Homeകവിതകൾ

കവിതകൾ

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...

തുഴപ്പാട്ട്

(കവിത)നീതു കെ ആര്‍രാവു പകലായും പകൽ രാവായും സമയ സൂചികകൾ തെറ്റിയോടുന്ന ഘടികാരമായവൾ; ഉള്ളുരുക്കത്താൽ പാതിയിലേറെ ചത്തുപോയവൾ; അന്യമായ രുചികൾ പുളിച്ചു തികട്ടി വശം കെട്ടവൾ.ഇരുണ്ട ദ്വീപിൽ നിന്നും തനിയേ തുഴഞ്ഞ് കര തേടിയിറങ്ങുന്നു... ക്ഷീണം, തുഴക്കോലിൻ ഭാരം, ജലത്തിൻ ഒഴുക്ക് അതികഠിനമീ തുഴയൽ.കരയണയാനുള്ള അവളുടെ വാശിയിൽ കാറ്റ് കുളിരേകി.. ജലം പതിയെ ഒഴുകി ..വെളിച്ചപ്പൊട്ടുകൾ തിളങ്ങുന്ന രാവുകൾ പിൻതള്ളി ഒഴുകവെ ... പിന്നെയും......

ട്രോൾ കവിതകൾ – ഭാഗം 15

വിമീഷ് മണിയൂർപൊങ്ങച്ചം പക്ഷി പൊങ്ങച്ചം പറഞ്ഞു: ദാഹിക്കുമ്പോൾ ഞങ്ങൾ ആകാശത്തെ മഴക്കുഴികളിൽ ചെന്ന് കൊത്തിക്കുടിക്കും. മണ്ണിര കൂട്ടിച്ചേർത്തു: ഞങ്ങൾ വാല് താഴ്ത്തി കുഴൽക്കിണർ കുത്തി ഊറ്റിക്കുടിക്കും. അണ്ണാൻ പറഞ്ഞു: ഞങ്ങൾ മരങ്ങൾ വെള്ളം വലിച്ചു...

ആരോടും പറയാതെ

ശ്രുതി വൈശാഖ്ഇടയ്ക്കൊക്കെ നിന്നിലൂടെ ഞാനൊന്ന് നടക്കാറുണ്ട്...തനിച്ചിരിക്കുന്നിടത്തൊക്കെ കൂട്ടു വിളിക്കാറുണ്ട്.അത്രമേൽ ആർദ്രമായി തൊട്ട് തൊട്ടൊന്നിരിക്കാറുണ്ട്...ഹൃദയത്തിന്റെ ആഴത്തിൽ എന്നും നട്ടു നനയ്ക്കാറുണ്ട്.ഇരുളുന്ന വഴികളിൽ നേർത്ത സ്വപ്നമായി വെളിച്ചമാകാറുണ്ട്.നീ പോലും അറിയാതെ നിന്നെ കവർന്നെടുത്ത് ആകാശത്തിനുമപ്പുറം പാറി പറക്കാറുണ്ട്...കുഞ്ഞു കുഞ്ഞു മഴത്തുള്ളികളായ് പെയ്ത് നിന്നെ നനയിക്കാറുണ്ട്...ആരും കാണാതെ, ആരും അറിയാതെ ജീവശ്വാസം പോലെ ചേർത്തു വയ്ക്കാൻ... നീ പോലും അറിയാതെ നീയുണ്ടാവും...

അവസാനത്തെ ക്ഷണക്കത്ത്

സുബൈർ സിന്ദഗി പാവിട്ടപ്പുറംഞാൻ പുതിയ വീട്ടിലേക്ക് പോവുകയാണ് പുതിയ വീട് താമസം തറക്കല്ലിടാലോ ചുമര് പണിയോ ഒന്നും ഇല്ല എനിക്ക് മാത്രം കിടക്കാനുള്ള വീട്ടിൽ ഞാൻ തനിച്ചു യാത്ര പോണം ആ വീട്ടിലേക്ക് എനിക്ക് ഒറ്റക്ക് പ്രവേശിക്കാനാവില്ല ഞാൻ ക്ഷണിക്കാതെ തന്നെ എല്ലാവരും...

കടുക്

അവിനാഷ് ഉദയഭാനുകണ്ണെത്താത്തിടത്തോളം പരന്നു കിടക്കുന്ന കടുക് പാടങ്ങൾ. മഞ്ഞിന്റേയും മേഘങ്ങളുടേയും പുതപ്പുകൾക്കിടയിൽ നിന്നൊരു സൂര്യൻ കടുകു പൂക്കളിലേക്ക് മഞ്ഞയുരുക്കിയൊഴിക്കുന്നു.മോണക്കുള്ളിൽ വെരുകുകളെ പോറ്റുന്നൊരുവൾ താമസിക്കുന്നതിവിടെയാണ്.ഒട്ടുമേ മെരുങ്ങാതെ അവ തമ്മിലിടിക്കുന്ന ചില രാത്രികളിൽ അവന്റെ നാവ് സമർത്ഥനായ ഒരു വേട്ടക്കാരനാവുന്നു.മഞ്ഞുരുട്ടി നിറച്ച...

