Homeകവിതകൾ

കവിതകൾ

രണ്ടു പേർ

കവിത അനന്ദു കൃഷ്‌ണഞാൻ അവളെ സ്നേഹിക്കുന്നു പക്ഷെ അവളുടെ നായക്കുട്ടിയുടെ പേരെനിക്ക് അറിയില്ല അവൾക്കെന്നേക്കാൾ ഉയരമുണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ല കണ്ണിനു ചെറിയ കാപ്പി നിറമാണോ കറുപ്പാണോ എന്ന് ഓർമ്മയിലില്ല കഴിഞ്ഞ വട്ടം കണ്ടതിനേക്കാൾ മുടി നീണ്ടുവോ വണ്ണം വെച്ചുവോ എന്ന് തിരിച്ചറിയാനും അറിയില്ല,ഞാൻ കഴിച്ചോ ഉറങ്ങിയോ എന്നൊന്നും...

തിരുശേഷിപ്പുകൾ

സീന ജോസഫ്‌ സ്വയമാരെന്നറിയാത്ത ഞാനാരേയോ തേടി അലഞ്ഞുവന്നടിഞ്ഞതാണിവിടെ.കഴുത്തൊടിഞ്ഞു തൂങ്ങിയൊരു കർത്താവ്‌ കുരിശിൽ കിടന്നു വിലപിക്കുന്നാർക്കുവേണ്ടിയോ! കാലം കുളമ്പടിപ്പാടുകൾ വീഴ്ത്തിയ ശവകുടീരങ്ങൾക്കു കാവലാണാ പാവം! ഇവരോടു പൊറുക്കുകെന്നു പ്രാർത്ഥിച്ചു തോറ്റുപോയോരു സാധു മനുഷ്യപുത്രൻ!ആഞ്ഞടിക്കും കാറ്റിലാർത്തനാദം കടിച്ചമർത്തി ഇരുകൈകളും വാനിലേക്കുയർത്തി നിരാലംബം കേഴുമൊരു പഴയ ദേവാലയമാണവനു കൂട്ട്‌. എനിക്കും! എത്രയോ...

ചത്തചിന്ത

വർഷ മുരളീധരൻസ്വന്തം മരണം സ്വപ്നം കാണുക എന്നത് ആത്മരതി പോലെയാണ് അമ്മയെയും അവളെയും അവരെയും അവനെയും ഒന്നാശ്വസിപ്പിക്കാനാവാതെ ചിരിച്ച് കരഞ്ഞുകൊണ്ടങ്ങനെ.. തികട്ടി വന്ന ഓർമ്മകൾ അതിന്റെ ആഴം കൂട്ടുമ്പോഴും ഫ്ലാഷ് ബാക്കിൽ വീണ്ടും ചിരിച്ചങ്ങനെ.. എണ്ണിപ്പെറുക്കലുകൾക്കിടയിൽ പലരും...

കണ്ണുകൾ മാറാല കെട്ടുന്ന മൂല

(കവിത)അഭിരാം എം പി1 റോഡിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നാലാം വളവിലെ ഒരടി പാത കയറിയാലാണ് വീട്. വെളുത്ത വലിയൊരു വീടിന്റെ, ഭസ്മം കൊണ്ട് കുറി വരച്ച ഒരു പടുവൃദ്ധൻ തറവാടിന്റെ, അത്തറിന്റെ മിനിപ്പുള്ള ഒരു ഗൾഫുക്കാരൻ വീടിന്റെ, അങ്ങിനെയെല്ലാത്തിന്റെയും നടുക്ക്, നെഞ്ചിനകത്ത് അകപ്പെട്ട ഊർദ്ധ്വൻ പോലെ അതുപോലെയൊരു വീട്. നീണ്ടു...

കർത്താവേ..

കവിത വൈഗ ക്രിസ്റ്റി നെൻ്റെ രാജ്യമൊന്നും വരികേലെന്ന് മനസ്സിലായിട്ടാണ് വീടുവിട്ടിറങ്ങിത്തിരിച്ചത്... ഇറങ്ങിയതായാലും ഇറക്കിയതായാലും ഫലമൊന്നാണേ ! മക്കളില്ലാത്ത കൊണ്ട് കൂട്ടക്കാര് പൊറത്താക്കി മക്കളൊണ്ടാരുന്നേലവര് പൊറത്താക്കിയേനേ... ഫലമൊന്നാണേ !ആകാശങ്ങൾക്കപ്പുറത്തിരിക്കുന്ന തമ്പുരാനേ നിൻ്റെ നാമം വിശുദ്ധീകരിക്കപ്പെടണമേ നിൻ്റെ രാജ്യം... മറീങ്കുട്ടി മുന്നേ നിന്നു ചിരിക്കുന്നു ഒരു മഴനൂലിൻ്റെ വെത്യാസത്തിൽ മരണത്തിലേക്കിറങ്ങി പോയവളാണ്... മറീങ്കുട്ടിയേ നെനക്കവിടെ കർത്താവിൻ്റെ രാജ്യത്ത് സുഖവാന്നോ? നീ പോയത് നന്നായെടിയേ അന്നന്നു വേണ്ട ആഹാരത്തിനു വേണ്ടി നെനക്ക് വെഷമിക്കേണ്ടല്ലോന്ന് നമ്മക്ക്...

