Homeകവിതകൾ

കവിതകൾ

എഴുതപ്പെടാത്തവ

കവിതസന്ധ്യ ഇമുമ്പൊക്കെ നമ്മൾ അങ്ങകലെ ഏതോ നാട്ടിലുള്ള പോസ്റ്റ് ഓഫീസിനെക്കുറിച്ച് എപ്പോഴും സംസാരിക്കുമായിരുന്നു. അഗാധ പ്രേമത്തിലായിരുന്നു അന്നു നമ്മൾ നിനക്കെന്നും ഒരു ചെറിയ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്ററാകാനായിരുന്നു മോഹം ഞാനും നീയും പിന്നൊരു പോസ്റ്റ് ഓഫീസുമായിരുന്നല്ലോ അന്ന് നമ്മുടെ ലോകം തിരക്കില്ലാത്ത അവിടങ്ങളിൽ തങ്ങളെത്തേടി...

അച്ഛനും മകളും

കവിതകൽപ്പറ്റ നാരായണൻഅച്ഛൻ : മൊബൈൽ നെഞ്ഞത്തു വെച്ചുറങ്ങുന്ന മകളുടെ മുഖശ്ശാന്തി എന്നെ പേടിപ്പിക്കുന്നു. ഒരു നിലത്തുമൊരുകൊമ്പിലു മിരിപ്പുറയ്ക്കാത്ത എന്റെ ബഹുകോശജീവി ഏക കോശജീവിയായി തന്നിൽത്തന്നെ സ്വസ്ഥയായോ? ഏറിയ അലച്ചിലുകൾക്കുശേഷം പുറപ്പെട്ടിടത്ത് തന്നെ തിരിച്ചെത്തിയോ?നിരവധി ജന്മങ്ങളിലായി അച്ഛന് കാണാം ഉപയോഗം കുറഞ്ഞ് കുറഞ്ഞ് നിന്റെ കൈകാലുകൾ ശോഷിച്ച് വരുന്നത്! ഒരു വിരലും മിടിപ്പുമായി നീ ചുരുങ്ങുന്നത്.അടുത്തനാളുകളിലായി ഞാൻ കാണുന്നു നീ...

ചിലമ്പ്

കവിതമധു. ടി. മാധവൻകോമരം തുള്ളുന്നു.. ചെമ്പട്ടിന്റെ കടും ചുവപ്പിൽ, അരമണിയുടെ കിലുക്കത്തിൽ, അസുരവാദ്യത്തിന്റെ ചടുലമാം താളത്തിൽ കോമരമുറഞ്ഞു തുള്ളുന്നു...വിയർപ്പിൽ കുതിർന്ന ഭസ്മത്തിൻ - ഗന്ധം പേറിയ നാട്ടുവഴികളിൽ ആഭിചാരത്തിൻ കലശകുടമുടഞ്ഞു ചുവന്ന തെച്ചിപ്പൂക്കൾ ചിതറിയ പാതയിൽ മന്ത്രവാദത്തിന്റെ തോരണം തൂക്കിയ ഉച്ചാടനത്തിന്റെ പത്മകളങ്ങളിൽകഴുത്തറ്റ ഇരയുടെ രക്തം...

മഷി വറ്റിയ പേനകൾ

അഖിൽ രാജ്‌ ഒ. എം.ആത്മഹത്യയായിരുന്നു... തൊണ്ടയിൽ കുടുങ്ങിയ വാക്കുകൾ ചുമച്ച് തുപ്പി. അവസാനവാക്കിലെത്തുമ്പോഴേക്കും ചോര വറ്റി തൊണ്ടയിടറി നിർഭയത്തോടെ വെളുത്ത താളിൽ ദാരുണ അന്ത്യം. നിന്റെയും വിരലുകളുടെ പ്രണയത്തിൽ, ആലിംഗനത്തിൽ, പെറ്റു പോറ്റിയതെത്ര വരികൾ വരകൾ. മുലയിടുക്കുകളുടെ വ്യാസം അളന്ന് കടലാസിൽ എഴുതി പിടിപ്പിച്ച...

കേരളപ്പിറവി

കെ. വി ജ്യോതിഷ്ആചാരപ്പെരുമയിൽ നാട് കുതിക്കുമ്പോഴാണ് മാറ് മറച്ചവരുടെ നഗ്നത വാരിയെടുത്ത്, കോരൻ കഞ്ഞി വാരി കുടിച്ച കുമ്പിൾ തേടി ആർത്തവത്താൽ കുടിയൊഴിപ്പിക്കപ്പെട്ട പെണ്ണിനേയും കൂട്ടി പരശുരാമന്റെ മഴുവിൽ നാണം കൊണ്ട് കേരളം ഒളിച്ചത്.ചക്ര വാഹനങ്ങളെ കേരളത്തെ ഇടവഴികൾ വളഞ്ഞിട്ട്...

അങ്ങനെ ഞാൻ ഒരു പൂവിന്റെ കാമുകനായി

ജിബിന്‍ എബ്രഹാംഞാനും അവളും സംസാരിക്കുകയായിരുന്നു, അരികിൽ ഒരു പൂവിനെ കണ്ടു.അവൾ ചോദിച്ചു എന്നോടോ പൂവിനോടോ ഏറ്റവും ഇഷ്ടം. ഉത്തരം പൂവിനോട്...അവൾ പോയി, പൂവ് ചോദിച്ചു - അവൾ പോയല്ലോ? അവൾ പോയി, പ്രണയം പോയില്ല. പൂവ് ചിരിച്ചു!അവൾ തിരികെ വന്ന് - ആ പൂവ് പറിച്ചു, അവളുടെ കൈയ്യിൽനിന്ന്...

