Homeകവിതകൾ

കവിതകൾ

തുടർച്ച

ആർദ്ര എം.പിപത്തോ നാൽപതോ വർഷങ്ങൾക്കു മുൻപ് മാത്രമായിരുന്നു എന്റെ അമ്മയുടെ യൗവനം. ഏതോ ഒരാർത്തവനുരയലിൽ വെമ്പിട്ടു പോയ പ്രണയം അതിനും മുൻപായിരുന്നു.പുസ്തകത്തിനിടയിൽ പെൻസിലുകൊണ്ടും പുസ്തകച്ചട്ടയുടെ മറവിൽ അതീവരഹസ്യമായും അമ്മയൊളിപ്പിച്ച ഭ്രാന്തൻ നോവ് ആരോടും ചോദിക്കാതെ ഒരിടുട്ടിൽ പുറത്ത് ചാടിക്കളഞ്ഞു.ഇഞ്ചയും പെണ്ണും ചതച്ചു...

ട്രോൾ കവിതകൾ – ഭാഗം 22

വിമീഷ് മണിയൂർയുറേക്കാ യുറേക്കാ പറക്കുന്ന ഒരുറുമ്പിൻ്റെ ചിറകുകൾക്ക് പെയിൻ്റടിച്ച് കളിക്കുകയായിരുന്നു വെയിൽ. പകൽ അത് കണ്ട് തുള്ളിച്ചാടി: യുറേക്കാ യുറേക്കാ. മഴ ഓടി വന്ന് നിലത്ത് മുഴുവൻ പരതി. നിറം മങ്ങിപ്പോയ അതിൻ്റെ ചിറക്...

നീന്തൽ

കവിത യഹിയാ മുഹമ്മദ് കടൽ. കുഞ്ഞിനെ കൈവെള്ളയിൽ കിടത്തി കരയിലേക്ക് നീന്താൻ പഠിപ്പിക്കുന്നു.വെള്ളത്തിൽ നീന്തുന്നത് പോലെ എളുപ്പമല്ലല്ലോ കരയിലെ നീന്തൽകല്ലും മുള്ളും നിറഞ്ഞത് കൊണ്ട് മേനിയാകെ ഉരഞ്ഞു പൊട്ടും.കടൽ കുഞ്ഞ് നീന്തി നീന്തി നാടും കാടും കടന്ന് മലയുടെ ഉച്ചി വരെയെത്തി.കടലെത്ര തിരിച്ചുവിളിച്ചിട്ടും അവനുച്ചിയിൽ നിന്ന് താഴെക്കിറങ്ങി വന്നതേയില്ല.കുഞ്ഞുങ്ങൾ. വികൃതിക്കുരുന്നുകളുണ്ടോ പറയുന്നത് കേൾക്കുന്നു!നീന്തിപ്പോയ...

ജോൺസൺ മാഷ് എന്ന ത്രിത്വം

കവിത സുരേഷ് നാരായണൻ 1പതിനൊന്നു വർഷങ്ങൾക്ക് മുമ്പ് കൂടുവിട്ടുപോയ ഒരാൾ. കട്ടൻകാപ്പി തിളപ്പിച്ച് ഞാനയാൾക്ക് ശ്രാദ്ധമൂട്ടുന്നു.ഇയർഫോൺ കുത്തി ഞാനയാളുടെ തുള്ളികളെ ആത്മാവിലേക്കിറ്റിക്കുന്നു.മുളംങ്കൂട്ടങ്ങളിൽ കാറ്റു ചുംബിക്കുന്നേരം പുറകിൽ നിന്നെങ്ങാനുമയാൾ എന്നെ കെട്ടിപ്പിടിച്ചേക്കുമോ എന്നു ഞാൻ അകാരണമായ് ഭയപ്പെടുന്നു.2ഞാൻ ഉമ്മറത്തേക്ക് കാലുകൾ നീട്ടി...

