നിശബ്ദ ശൂന്യത

0
313

അമൽ വി

തൊട്ടറിയാൻ കഴിയാത്ത
ശൂന്യതയെ
കണ്ടറിഞ്ഞപ്പോൾ ,
അവിടെയൊന്നുമില്ല
ഹേ വെറുതെയാണോ
പരാജയപ്പെട്ടവർ ശൂന്യത
എന്നു വിളിച്ചത്
പക്ഷെ
ഇപ്പോൾ വറ്റി വരണ്ടൊരു
ശൂന്യത ഉണ്ട്….
സ്വന്തം ഇടവപ്പാതിയിൽ
ഒരു വ്യക്തിയോളം
വളർന്നൊരു ശൂന്യത
പക്ഷെ
വൈകിയ വേളയിൽ
രണ്ട് മനസ്സോളം
വളർന്ന്
ക്ഷയിച്ച ഇടവപ്പാതിയിലെ
ശൂന്യത
രണ്ടു പേർ
കണ്ടറിഞ്ഞതിനേക്കാൾ
തൊട്ടറിഞ്ഞിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here