Homeകവിതകൾ

കവിതകൾ

നിശബ്ദ ശൂന്യത

അമൽ വിതൊട്ടറിയാൻ കഴിയാത്ത ശൂന്യതയെ കണ്ടറിഞ്ഞപ്പോൾ , അവിടെയൊന്നുമില്ല ഹേ വെറുതെയാണോ പരാജയപ്പെട്ടവർ ശൂന്യത എന്നു വിളിച്ചത് പക്ഷെ ഇപ്പോൾ വറ്റി വരണ്ടൊരു ശൂന്യത ഉണ്ട്.... സ്വന്തം ഇടവപ്പാതിയിൽ ഒരു വ്യക്തിയോളം വളർന്നൊരു ശൂന്യത പക്ഷെ വൈകിയ വേളയിൽ രണ്ട് മനസ്സോളം വളർന്ന് ക്ഷയിച്ച ഇടവപ്പാതിയിലെ ശൂന്യത രണ്ടു പേർ കണ്ടറിഞ്ഞതിനേക്കാൾ തൊട്ടറിഞ്ഞിട്ടുമുണ്ട്.

അലാസ്യക്കാരി

കവിത യാമി ബാലനല്ലെണ്ണയുടെ മിനുപ്പുള്ള ദോശ വൃത്തങ്ങളെണ്ണി പഠിക്കുന്ന ഒരുത്തി. കാലൊന്ന് നീട്ടിക്കുത്തിയ കൊന്നമരച്ചോട്. പിന്നിൽ വെള്ളരിപാടം. മുഴുത്ത മഞ്ഞകളിൽ കൈയിറുക്കി വയ്ക്കും. മുട്ടുകുത്തി കുമ്പിടും. നാവിൻ തുമ്പിൽ മഞ്ഞുംവെള്ളം. ഇഞ്ചി പുല്ലിന്റെ , വെള്ളരിപ്പൂക്കളുടെ , വെള്ളിലകളുടെ രുചിയൂറ്റി മോന്തും. കുട്ടയുമേന്തി നീട്ടിനടക്കും. പുകഞ്ഞ കാപ്പി മണങ്ങൾ. ഊതിയാറ്റുമ്പോൾ ഓലച്ചൂട്ടിന്റെ കിരുപ്പ്. പുലർച്ചയ്ക്കന്നവളൊരുത്തി കിണറ്റിൽ...

മീൻ മരണങ്ങൾ

(കവിത)ഹാഷിം ഷാജഹാൻ മണ്ണാർക്കാട്മുങ്ങി മരണങ്ങളേക്കാൾ കൂടുതൽ ലോകത്ത് ഉണങ്ങി മരണങ്ങൾ സംഭവിക്കുന്നുകടലിനോട് മത്സരിച്ചിട്ടെന്ന പോലെ കരയിലേക്കെടുത്തിട്ട മീനിനെ വെയിൽ ഉണക്കിയെടുത്ത് റോഡരികിൽ അട്ടിക്ക് വെച്ച് വിൽക്കുന്നുചാകാൻ കിടന്നപ്പോൾ പോലും ഒരു തുള്ളി വെള്ളം തന്നില്ലല്ലോ എന്ന സങ്കടം അവരുടെ മുദ്രാവാക്യമാണ്വെള്ളത്തിൽ കിടന്നു മരിച്ചാൽ സ്വർഗത്തിൽ പോകുമെന്ന്...

ഖബർ

കവിത ജാബിർ നൗഷാദ് എന്റെ അനന്തതാവളം ഇവിടെയാവരുതെന്ന് ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്. ഇവിടുത്തെ മൈലാഞ്ചിയിലകൾക്ക് പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല. മഞ്ചാടിമരങ്ങളുടെ ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്. അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന് എനിക്ക് വേണ്ടി യാസീൻ ഓതുമ്പോൾ നിങ്ങളുടെ (മെയിൽ ഒൺലി) കാലിലോ, ഉറുമ്പുകൾ തുന്നി ചേർത്ത രണ്ടിലകൾ പോലെ ചുരുണ്ട കയ്യിലോ അവർ കടിച്ചുവെന്നിരിക്കും. ആ നോവിലെന്നെക്കുറിച്ചുള്ളയോർമ്മ- മുറിയും. അസ്വസ്ഥരാകും. ദുആ വേഗത്തിലാകും എന്റെ കൂർത്ത...