ജലസ്മരണ

സൂരജ് കല്ലേരിഇപ്പോൾ പെയ്തുപോയ മഴയിൽ പറമ്പിലെ കുഴികളിൽ ശ്വാസം കിട്ടാതെ നിറഞ്ഞ് കിടക്കുന്നു വെള്ളത്തിന്റെ ദേഹം. നാവ് നീട്ടി യാചിക്കുന്നുണ്ടത് ഒരിണയെ കൂടി പെയ്തു കിട്ടാൻ ഒരു മഴ മാത്രം പെയ്തൊഴിയുമ്പോൾ കാത്തിരുന്ന് ദാഹിച്ച് മരിച്ചുപോകുന്നു വെള്ളക്കെട്ടുകൾ.. ഇടയ്ക്കൊരു പക്ഷി ഒരു തൂവൽ കൊഴിച്ച് പറന്ന് പോയി കലങ്ങിയ ദേഹത്ത് ഒരു തൊടൽ. നീ ചിലപ്പോൾ എന്റെ ഉള്ളിലെ മഴക്കുഴികളിലുണ്ടാവും വറ്റിയിട്ടില്ല ഉറപ്പാണ് ഒറ്റയ്ക്കിരിക്കുമ്പോൾ വെള്ളമിരുന്ന് കാലിളക്കുന്നത് കേൾക്കാം ആ പഴയ വെള്ളിക്കൊലുസ് തന്നെ.. ദാഹിച്ച് ദാഹിച്ച് നീ നീരാവിയാകുന്നു എനിക്കൊരു കുമ്പിൾ ജലസ്മരണ.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

പൊട്ടൻ

കവിതദിവാകരൻ വിഷ്ണുമംഗലംഅരയിൽ നൽ കുരുത്തോല, കരത്തിൽ കത്തിയും മാടി- ക്കോലുമായി കാലദേശപ്പൊരുളായിട്ടുറയുന്നു. പൊട്ടനിവൻ, എട്ടു പൊരുൾ തിരിച്ചറിഞ്ഞു ചിരിക്കുന്നു പിന്നരങ്ങിൽ താളത്തിൽ തോറ്റംപാട്ടുയരുന്നു.പൊട്ടനിതാ, കെട്ടകാലം പൊട്ടിയാട്ടിത്തെളിക്കുന്നു. ചൂട്ടുകെട്ടി വീശിയെത്തി വെട്ടമായിച്ചിരിക്കുന്നു. മാടിക്കോൽ ചുഴറ്റുന്നു, ഇടയ്ക്കെല്ലാം ഞെട്ടുന്നു. ഫലിതോക്തിപ്രമാണങ്ങൾ തരം നോക്കി തൊടുക്കുന്നു. ജഞാനിതന്നജ്ഞാനവഴിയിൽ...

പ്രണയം ഒരെലിയാണ്

ശ്രീകുമാർ കൃഷ്ണൻപ്രണയം ഒരെലിയാണ്; കെട്ടിപ്പൊക്കിയ കൊട്ടാരങ്ങളിൽ നിന്നും തെരുവിലെ കുടിലുകളിലേക്കു ജീവനും കൊണ്ടിറങ്ങിയോടിയ എലി.കൊട്ടാരങ്ങളിൽ അതിനെ കെണി വെച്ചു പിടിക്കുമ്പോൾ., കുടിലുകളിൽ അത് തലങ്ങും വിലങ്ങും ഓടും, വീട്ടുകാരനും വീട്ടുകാരിക്കുമിടയിലെ അതിരുകളെ കാർന്നു തിന്നും;ദുഖങ്ങൾക്കിടയിൽ മാളം തീർത്ത് അതിനെ പൊളിച്ചിടും. നിരാശയുടെ ഉണക്ക മീനുകൾ കട്ടു കൊണ്ടു പോകുംകണ്ണുനീർ മഴയിൽ നനഞ്ഞിരിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് മാളങ്ങളിൽ നിന്ന് തല വെളിയിലേക്കിട്ടു സാന്നിദ്ധ്യം ഓർമപ്പെടുത്തും.മനസ്സിന്റെ അടഞ്ഞ അറകളിൽ കുഞ്ഞുങ്ങളെ പെറ്റു കൂട്ടുംഎത്ര...

