ചോറിന്റെ കലത്തിൽ മണ്ണെണ്ണ ഒഴിക്കാൻ അയാൾ...

    അഥീന

    കഥ ജിതേഷ് ആസാദ് മെഴുകുതിരി വെട്ടത്തിൽ വിശുദ്ധ കന്യാമറിയം അന്നേരം ജ്ഞാനികളുടെ അകംജീവിതം കാണുകയായിരുന്നു. ഉള്ളിലൊരു കടൽ എഴുതിക്കൊണ്ടിരിക്കുന്നവരെ കാണാൻ എന്തൊരു ഭംഗിയാണ്! എതിർചുവരിൽ അഭിമുഖമായിരുന്ന മാർക്സിനോട് കന്യാമറിയം പറഞ്ഞു. ഇന്നലെ ഇവിടെ ഗബ്രിയേൽ ഗാർഷ്യ മാർക്കേസ്...

    പ്രകൃതിവിരുദ്ധം

    ലിജീഷ്‌ കുമാര്‍ '' ഇപ്പോള്‍ എവിടെയാണ്?'' - എടോടീന്ന് റെയില്‍വേസ്റ്റേഷനിലേക്ക് തിരിയുന്ന ജംഗ്ഷനില്‍ രവീന്ദ്രാ ഹോട്ടലിനപ്പുറത്ത് പുരുഷുവേട്ടന്റെ പീട്യേന്റെ മുമ്പില് ഒരു കെട്ടില്ലേ, ഞാനയിമലിരിക്ക്ന്ന്ണ്ട്. (എ.ഡി.15-ാം ശതകത്തില്‍ കുരുമുളക് പെറുക്കാന്‍ വന്ന പോര്‍ച്ചുഗീസുകാര്‍ പൊള്ള് പാറ്റി ചാക്കില്‍ക്കെട്ടിത്തിരിച്ചത്...

    സിസിലി ടീച്ചറുടെ പ്രോഗ്രസ്സ്കാർഡ്

    കഥ ഗ്രിൻസ് ജോർജ് 1. പതിനഞ്ചുവർഷങ്ങൾക്കപ്പുറത്തുനിന്നും ഇരച്ചുവന്നയൊരു മഴയെന്നിൽ തിമിർത്തു പെയ്തു. അതിന്റെ നനവേറ്റ ഞാൻ പൊള്ളിപ്പിടഞ്ഞു. കണ്ണുതുറന്നിട്ടും കുറച്ചുനേരംകൂടി ആ കാഴ്ചയെന്റെ കണ്ണിൽ തന്നെയുണ്ടായിരുന്നു. അതുവരെ ശാന്തമായിരുന്ന മനസ്സിൽ പൊടുന്നനെ പറന്നെത്തിയ അസ്വസ്ഥതയുടെ കാർമേഘങ്ങൾ കൂടുകൂട്ടി. ഒരു ക്ലാസ്സ്റൂം....

    കാകെക്കു കൊടുത്ത പ്രണയക്കുറിപ്പ്

    അര്‍ജുന്‍ കെ വി അടുക്കി വെച്ച തീപ്പെട്ടി കൂടുകളെ പോലെ ചേര്‍ന്നു നിര്‍ത്തിയിരുന്ന ബസുകളില്‍ ഞങ്ങള്‍ക്ക് മടങ്ങാനുള്ളത് കെഎസ്ആര്‍ട്ടിസി ആയിരിക്കണമെന്ന് ഞാന്‍ ഉള്ളു തൊട്ട് ആഗ്രഹിച്ചു. ഒരോ ബസിന്റെയും വെയിലടിച്ച ചില്ലുകള്‍ക്ക് താഴെ ചെറുതായി...

    യുദ്ധഭൂമിയിലെ നായ്ക്കൾ

    കഥ രജീഷ് ഒളവിലം "ഫ നായീന്റെ മോനെ" കൊന്ന മരത്തിന്റെ ചോട്ടിൽ ഒരുകാൽ ഉയർത്തിപിടിച്ചോണ്ട് ശടേന്ന് മൂത്രം ചീറ്റിക്കുന്നതിനിടയിലാണ് അവനാ സംബോധന കേൾക്കുന്നത്. ശബ്ദം കേട്ട ഭാഗത്തേക്ക് മെല്ലെ തലയൊന്ന് ചരിച്ചുനോക്കി, തന്നെയല്ല എന്ന് ഉറപ്പ് വരുത്തിയതിന്...

    പ്രോവോക്ഡ്

    സുരേഷ് നാരായണൻ ഹയർ ചെയ്ത ഉബർ ടാക്സി പാലാരിവട്ടം പിന്നിട്ടു പോയിക്കൊണ്ടിരിക്കുമ്പോഴാണ് ആഷയ്ക്ക് പെട്ടെന്ന് ഒരു കാര്യം സ്ട്രൈക്ക് ചെയ്തത്. 'വടക്കൻ' ആയ ടാക്സിഡ്രൈവർ ഗൂഗിൾ 'ലേഡി'യുടെ വോയ്സ് നാവിഗേഷൻ അനുസരിച്ച് വണ്ടിയോടിച്ചുകൊണ്ടിരുന്നത് ശ്രദ്ധിച്ചപ്പോളായിരുന്നു...

    ട്രാൻസ്

    കഥ ഗ്രിൻസ് ജോർജ്ജ് അതൊരു വൈകുന്നേരമായിരുന്നു. എല്ലായിടത്തും തിരക്കുകളാണ്. സൂപ്പർമാർക്കറ്റിൽനിന്നും കൈകളിൽ നിറയെ സാധനങ്ങളുമായി ഇറങ്ങിവരുന്ന ആളുകൾ, ട്രാഫിക് ലൈറ്റിൽ പച്ചയാകുന്നതും പ്രതീക്ഷിച്ച് അക്ഷമരായി വാഹനങ്ങളിൽ കാത്തുകിടക്കുന്നവർ, ബസ്സുകയറാൻ തിരക്കുകൂട്ടുന്ന സ്കൂൾ വിദ്യാർത്ഥികൾ..നിർത്താതെയുള്ള ഹോണടികൾ കൊണ്ട്...

    ഉഷ്ണരാത്രികൾ

    പ്രവീൺ പി. സി. ഒരൊറ്റ രാത്രിയിലാണ് നീയത്രമേൽ എന്റെയുള്ളിലേക്ക് പടർന്നിറങ്ങിയത്.  ഒരു തുണ്ട് കടലാസ്സിൽ എന്നോ ഞാനെഴുതിച്ചേർത്ത മോഹവരികളൊന്നും നിന്നെകുറിച്ചായിരുന്നില്ല. അടുത്തുണ്ടായിട്ടും കൂടെ ചേർന്നു നിന്നിട്ടും നിന്റെ ഗന്ധം, രൂപം, ശബ്ദം ഒന്നുപോലും ഞാനറിഞ്ഞില്ല ! നീയെനിക്ക്...
    spot_imgspot_img