ഭോഗിക്കപ്പെട്ട ഹൃദയം

റീമ കരീംപ്രണയത്താലെപ്പോഴെങ്കിലും നിങ്ങളുടെ തൊലി പൊള്ളിയടരുന്നത് പോലെ തോന്നിയിട്ടുണ്ടോ?അത്രമേൽ ആർദ്രമായി പ്രിയപ്പെട്ടവന്റെ/പ്രിയപ്പെട്ടവളുടെ ചുണ്ടുകൾ പതിഞ്ഞ ഇടങ്ങളിലെല്ലാം അഗാധഗർത്തങ്ങൾ രൂപപ്പെടുന്നത് നോക്കി നില്ക്കേണ്ടി വന്നിട്ടുണ്ടോ? ആകാശങ്ങൾ ഒളിപ്പിച്ചവയെന്നു മഷിയെഴുതിയ കണ്ണുകളിൽ നിന്നും ചോര വാർന്നൊഴുകുന്ന രുചി അറിഞ്ഞിട്ടുണ്ടോ? കിതപ്പുകൾ ചൂടാറ്റിയ രാത്രികളോർക്കുമ്പോൾ വേദന താങ്ങാനാവാതെ നെഞ്ചുപിളർന്നു പുറത്തുചാടിയ ഒരു മിടിപ്പ് ഇരുട്ടിലേക്ക് നടന്നുനീങ്ങുന്ന കാലൊച്ച കേട്ടിട്ടുണ്ടോ?വാക്കുകൾ രതിയിലേർപ്പെട്ട കവിതയിൽ നിന്നും ആത്മാക്കൾ ഉറക്കെ പാടുന്ന പാട്ടിലുണർന്ന്, നിലാവിന്റെ കിടക്കയിൽ ഉടലു തിരയേണ്ടി വന്നിട്ടുണ്ടോ?ഉണ്ടെങ്കിൽ, ഇത്രയറിയുക. നിങ്ങളുടെ...

മഞ്ഞിനടിയിലെ തീപ്പെട്ടി

കവിത മനോജ് കാട്ടാമ്പള്ളിമരണത്തിനുനേരെ തീപ്പെട്ടി കത്തിച്ചു കാണിച്ച് അതിജീവിക്കാനായുന്ന പെണ്‍കുട്ടിയുടെ കഥ*യാണ് ഞാനപ്പോള്‍ വായിച്ചത്മഞ്ഞിനടിയില്‍പ്പെട്ട് അവള്‍ മരിച്ചുപോയതിന്‍റെ സങ്കടം പുസ്തകം അടച്ചുവെച്ചപ്പോഴും പിന്തുടര്‍ന്നു.നക്ഷത്രങ്ങളുടെ ചിത്രമുള്ള തീപ്പെട്ടിയുരച്ച് ഒരുപാട് സിഗരറ്റുകള്‍ വലിച്ചു.വാസ്തവത്തില്‍ മഞ്ഞില്‍ മരിച്ച പെണ്‍കുട്ടിയെക്കുറിച്ചോര്‍ത്ത് മാത്രമാണോ ഞാനിന്ന് ഇത്രമാത്രം അസ്വസ്ഥനാകുന്നത്?കടയടച്ച് വീട്ടിലിരിക്കുന്ന സാധാരണക്കാരനായ ഒരു മനുഷ്യന്‍ എന്തിനാണ് മഞ്ഞിനെക്കുറിച്ചും മഞ്ഞുകാലത്തെക്കുറിച്ചും ചിന്തിക്കുന്നത്?വിഷാദം തണുപ്പുപാകിയ ഈ രാത്രിയില്‍ ഏകാന്തതയുടെ മഞ്ഞുമലയില്‍ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിതേയില്ല.തീപ്പെട്ടി കത്തിച്ചു കാണിച്ച് മരണത്തെ അതിജീവിക്കാനായുന്ന ഒരു...