വെളിച്ചത്തിലേക്ക് തിരിച്ചു നിർത്തിയവന്

സ്മിത ഗിരീഷ്തമ്പുരാനേ.... ഇരുട്ടറകളുടെ ഇടുക്കങ്ങളിൽ നിന്നും, കൈപിടിച്ചിറക്കി, സൂര്യനു നേരേ നീയെന്നെ- തിരിച്ചു നിറുത്തിയപ്പോൾ എന്റെ കണ്ണുകൾക്ക് വെളിച്ചം വഴങ്ങുന്നേയുണ്ടായിരുന്നില്ല.... എങ്കിലും, തമ്പുരാനേ... നിന്റെ കണ്ണുകളുടെ തണലിലേക്ക് ചേർന്നു നിന്നു കൊണ്ടു ഒരു നിമിഷം കറക്കം നിലച്ച പോലെ തോന്നിച്ച ഭൂമിയിലേക്ക് ഞാൻ കാലുറപ്പിച്ചു വെച്ചു.... ! തമ്പുരാനേ, മുതുകിൽ തീമുദ്ര പതിപ്പിക്കപ്പെട്ടൊരു അടിമപ്പെണ്ണായിരുന്നു ഞാൻ... ഒരു...

കേവുഭാരം

കവിതബിജു റോക്കിവാട്ടര്‍ ബെഡ്ഡില്‍ ഇമകളനങ്ങാതെ ഇളകാതെ ഞാനെന്നോ നീയെന്നോ അറിയാതെ ആരോ ഒരാള്‍ കിടക്കുന്നുഗര്‍ഭപാത്രത്തിലെ കുഴവെള്ളത്തില്‍ വിരലീമ്പി കിടക്കുന്നു രാവെന്നോ പകലെന്നോ അറിയാതെ.തൊലിപൊളിഞ്ഞ മുതുകില്‍ മീന്‍ വന്നു മുട്ടുന്നോ ആരുമില്ലേ ഈ കൊതുകിനെയാട്ടുവാന്‍.ഒഴിഞ്ഞ കുപ്പി നിറയെ ദാഹമിരിക്കുന്നു കടലിനെ വിളിക്കുന്നു മരുഭൂമിയുടെ തൊണ്ടവരണ്ട ഞരക്കം കേള്‍ക്കുന്നുമേശയില്‍ നിറകുടമായി ഓറഞ്ചിരിക്കുന്നു ആര് വെച്ചെന്നറിയില്ല ഒരല്ലിയെടുക്കാനൊട്ടും വിരലുകള്‍ക്കനക്കം പോരാനേരം പുലര്‍ന്നോ, തീര്‍ന്നുപോയോ? മാസവും വര്‍ഷവും ആര്‍ക്കറിയാംകണ്ണീര്‍ നിറച്ച...

വാർദ്ധക്യം 

(കവിത)സൗദ റഷീദ് ️ പൊളിയാറായ തറവാട്ടുപടിക്കൽ കാലം കരിനിഴൽ വീഴ്ത്തിയ ഒരോട്ടുകിണ്ടിഉമ്മറക്കോലായിൽ ദ്രവിച്ചു തീരാറായ ഒരു ചാരുകസേരഅതിനടുത്തായി എന്നോ വച്ചുമറന്ന ഒരോട്ടുകോളാമ്പിവരാന്തയുടെ മൂലയിൽ ഇല്ലികളടർന്നു പഴകിയ ഒരു കാലൻകുടചായ്‌പ്പിൽ നിറംമങ്ങി ഇരുളുപടർന്ന മുറിയിൽ ഒരെല്ലിൻകൂട്ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...
spot_imgspot_img