Homeകവിത

കവിത

പണ്ടത്തെ പ്രേമം

കവിതഅഞ്ജു ഫ്രാൻസിസ്പുഷ്പിക്കാത്ത പണ്ടത്തെ പ്രേമം പാകമാകാത്ത ചെരുപ്പുപോലെയാകാം...ചിലപ്പോ ചെറുതാകാം.. പാദങ്ങളെ ഇറുക്കി, തൊടുന്നിടമൊക്കെ മുറിച്ച് ഓരോ കാലടിയിലും പാകമല്ലെന്ന് നോവിപ്പിച്ച് ഓർമ്മിപ്പിച്ച്, 'ഒന്ന് പുറത്തു കടന്നാൽ മതിയെന്ന്' കൊതിപ്പിച്ചങ്ങനെ..വലുതുമാകാം.. നടവഴിയിൽ തട്ടി വീഴിച്ച് നടക്കുമ്പോൾ പടേ പടേന്ന് അസ്വസ്ഥതപ്പെടുത്തി നമ്മുടേതല്ലാത്ത ശൂന്യത നിറച്ചങ്ങനെ.പാകമാവാത്ത ചെരുപ്പിൽ നിന്ന് പറ്റുന്നതും വേഗം പുറത്തു കടക്കണം.. അതില്ലാത്തതിന്റെ മുറിവും സുഖവും അറിയണം..ചെരുപ്പിൽ ആണിയെന്നോ മണമെന്നോ തേഞ്ഞതെന്നോ നിങ്ങൾക്ക് പറഞ്ഞു പരത്താംഅല്ലാത്തതാണ് നല്ലത്.ആ ചെരുപ്പിന് പാകമുള്ളൊരു കാൽ വരുമായിരിക്കാം.. വരട്ടെ.. മഴക്കാലത്തവർ കീ...

എന്ന മകളുക്കു

(കവിത)(പണിയ ഗോത്ര ഭാഷ ) സിജു സി മീനവൊള്ളിടി മിനുക്കിഞ്ച വൊള്ളെ പല്ലുമ്പെ വെറ്റിലെ കറെ ആക്കണ്ട മകളെ.. ഈ കറെ നിന്നെ കറയിലാക്കും..!മൂക്കാതെ അമ്മെ ആകണ്ട മകളെ.. മൂത്തു പഴുപ്പാം ഇനിയും നാളുളാപാറിഞ്ച കൊടികളാ ചന്തം കണ്ടു പാറണ്ട മകളെ.. പാറുവാം...

പണിയൻ 

(കവിത)സിജു സി മീന  (പണിയ ഗോത്ര ഭാഷ)കണ്ടം പൂട്ടുവം പോയ അപ്പനെ, കണ്ടത്തിലി ചവുട്ടുത്തരു..! അപ്പന ചോരെയും നീരും കണ്ടം നിറച്ച അപ്പന ചോരയും നീരും കൊണ്ടു നെല്ലും മുളച്ച.. അവരള പള്ളയും നിറഞ്ചഎന്ന പള്ളയും ഒട്ടുത്ത അമ്മന നെഞ്ചും പൊട്ടുത്തഏക്കു...

ചുരം കയറുന്ന ഒരു ബസ്സിനുപിന്നാലെ

(കവിത)വിനോദ് വിയാർഈ റോഡ് അത്ര വൃത്തിയുള്ളതല്ല പുഴുവരിച്ച റൊട്ടിക്കഷണം പോലെ ആകൃതിയില്ലാത്ത കുഞ്ഞുകുളങ്ങൾ കുളത്തിൽ നിന്നു ജനിച്ചെന്നുതോന്നുംവിധം മഞ്ഞ് സർവ്വത്ര മഞ്ഞ്!ചുരത്തിലെ റോഡിൽ മഞ്ഞോളങ്ങളിൽ കിതച്ചുമിരമ്പിയുമൊരു ബസ്സ് പ്രകാശത്തിൻ്റെ മഞ്ഞച്ച വിതുമ്പലിൽ മഞ്ഞലിയുമ്പോൾ നീട്ടിക്കൂവി ബസ്സ് ചുരം കയറുന്നു.ബസ്സിനുള്ളിൽ ഒരു സൂര്യൻ അതിനെ ചുറ്റി ഭൂമി അതിനതിരിട്ട് കോടാനുകോടി നക്ഷത്രങ്ങൾ! ബസ്സിനുള്ളിൽ മനുഷ്യർ മാത്രമാണെന്ന വിഡ്ഢിത്തം കുറഞ്ഞപക്ഷം...

നിങ്കള ബുക്കു

കവിതസിജു സി മീന (പണിയ ഗോത്ര ഭാഷ)"തോമരാടി വേരുമ്പേ നായു തൂറി കാഞ്ച.." : ഉത്തമ്മെ പാടിഞ്ചെനെ കേട്ടു നാനു ബുക്ക് മറിച്ചെഎങ്കളാ പാട്ടു കാണി ബുക്കിലി..! കരിന്തണ്ടൻ ചാച്ചപ്പേം കാണി ബുക്കിലി..!കാവു കാണി.. തെയ്യ കളി കാണി.. എങ്കള ഒഞ്ചും കാണി...