കാട്ടുപ്പൂച്ച

കവിത സുകുമാരൻ ചാലിഗദ്ധആകാശ പുഴയും പുഴക്കര നിഴലും മണ്ണിനെ മണവാട്ടിയാക്കി മഴപോലെ മണവാളനാടി ...വരയിട്ട മൈലാഞ്ചി ചന്തും കുറിതൊട്ട പൂവാക പൂവും മലനാട്ടിൽ കൊറെയുണ്ട് മരക്കുറ്റി കാറ്റുണ്ട് നിലം മെഴുകാൻ വെയിലുണ്ട് വേറൊരു വെണ്ണീര് പെണ്ണുണ്ട് .ഇളംഞ്ചീര കുളിക്കുമ്പോൾ കളിതെറ്റി മൈനകൾ കലകല കിലുകിലാ മലമല മഴ പറന്നേ...

“ബസ് ഏക് ഥപ്പഡ് ത്താ ലേക്കിൻ നഹി മാർനാ ത്താ”

നീതു ചോലക്കാട്ട്വെറും ഒരു അടി ! ഒന്നേ ഒന്ന്. അവൾക്ക് അത് വെറും അടിയല്ല. അവളുടെ വ്യക്തിത്വത്തിനേറ്റ പ്രഹരമായിരുന്നു. അവൾ നീയായിരിക്കില്ല ഞാനും ആയിരിക്കില്ല എന്നാൽ നമുക്കിടയിലെ ചിലർ ആയിരിക്കാം. ചുരുക്കം ചിലർ അവൾ ഡിവോർസ് ചെയ്യണോ വേണ്ടയോ? തികച്ചും, അവളുടെ സ്വാതന്ത്രം. നീ ചെയ്യണോ വേണ്ടയോ ? നിന്റെ സ്വാതന്ത്രം. ഞാൻ ചെയ്യണോ വേണ്ടയോ? തികച്ചും...

അസ്തമയം കാത്ത്

സ്‌റ്റെഫിന്‍ നാരായണ്‍സമയമാകുമസ്ത്രം തിടുക്കമോടെ പായുന്നു അസ്ത്രം ചിത്തത്തില്‍ കനലെരിയുന്നൊരോര്‍മ ഉദയകിരണങ്ങള്‍ ശോഭിച്ചതായിരുന്നു ഇനിയസ്തമയത്തിന്‍ നീറുന്ന ചുവന്ന തീക്കനലിലേക്ക് കാലമെന്റെ കോലം കെടുത്തി സ്വപ്‌നങ്ങള്‍ വഴിയില്‍ വെച്ച് മിണ്ടാതകന്നുപോയിഅന്ധകാരത്തിന്‍ തീച്ചൂളയിലേക്കടുത്തപ്പോഴും ഞാനറിഞ്ഞില്ല ഞാന്‍ തന്നെയാണോയിതെന്ന്. ചായയില്‍ തുടങ്ങി സൗഹൃദങ്ങള്‍ ചാരായം നുകര്‍ന്നപ്പോള്‍ എന്നിലെ പ്രണയമധുരത്തിന് ലഹരിയുടെ ചവര്‍പ്പ് തുല്യമായി അവളിലെ...

ഇത്രമാത്രം, ഒരു മിടിപ്പ് പോലെ

കവിത കാവ്യ. എം  വേണ്ട, തീർന്നു പോവുകയേ വേണ്ട,ചിലതെങ്കിലും.. കൈയിലിങ്ങനെ, നെഞ്ചിലിങ്ങനെ എത്ര നാൾ ചേർത്ത് നിർത്തും? എന്നാലുമെന്നാലും ചേർത്ത് പിടിച്ചതിനൊന്നും രാത്രികൾ ഉണ്ടാവാതിരിക്കട്ടെ.. വിയർത്തു പോയ വിരൽ തുമ്പ് തൊട്ട് നീട്ടി വരക്കുന്നുണ്ട്.. നെഞ്ചിലേക്ക് ഒരു വര.. അത് പിടിച്ചൊന്നു കൂടെ വരണം പച്ച ഞരമ്പിൽ തട്ടി...

ഇരയില്ല

വർഷ മുരളീധരൻഇല്ല. നമ്മിൽ നിന്നൊരിരയുണ്ടാവില്ല. വേണ്ട. ബലിയാടാവാൻ അവളോ, കഴുവേറാൻ അവനോ വേണ്ട. വന്ധ്യംകരിച്ചും ഗർഭപാത്രമുപേക്ഷിച്ചും നമുക്കതുറപ്പിക്കാം. സമാധാനിക്കാം. വിവാഹോടമ്പടിയില്ലാതെ നമുക്കവരെ പെറ്റുപോറ്റാമായിരുന്നു പക്ഷെ, ആർത്തവം പരിശോധിക്കാനായ് അടിവസ്ത്രമൂരുകയും, കന്യകയാണോ എന്ന് വിരൽ കൊണ്ടളക്കുകയും ചെയ്യുന്നിടത്തത് വേണ്ട. നാളെയൊരുപക്ഷേ നീ അവർക്ക് ഭക്ഷണം...
spot_imgspot_img