Homeകവിതകൾ

കവിതകൾ

ലാസ്റ്റ് വിഷ്

ആരതി ജഹനാര അഞ്ചേകാലിനേ എണീക്കും അലാറം അടിക്കുന്നതിനും അഞ്ചുമിനിറ്റു മുന്നേ..പതിവില്ലാതെ പത്തിരിയുണ്ടാക്കി തേങ്ങാപ്പാലെടുത്തു പുറത്തൊഴിച്ചു പഞ്ചസാരേമിട്ട് പയ്യെ തിന്നും. അപ്പോൾ എണീറ്റ് നിന്നും ഓടീം ഉള്ള തീറ്റയോർമ്മകൾ തികട്ടിവരും. ഇനി നിറയെ സമയമാണല്ലോ ഉള്ളെ എന്നങ്ങ് നെടുവീർപ്പിടും.മുറി മുഴുവൻ അടിച്ചുതൂത്തിടും നാലാള് വന്നാൽ കാണാൻ...

നിഴലിനോട്

റോഷ്‌ന അബ്ദുൽ സലാംമരണം വരെ കൂടെയുണ്ടാകും എന്ന് പറഞ്ഞിട്ടല്ലേ എല്ലാരും നിന്റെ കൂടെ വന്നത് .എന്നിട്ട്, വെയിൽ വന്നപ്പോൾ നീ എന്തിനാ കാൽകീഴിലൊളിച്ചത്.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp)

തോന്നൽ

(കവിത)ജിപ്‌സ പുതുപ്പണംനീയുണ്ടെന്ന തോന്നലിന്റെ ജനാലയടയുന്നു ഞാനില്ലെന്ന മട്ടിൽ മുറിയിലിരുട്ട്.നീയൊഴിച്ചിട്ടു പോയ ഒച്ചകളെ പെട്ടികളിലടക്കി വെച്ചിട്ടുണ്ട്.നീയില്ലാതിരിക്കുമ്പോഴും നിന്റെ പാട്ട് കേൾക്കുന്ന നമ്മുടെ വീടിനൊരു മുറ്റമുണ്ടായിരുന്നെങ്കിൽ എന്ന തോന്നലിലിരിപ്പാണ് ഞാൻ.ആ മുറ്റത്തൊരു കസേരയെനിക്കുണ്ട്.ഇവിടിരുന്നാൽ കാണുന്ന വീടിന്റെയാണ് ജനാലയടയുന്നത്.വീടില്ലെന്ന മട്ടിൽ നീയടഞ്ഞു പോകുന്നു.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

ഉള്ളുറവയ്‌ക്കൊരു വാക്ക്

കവിത ഡോ. രാജേഷ് മോൻജിമുഖം പൂഴ്ത്തിയത് തലയൊളിപ്പിക്കാനല്ല; ആനത്തലയിളക്കാൻ പോന്ന ഒരാശയം പെറുക്കാനാണ്.തീയുണ്ടകൾ വാരിക്കോരി നിറയ്ക്കണമെന്നില്ല ഒരൊറ്റ വാക്കുമതി ചിന്നിച്ചിതറാൻ. ഒരൊറ്റ വാക്കുമതി അടിയിടിയാൻ..മദിച്ച കൊമ്പനേയും കുതിച്ച വമ്പനേയും തളയ്ക്കാൻ വമ്പുള്ള ഒരെലുമ്പൻ മതി.ചങ്ങലയിടയിട്ട് വലത്തു തിരിഞ്ഞ്, പിന്നെയിടം വെട്ടി മറിഞ്ഞ് കൺമിന്നും വേഗത്തിലടിമാറി - ത്തിരിഞ്ഞൊന്നു നിവരുമ്പോഴേക്കവനമരും മണ്ണിൽ കൊമ്പ് കുത്തും, ചെയ്ത തെറ്റുകളെല്ലാം ഒലിച്ചിറങ്ങി...

അവസാനത്തെ ക്ഷണക്കത്ത്

സുബൈർ സിന്ദഗി പാവിട്ടപ്പുറംഞാൻ പുതിയ വീട്ടിലേക്ക് പോവുകയാണ് പുതിയ വീട് താമസം തറക്കല്ലിടാലോ ചുമര് പണിയോ ഒന്നും ഇല്ല എനിക്ക് മാത്രം കിടക്കാനുള്ള വീട്ടിൽ ഞാൻ തനിച്ചു യാത്ര പോണം ആ വീട്ടിലേക്ക് എനിക്ക് ഒറ്റക്ക് പ്രവേശിക്കാനാവില്ല ഞാൻ ക്ഷണിക്കാതെ തന്നെ എല്ലാവരും...