ഉറക്കത്തിനും മുൻപ്

കവിത പ്രിൻസി പ്രവീൺഅന്യയേ പോലെ നിൽപ്പാണ്, ഉറക്കമെന്നും കിടപ്പറ വാതിലിനപ്പുറം നമ്രശിരസ്സുമായിരാത്രിയുടെ നിഗൂഢതയെ മുഴുവൻ ഇരുട്ട് ആവാഹിച്ചു ചുറ്റുമൊരു സ്വത്വമില്ലാത്ത പ്രഹേളിക തീർക്കയാവും.ആത്മാവ് നഷ്ട്ടപെട്ട മനസ്സ് ശൂന്യമായ ഇടത്തിലൊക്കെ വെറുതെ അലയുംസ്വപ്നങ്ങളൊക്കെ വാതിലിൽ മുട്ടാതെ പുറത്തു കാത്തുനിൽക്കും രാമഴയും നോക്കി.മനസ്‌ നേർവരമ്പിലൂടെ പാതവക്കിനപ്പുറത്തേക്ക് തനിയെ സഞ്ചരിച്ചു തുടങ്ങുംസ്വപ്നങ്ങളൊക്കെ പെറുക്കിയെടുത്തു മറയുന്നൊരാളിന്റെ നിഴലിനെ പിന്തുടർന്ന്താഴ് വാരം നഷ്ട്ടമായ കാറ്റപ്പോൾ വെറുതെ ചുറ്റി...

മെട്രോക്കാരി

(കവിത)അനീഷ് പാറമ്പുഴഒരു രോഗക്കാരിയെ ആരേലും പ്രേമിക്കുമോ പ്രേമിച്ചാല്‍ തന്നെ കെട്ടി അവളില്‍ അങ്ങ് തങ്ങിനില്‍ക്കുമോഎന്തോ എനിക്കിവളെ പെരുത്തിഷ്ടമാണ് ചുമച്ചു കുരച്ചു ആഞ്ഞു വലിച്ചു കിതക്കുന്ന വലിവുകാരിപുകവലിയന്മാര്‍ രാവിലെ തന്നെ അവളെ പുകച്ചു എഴുന്നേല്‍പ്പിക്കും വലിയ ചുമയിലേക്ക് വലിവിലേക്ക് ബഹളത്തിലേക്ക്അപ്പോള്‍ കണ്ടാലും മിണ്ടാതെ മാറിപ്പോയേക്കും സംസാരിച്ചു ശല്യം ചെയ്യാന്‍ വരില്ലരാത്രിയില്‍...

നിന്നെ കാണാൻ തോന്നുമ്പോൾ

ജുനൈദ് അബൂബക്കര്‍നീ കൂടെയില്ലാത്തസമയത്താണ് നിന്നെ കൂടുതൽ കാണണമെന്ന് തോന്നുന്നത്അതിനെന്തുചെയ്യുമെന്നോർത്ത്, നിന്നെക്കാണാൻ ഒറ്റയ്ക്കിരുന്ന് വർത്തമാനം പറയാൻ ഏതെങ്കിലുമൊരു കടൽത്തീരത്തേക്ക് ഞാനെന്റെയുള്ളിൽ നിന്നിറങ്ങിയിറങ്ങിപ്പോകുംനീയവിടെക്കാണില്ലന്നെനിക്കുറപ്പാണ് ഞാനവിടെയുണ്ടെന്ന് നിനക്കുമറിയില്ലല്ലോഇതൊക്കെയോർത്തോർത്തിരിക്കുമ്പോൾ കടലിൽ നിന്ന് നിന്റെ മുഖമുള്ളൊരു മത്സ്യകന്യക കയറിവന്ന് വെയിൽകായുംനനഞ്ഞ ചുരുണ്ട തലമുടിയുണക്കാൻ കൈകൾകൊണ്ട് കോതിക്കൊണ്ടേയിരിക്കുംതമ്മിൽ പരിചയമില്ലാത്തവരെപ്പോലെ ഞങ്ങൾ രണ്ടുവഴിക്ക് കണ്ണുകൾ പായിക്കുംഅവളവിടെയുണ്ടോയെന്ന്...

ഞാറ്റുവേല പെരുന്നാൾ

കവിത കെൽ‌വിൻപരസ്പരം പറയാതെ നാം പിരിഞ്ഞിരിക്കുന്നു. എന്നിട്ടും, അകലങ്ങളിലെവിടെയോ ആ സൂര്യകാന്തി പാടത്തിനുമപ്പുറം നിന്റെ നിഴലുകൾ, ആകാശ നീലിമയിൽ വർണ്ണങ്ങളുടെ മഴവില്ലുകളെ വരച്ചിടുന്നു.പരസ്പരം പറയാതെ നാം മൗനത്തിലായിരിക്കുന്നു. എന്നിട്ടും, എന്റെ ഉറക്കത്തിന്റെ അതിരുകൾക്കപ്പുറം നിന്റെ ഓർമ്മകൾ, എന്റെ ഹൃദയത്തിന്റെ അറകളുടെ- ഒരറ്റത്ത് സ്വപനങ്ങളിൽ വരച്ചിടുന്നു.ഇന്ന് ഇതാ... ആ ഞാറ്റുവേല പെരുന്നാളിൽ, കുക്കിരിക്കിളികൾ - ചലപില കൂടി കളിക്കുന്ന ആ ഇടവഴിയിൽ, നാം...
spot_imgspot_img