കാണാതെ പോയവരുടെ കവിത

(കവിത)ഗായത്രി സുരേഷ് ബാബുരൂപമില്ലാത്ത വാങ്കുവിളികളുടെ പ്രേതങ്ങൾ നിങ്ങളുടെ ഉറക്കം കെടുത്തിയേക്കാവുന്ന താഴ്‌വരയെക്കുറിച്ചാണ് ഞാനെഴുതുന്നത്.വെളുത്ത മണ്ണിൽത്തറഞ്ഞ മൈൽക്കുറ്റികൾ പതിഞ്ഞ കാൽപാടുകൾ പൊടിഞ്ഞ മഞ്ഞിൻ കട്ടകൾ ഇരുട്ടിൽ കുലുങ്ങുന്ന ബൂട്ടുകൾ കൂട്ടിയിടിക്കുന്ന തോക്കുകൾ മുഴങ്ങുന്ന തെറികൾശബ്ദത്തിന്റെ ആത്മാക്കൾ ഇലകൊഴിഞ്ഞ മരത്തിന്റെ അസ്ഥിയിൽ ചെന്നിടിച്ചു ചിതറിയ ചിലമ്പൽ.ഉറ്റവരുടെ ഓർമ്മകളെ...

മെട്രോക്കാരി

(കവിത)അനീഷ് പാറമ്പുഴഒരു രോഗക്കാരിയെ ആരേലും പ്രേമിക്കുമോ പ്രേമിച്ചാല്‍ തന്നെ കെട്ടി അവളില്‍ അങ്ങ് തങ്ങിനില്‍ക്കുമോഎന്തോ എനിക്കിവളെ പെരുത്തിഷ്ടമാണ് ചുമച്ചു കുരച്ചു ആഞ്ഞു വലിച്ചു കിതക്കുന്ന വലിവുകാരിപുകവലിയന്മാര്‍ രാവിലെ തന്നെ അവളെ പുകച്ചു എഴുന്നേല്‍പ്പിക്കും വലിയ ചുമയിലേക്ക് വലിവിലേക്ക് ബഹളത്തിലേക്ക്അപ്പോള്‍ കണ്ടാലും മിണ്ടാതെ മാറിപ്പോയേക്കും സംസാരിച്ചു ശല്യം ചെയ്യാന്‍ വരില്ലരാത്രിയില്‍...

ഗേൾഫ്രണ്ട്

കവിതഅനൂപ് കെ എസ് നനയാൻ നല്ലോണം ഭയക്കുന്ന ഒട്ടും തിരക്കില്ലാത്ത നടത്തം തരാട്ടുന്ന രണ്ടാളാണ് ഞങ്ങൾ. തമ്മിൽ യാതൊരു കരാറുമില്ല കടുത്ത പരിചയമില്ല പ്രിയപ്പെട്ട രഹസ്യങ്ങളില്ല അടുത്ത് നിന്നിട്ടുണ്ടെങ്കിലും, പരസ്പരം ആരുടെയും ആരുമായിട്ടില്ല. എങ്കിലും, കാണാതിരുന്ന വിടവ് നേരങ്ങളെ പ്രവചിച്ച് ശരിയാക്കി ഞെട്ടാറുണ്ട്. ഒരൗപചാരികതയുമില്ലാതെ ; കണ്ടാൽ, കൈകാണിച്ചു നിൽക്കും അവസാനം നിർത്തിയ ചിരീന്ന് തുടരും പുതിയതൊക്കെ തടഞ്ഞുവക്കാതെ പങ്കുവെക്കും,...

സ്മേരം

(കവിത) ശ്രീജനേർത്തു പോവുന്ന വേനൽകിതപ്പിന്റെ ആർത്തനാദവും വാനിലായ് ,നീരദങ്ങൾ തന്നാനന്ദനൃത്തവുംനീല വിരിയിട്ടജാലക പഴുതിലൂ, ടിമ്പമാർന്നൊരു പാട്ടിന്റെ താളവും. സന്ധ്യ മാഞ്ഞ് തണുത്ത രാവിൽ അന്ന്, പെയ്തു തോർന്ന മഴപ്പാട്ടിനീണവും.ബാക്കിയാവുന്നു രാവിന്റെയോരത്ത് പാതിയാക്കിയ വരികളും ചിന്തയും നിറയെ വെട്ടം പരക്കുന്നു ,ചുറ്റിലും കുഞ്ഞു തുമ്പികൾ പാറിക്കളിക്കുന്നു.പതിയെ...

അമ്പിളി അമ്മാവൻ

(കവിത)രാജശ്രീ സി വിആകാശത്തെച്ചെരുവിൽ തേങ്ങാപ്പൂളുപോലെ തൂങ്ങിക്കിടക്കുമ്പോഴും വൈഡൂര്യമെത്തയിൽ മന്ദഹാസം പൊഴിച്ചു നിൽക്കുമ്പോളും താഴോട്ടായിരുന്നു നിൻ്റെ നോട്ടം..നോക്കുന്നവന് കുളിർമ്മ പകർന്ന് നീയങ്ങനെ നിന്നു...എൻ്റെ നോട്ടമെപ്പഴും മുകളിലോട്ടും മുന്നോട്ടും മാത്രമായിരുന്നു.താഴോട്ടു നോക്കുവാൻ ഞാനെന്നേ മറന്നു കഴിഞ്ഞിരുന്നു.എന്തിനെന്നറിയാതെ ചുട്ടുപഴുത്ത വഴിയിലൂടെ സകലരേയും പിറകിലാക്കി എന്നു ചിന്തിച്ച് ഞാൻ ഓടിക്കൊണ്ടേയിരുന്നു...അപ്പോഴും ശാന്തനായി...
spot_imgspot_img