കുന്നിൻമോളിലെ രാത്രി

സുനിത ഗണേഷ്കുന്നിൻമോളിലെ പച്ചവിരിച്ച സമതലോദ്യാനത്തിൽ മഞ്ഞു തുള്ളികൾ പൂക്കളോട് കൊഞ്ചുന്നുണ്ടായിരുന്നു.ചെമ്പകം പതിയെ ഇതൾ വിടർത്തി ഹിമമുത്തുകളെ ചുംബിച്ചെടുത്തു തേൻ കണങ്ങളാക്കി മാറ്റിക്കൊണ്ടിരുന്നു.ചുമന്ന മൃദുലരോമങ്ങളിൽ പൂത്തുനിന്ന പനിനീർച്ചാമ്പ സ്വപ്നം നിറച്ച് നീഹാരബിന്ദുക്കളെ ഗർഭത്തിലേക്ക് അണച്ചുവെച്ചു.രാത്താരകങ്ങൾ പച്ചിലപ്പടർപ്പുകളിലേക്കൂർന്നിറങ്ങി, മധുരിക്കും മകരന്ദം നുണഞ്ഞുകൊണ്ടിരുന്നു.അന്നേരമാണ്... നിലാവ് നിറച്ചു വെച്ച പൂമ്പൊടികൾ ശാലിമയുടെ ചുണ്ടുകളിലൂടെ മനോമുകുളങ്ങളിലേക്കിറങ്ങിച്ചെന്നത്...നീലാമ്പൽപ്പൂവിന്റെ മടിത്തട്ടിൽ, പൊയ്കയിലേക്കു പെയ്തിറങ്ങിയ തുഷാരകമ്പളം പുതച്ച്, അവളങ്ങനെ......

കണ്ണുകൾ മാറാല കെട്ടുന്ന മൂല

(കവിത)അഭിരാം എം പി1 റോഡിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നാലാം വളവിലെ ഒരടി പാത കയറിയാലാണ് വീട്. വെളുത്ത വലിയൊരു വീടിന്റെ, ഭസ്മം കൊണ്ട് കുറി വരച്ച ഒരു പടുവൃദ്ധൻ തറവാടിന്റെ, അത്തറിന്റെ മിനിപ്പുള്ള ഒരു ഗൾഫുക്കാരൻ വീടിന്റെ, അങ്ങിനെയെല്ലാത്തിന്റെയും നടുക്ക്, നെഞ്ചിനകത്ത് അകപ്പെട്ട ഊർദ്ധ്വൻ പോലെ അതുപോലെയൊരു വീട്. നീണ്ടു...

അമ്മയെക്കൊണ്ട്

കവിതഅലീനഅമ്മയെക്കൊണ്ടെന്തൊരു ശല്യം. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും, ഫോൺ ചെയ്തു ഞാനെവിടെ എന്നറിഞ്ഞില്ലേൽ പ്രഷറ് താഴും. ഗുളിക പോലെ എന്റൊച്ച കേട്ടില്ലേൽ ഷുഗറു കൂടും. ആകാശമിടിഞ്ഞു വീഴും. ഒന്നും പറയാനില്ലെന്നറിയാം. അതുകൊണ്ട്, മൂന്നാമത്തെയോ നാലാമത്തെയോ കോളെടുക്കും. ഫോൺ കരഞ്ഞൊഴിഞ്ഞതുകൊണ്ട് എന്റെ ചായ തിളച്ചു തൂവിയിട്ടില്ല, തുണി മഴ നനഞ്ഞു പോയിട്ടില്ല. "വീടിന്റടുത്ത്...

പ്രണയഹരിതകം

അനൂപ് വി. എസ്.നിന്റെ മുടിയിഴകളിൽ മുത്തുകോർക്കാൻ തുടങ്ങിയ വസന്തകാലരാത്രിയിലാണ് ഞാൻ നിന്നെ ചിഹിരോ എന്ന് വിളിച്ചത്. മുടിയിഴകൾ ചേർത്തുവച്ച കറുത്ത നൂലിൽ നിന്റെ മുടിനിറയെ മുത്തുകൾ നിറഞ്ഞുനിന്നു. നീയെഴുന്നേറ്റപ്പോൾ നിലത്തേക്കുവീണ് മുത്തുകൾ നൃത്തം ചെയ്യുമ്പോൾ, അതിൽ ചിലത് നമ്മൾ നിന്ന മട്ടുപ്പാവിൽനിന്ന് താഴേക്ക് തെറിക്കുമ്പോൾ, നിന്റെ ഉള്ളംകൈയിൽ ഒരു മുത്ത് ചേർത്തുവച്ച് എന്റെ കൈത്തലംകൊണ്ട് കോർത്തുപിടിച്ച് കാറ്റുപോലെ വിളിച്ചതാണ്, ചിഹിരോ.നിന്റെ...

ജുനൈദ് അബൂബക്കറിന്റെ കവിതകള്‍

അവസാന മനുഷ്യന്‍ഇണയില്ലാത്ത അവസാന മനുഷ്യനൊരു പൂവാകും കാറ്റ് അവന്റെ വിത്തുകളെ ഈ ലോകം മുഴുവന്‍ പരത്തും അവനൊരു പൂന്തോട്ടമാകുംചെമ്പകച്ചുവട്ടില്‍നീ+ഞാന്‍ എന്ന് കോമ്പസ് മുനയാല്‍ കോറിയിട്ടതിപ്പോഴും ആരും കാണാതെ തന്റെ പൂക്കളാല്‍ മറച്ച് കാത്തുസൂക്ഷിക്കുന്നുണ്ട് പള്ളിക്കൂടത്തിലെ വയസ്സന്‍ ചെമ്പകംകരിമ്പന്‍മഴയുണക്കിയ തുണികളെ വെയില്‍ തൊടുമ്പോള്‍ തെളിയുന്നു, മഴയുടെ കറുകറുത്ത ഉമ്മക്കറകള്‍മഴആകാശനിറമുള്ള നിന്റെ അടിവസ്ത്രത്തിലൂടെ മേഘമായി...
spot_imgspot_img