നീതു ചോലക്കാട്ട്
വെറും ഒരു അടി !
ഒന്നേ ഒന്ന്.
അവൾക്ക് അത് വെറും അടിയല്ല.
അവളുടെ വ്യക്തിത്വത്തിനേറ്റ
പ്രഹരമായിരുന്നു.
അവൾ നീയായിരിക്കില്ല
ഞാനും ആയിരിക്കില്ല
എന്നാൽ
നമുക്കിടയിലെ ചിലർ
ആയിരിക്കാം.
ചുരുക്കം ചിലർ
അവൾ ഡിവോർസ് ചെയ്യണോ
വേണ്ടയോ?
തികച്ചും, അവളുടെ സ്വാതന്ത്രം.
നീ ചെയ്യണോ വേണ്ടയോ ?
നിന്റെ സ്വാതന്ത്രം.
ഞാൻ ചെയ്യണോ വേണ്ടയോ?
തികച്ചും എന്റെ സ്വാതന്ത്ര്യം.
എന്തായാലും…
ജീവിക്കാൻ കഴിയണം, അന്തസായിട്ട്
ചിലർക്ക് പരിഹാരം ഡിവോർസ് ആകാം.
മറ്റുചിലർക്ക് അനുരഞ്ജനം
ഒരുകൂട്ടർ മറക്കും അല്ലെങ്കിൽ പൊറുക്കും
വേറെ ചിലർക്ക് അടിമത്തം നിവർത്തികേടാകും..
നീ തീരുമാനിക്കുക നീ എങ്ങിനെ പ്രതികരിക്കണമെന്ന്..
കാരണം…
നിന്നെ നിനക്കേ അറിയൂ ….
നിന്റെ നേർപകുതിയേയും.
“ബസ് ഏക് ഥപ്പഡ് ത്താ
ലേക്കിൻ നഹി മാർനാ ത്താ”
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.