ചാവ്

പണിയ ഗോത്രഭാഷാ കവിത സിജു സി മീന മഞ്ചു മാഞ്ച കാട്ടിലിയ കാട്ടുകോയി നാട്ടിലിയ കൂട്ടിലി കുടുങ്കി കിരയിഞ്ച കണക്ക..! നാനു ഈ സിമന്റു പിരലി കുടുങ്കി കിരയിഞ്ചെ.. തണുപ്പ് കാണി! ചൂട് താനേ!!കായലു പൂത്തുണങ്കുത്ത കാട്ടിലി കൂമെം ഒറ്റ കൊമ്പിലിളച്ചു മൂളിഞ്ചോ:- "ഞണ്ടു...

ചുവർ ചിത്രം

കവിത യഹിയാ മുഹമ്മദ് ഞാനൊരു ചിത്രകാരനാവണമെന്ന് എന്നേക്കാളും ശാഠ്യം അവൾക്കായിരുന്നു.കോളേജ് വരാന്തയിൽ ആളൊഴിഞ്ഞ ഗോവണിക്ക് ചുവട്ടിൽ നിന്ന് ചുണ്ടുകൾ കൊണ്ട് ഞാനൊന്നവളെ വരയ്ക്കാൻ ശ്രമിച്ചു. നിനക്ക് ചിത്രമെഴുതാൻ ഞാൻ തന്നെ ഒരു പ്രതലമാവാമെന്ന് അവൾ കുണുങ്ങിച്ചിരിച്ചു.ഞാൻ ചിത്രകാരനായി അവൾ ചുവരും പൂക്കളെ വണ്ടുകൾ എന്ന പോലെ ഏതു ചിത്രകാരനെയാണ് ചുവരുകൾ ഭ്രമിപ്പിക്കാത്തത്ആദ്യം ഞാനവളിൽ നാണത്തെ വരച്ചു. പിന്നെ കാമത്തെയും. പുറത്തുചാടിയ...

നക്ഷത്രങ്ങളെ വാറ്റിയതിൽപ്പിന്നെ

കവിത സിന്ദുമോൾ തോമസ്അന്നുതൊട്ടിന്നോളമെന്നും പുതുമഴപൊഴിയുന്ന നേരം മാരിവിൽ പൂക്കുന്ന നേരം ശീതക്കാറ്റു കുളിർതൂവും നേരം നിന്നെ ഓർമിക്കാറുണ്ടായിരുന്നുതേൻകണം ഒന്നിറ്റു നിൽക്കും മഞ്ഞ പൂവുകൾ വിടരുന്ന നേരം രാവിൻ വസന്തങ്ങൾ വാനിൽ താരകളായ് തെളിയുമ്പോൾ നിന്നെ ഓർമിക്കാറുണ്ടായിരുന്നുഗ്രീഷ്‌മനാളം കത്തിയെരിയെ ചാരുമാമരം വാടി നിൽക്കുമ്പോൾ കിളികൾ വിയർത്തൊലിക്കുമ്പോൾ ഞാൻ ദാഹിച്ചലഞ്ഞു കുഴയുമ്പോൾ നിന്നെ ഓർമിക്കാറുണ്ടായിരുന്നുചെന്താരകങ്ങളെ...

വലിക്കൽ

കവിത ഷിജിൽ ദാമോദരൻ ചിത്രീകരണം : ഷിജു കോളിക്കണ്ടിഒരിക്കലും വലിക്കാറുണ്ടെന്ന് ഞാൻ സമ്മതിച്ചു തന്നില്ലബാങ്ക് സ്റ്റേറ്റ്മെന്റ് കാട്ടും വരെ - പൈസറെക്കോർഡ് ചെയ്ത് കേൾപ്പിക്കും വരെ - കൂർക്കംലൈറ്റർ കയ്യോടെ പിടികൂടും വരെ - സിഗരറ്റ്... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...
spot_imgspot_img