ജിപ്സിപ്പെണ്ണ്

കവിതകല സജീവൻകയ്യിൽ ഒരു പൂങ്കുലയുമായാണ് ജിപ്സിപ്പെണ്ണിനെ ആദ്യം കണ്ടത്. അവളുടെ പുറത്തു തൂക്കിയിട്ട കൂടയിൽ നിന്ന് പിന്നെയും പൂക്കൾ എത്തി നോക്കുന്നുണ്ടായിരുന്നു. മേൽകുപ്പായം ഇട്ടിരുന്നില്ല അവൾ. കുഞ്ഞു ഞാവൽപഴം വെച്ച് അലങ്കരിച്ച് പോലുള്ള മുലകൾ അവളെ അഹങ്കാരിയാക്കി. പല രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന പതാകകൾ ചേർത്തു...

ഡയറികൾ ഒത്തു നോക്കുമ്പോൾ

ചീമഞാൻ അവിടെയെത്തുമ്പോൾ അവരെല്ലാം രേഖകൾ തേടിയുള്ള ഓട്ടത്തിനിടയിലായിരുന്നു. ഓടിയിട്ടുമോടിയിട്ടും ഒന്നുമേ - കണ്ടെത്താനാവാത്തവർ കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് കീഴടങ്ങുന്നതിനായി നടക്കുന്നു. വാശി പിടിക്കുന്നവരെ വലിച്ചിഴയ്ക്കുന്നു.ഈ രാജ്യം എന്നെ പേടിപ്പിക്കുകയാണ്. എവിടെ നോക്കിയാലും ശവങ്ങൾ മാത്രം, ചോരയുടെ നാറിയ മണം. ആരുടെയൊക്കെയോ നാവുകളെ അറുത്തുമാറ്റി വഴികളിലെല്ലാം ഉപ്പിലിട്ടു വെച്ചിട്ടുമുണ്ട്. ഒരു കാലത്ത് ഇവിടെ നാവുള്ളവർ ജീവിച്ചിരുന്നുവെന്ന...

തെളിവുകൾ

പി.സുരേഷ്പ്രണയിച്ചിരുന്നു എന്നതിന് തെളിവ് ചോദിക്കരുതേ ചങ്ങാതീ മരിച്ചതിന് എന്ത് തെളിവാണ് എനിക്കിനി ഹാജരാക്കാൻ കഴിയുക? സ്വപ്നത്തിന്റെ മോർച്ചറിയിൽ നിന്ന് കഴുകിയെടുത്ത് ഓർമ്മയുടെ പോസ്റ്റ്മോർട്ടം ടേബിളിൽ കിടത്തിയിട്ടുണ്ട്. വാതിലടച്ചിട്ടില്ല, ചെന്നു നോക്കാം. ആഴത്തിലേറ്റ മുറിവിൽ നിന്ന് രക്തം പൊടിയുന്നുണ്ടാവും തുറന്നിരിക്കുന്ന കണ്ണുകളിൽ പെയ്യാൻ വെമ്പുന്ന മേഘങ്ങൾ കാണാം അതിനു താഴെ ആകാശത്തിന്റെ നിറം ചാലിച്ച ഒരു പുഴ ഒഴുകുന്നുണ്ടാവും പിളർന്നിരിക്കുന്ന ചുണ്ടുകൾക്കിടയിൽ നിന്ന് യുദ്ധത്തിൽ തോറ്റ പടയാളിയുടേതു പോലെ വിതുമ്പൽ കേൾക്കാം ഓർമ്മകൾ മുറുകെപ്പിടിച്ചതുകൊണ്ടാവാം, വിരലുകൾ...

ലോകം

കവിത അനീഷ് പാറമ്പുഴ ലോകത്തിന്റെ നാലു കോണുകളിലിരുന്ന് നാലുപേർ രാത്രിയിൽ രാവിലെ മധ്യാഹ്നത്തിൽ സായാഹ്നത്തിൽ സ്വപ്നങ്ങളിൽ മഞ്ഞും മഴയും വെയിലും പൊടിക്കാറ്റും വീഴ്ത്തിക്കൊണ്ടിരിക്കുന്നുമഞ്ഞിലൊരാൾ ലോകം മുഴുവൻ കണ്ണെത്താ ദൂരത്തേക്കു നീണ്ടു കിടക്കുന്ന മഞ്ഞുപോലെ ഏകാന്തമാണെന്നു കരുതുന്നുകാട്ടിലൊരാൾ കറുപ്പിൽ തണുപ്പിൽ ഇനിപ്പിൽ കാട്ടാറിന്റെ ഒച്ചയിൽ മലയണ്ണാൻറെ ചിലമ്പലിൽ ലോകം ഇപ്പോൾ ഉറക്കമാണെന്നു കരുതുന്നുകടലിലൊരാൾ ആദ്യസൃഷ്ടി ജലത്തിൽ എന്നുറപ്പിച്ചു ചെറിയൊരു വഞ്ചിയിൽ താൻ മാത്രം ഉറങ്ങുന്ന ലോകത്തിന് കാവലിരിക്കുകയാണ്...
spot_imgspot_img