Homeകവിതകൾഅവസാനത്തെ ക്ഷണക്കത്ത്

അവസാനത്തെ ക്ഷണക്കത്ത്

Published on

spot_imgspot_img

സുബൈർ സിന്ദഗി
പാവിട്ടപ്പുറം

ഞാൻ പുതിയ വീട്ടിലേക്ക് പോവുകയാണ്
പുതിയ വീട് താമസം
തറക്കല്ലിടാലോ ചുമര് പണിയോ ഒന്നും ഇല്ല
എനിക്ക് മാത്രം കിടക്കാനുള്ള വീട്ടിൽ
ഞാൻ തനിച്ചു യാത്ര പോണം ആ വീട്ടിലേക്ക്
എനിക്ക് ഒറ്റക്ക് പ്രവേശിക്കാനാവില്ല
ഞാൻ ക്ഷണിക്കാതെ തന്നെ എല്ലാവരും എന്നെ യാത്രയാക്കാൻ വരും
എന്റെ പുതിയ വീടിന്റെ പടിവാതിൽ വരെ എല്ലാവർക്കും വരാം
പക്ഷെ അകത്തേക്ക് പ്രവേശനമില്ല
എന്നെ യാത്രയാക്കാൻ വന്നവർ എന്നെ കുറിച്ച് നല്ലത് മാത്രം പറയും
അന്ന് കുളിക്കുന്ന പോലെ ജീവിതത്തിൽ ഞാൻ കുളിച്ചിട്ടില്ല എന്നെ ആരും കുളിപ്പിച്ചിട്ടില്ല
പക്ഷെ അന്നെന്നെ നന്നായി കുളിപ്പിക്കും
അന്ന് ഞാൻ ഒരുങ്ങും
ജീവിതത്തിൽ ഒരിക്കലും ഒരുങ്ങിയിട്ടില്ലാത്ത വിധം എന്നെ ഒരുക്കും. അന്നെനിക്ക് നിങ്ങളോട് യാത്ര പറയാൻ കഴിയില്ല
അന്നെനിക്ക് നിങ്ങളോട് തെറ്റുകൾക്ക് ക്ഷമ ചോദിക്കാൻ കഴിയില്ല തിരക്ക് കൊണ്ടല്ല
പക്ഷെ അന്ന് ഞാൻ ഞാനല്ലാതാവും
എന്റെ പുതിയ വീട്ടിലേക്ക് ആവുന്നത്ര ആളുകളും യാത്രയാക്കാൻ വരണം
എന്റെ വീടിന്റെ വാതിലടച്ചാൽ നിങ്ങൾക്ക് പിന്നീടെന്നെ കാണാൻ കഴിയില്ല.
നിങ്ങൾക്ക് എന്നോടുള്ള പരിഭവങ്ങളും പരാതികളും ഈ ക്ഷണക്കത്ത് കിട്ടിയാൽ തീർക്കണം
എന്റെ പുതിയ വീട്ടിലേക്ക് ഞാൻ യാത്രയായാൽ നിങ്ങൾക്കെന്നോട് സംവദിക്കാൻ കഴിയില്ല
എന്നെ ഏറെ ഇഷ്ടപ്പെടുന്നവർ എന്നും എന്നെ കുറിച്ച് പറയും
അവരോടെനിക്ക് അന്ന് നന്ദി വാക്ക് പറയാൻ കഴിയില്ല
ചിലപ്പോൾ ചിലർ കുറവുകളും കുറ്റങ്ങളും പറയും
ഞാൻ താമസം മാറിയാൽ എനിക്ക് തിരികെ വന്നു തിരുത്താൻ ആവില്ല
പ്രിയപ്പെട്ടവളെ നിന്നെ കൂടെ കൂട്ടാൻ എനിക്കാവില്ല
നീ അരികിൽ നിന്ന് സന്തോഷത്തോടെ യാത്രയാക്കണം
നമ്മളോരുമിച്ചുള്ള നല്ല ദിനങ്ങളെ മാത്രം ഓർത്താൽ
നിനക്ക് സന്തോഷിക്കാൻ ഏറെ കാര്യങ്ങളുണ്ട്
പ്രിയപ്പെട്ടവളെ നിന്റെ മുന്നിൽ ഞാൻ എത്ര വലിയ വിഡ്ഢിയായിരുന്നു
ഞാൻ ചെയ്ത പൊട്ടത്തരങ്ങൾ നിനക്ക് ഒരായുഷ്കാലം മുഴുവൻ ചിരിക്കാനുണ്ട്
നീ ചെയ്ത നന്മകൾക്ക് പകരം നൽകാൻ ഒന്നും എന്റെ കയ്യിലില്ല
നിന്നോടൊപ്പം ഉള്ള ദിവസങ്ങൾ തിരികെ കിട്ടാൻ ഞാനേറെ കൊതിച്ചു
പക്ഷെ വിധി മാറ്റാൻ ആവില്ലല്ലോ
കുറെ പരിഭവങ്ങളും പരാതികളും ബാക്കിയുണ്ടാവും എന്നറിയാം
എന്നാലും ഒരുപാട് ഇഷ്ടമായിരുന്നു എന്ന് ഓർമ്മയിൽ ഉണ്ടാവണം
പ്രിയപ്പെട്ടവളെ
ഒറ്റപ്പെട്ടിരുന്നപ്പോഴൊക്ക നിന്റെ കൂട്ടിന്നായിരുന്നു കൊതിച്ചതൊക്കെ
പാറിപറന്നപ്പോഴൊന്നും
നിന്നോളം ഒന്നും എന്നിൽ ചേർന്നില്ല
എങ്കിലും നീ യാത്ര തുടരുക
എന്നോടൊപ്പം കൂടാനാവില്ലെങ്കിലും ഓർക്കണം നിന്നെ ഏറെ ഇഷ്ടമായിരുന്നെന്ന്

എന്റെ യാത്രയിൽ ആരെയും കൂടെ കൂട്ടാൻ ആവില്ല
എന്റെ വീട്ടിലേക്ക് ഞാനല്ലാത്ത മറ്റൊരാൾക്ക്‌ പ്രവേശനവും ഇല്ല
എന്നാലും ഞാൻ ക്ഷണിക്കട്ടെ
ഞാൻ ക്ഷണിച്ചില്ലെങ്കിലും നിങ്ങൾ എല്ലാവരും വരും എന്നറിയാം
എന്നിരുന്നാലും
നിങ്ങൾ എന്റെ നന്മകൾ പറഞ്ഞു കൂടെ ഉണ്ടാവണം
തിന്മകൾ ഉണ്ടെങ്കിൽ ഈ കുറിപ്പ് കിട്ടിയാൽ പറഞ്ഞു തീർക്കണം
പുതിയ താമസം മാറിയാൽ നമ്മൾ തമ്മിൽ കാണില്ല
ഇതെന്റെ അവസാനത്തെ ക്ഷണക്കത്ത്

spot_img

3 COMMENTS

  1. നന്നായിട്ടുണ്ട്. ഈ വിഷയത്തിന് കൂടുതൽ സാധ്യതകൾ ഉണ്ടായിരുന്നില്ലേ….?

  2. ലളിതമായി അവതരിപ്പിച്ചു.
    നന്നായിട്ടുണ്ട്.
    ഇനിയും പ്രതീക്ഷിക്കുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...