Homeകവിതകൾ

കവിതകൾ

ക്ലാർക്ക് 

കവിത വി എം അനൂപ്അടുപ്പിൽ വെന്തു തിളച്ചു പുറത്തേക്ക് വീണ ചാക്കരി ചോറിന്റെ പൊള്ളുന്ന കണ്ണ് മുറ്റത്തു ഉണക്കാൻ ഇട്ട ഗോതമ്പു കൂട്ടത്തിൽ കോഴികൾ ചേക്കേറി ചികഞ്ഞ നിമിഷംഇനിയും എഴുന്നേൽക്കാത്ത കുട്ടികളുടെ ഓൺലൈൻ ക്ലാസ്സ്‌ തുടങ്ങാറായെന്നുള്ള സമയത്തിന്റെ കർശന നിർദ്ദേശംലോൺ അടച്ചു തീരാനുണ്ടെന്നുള്ള ഇന്നലെ വന്ന താക്കീതിന്റെ കത്ത്ശ്വാസം...

സന്ധ്യാ പക്ഷി

കവിത ആതിര കെ തൂക്കാവ്ഈ നഗരത്തിലൊരു ഗ്രാമമുണ്ടാക്കാൻ സാധിച്ചെന്നു വരില്ല, എന്നാൽ സ്വപ്നലോകങ്ങളിൽ പക്ഷികളായി മാറുന്ന നമുക്ക് ചേക്കേറുവാൻ നഗരത്തിന്റെ ഒറ്റമൂലകളിൽ മഞ്ഞയും കറുപ്പും പടരുന്ന സന്ധ്യകളിൽ അനേകായിരം പാർവ്വണ കുടീരങ്ങൾ കണ്ടെത്താം, പക്ഷി മണം പടരുന്ന ആളൊഴിഞ്ഞ സമുച്ചയങ്ങളിൽ മനുഷ്യനായിരിക്കെ സാധിക്കാത്ത സ്വപ്‌നങ്ങൾ കോർത്തൊരു കഥ പറഞ്ഞ് ആദിയെ നോറ്റിരിക്കാം, പുലരുമ്പോൾ വീണ്ടും ചിറകുകൾ കുടഞ്ഞുപേക്ഷിച്ച് സ്വന്തം ദിക്കുകളിലേക്ക് നടന്നകലാം മൗനം കൊണ്ട്...

പ്രണയം

രാജേഷ് ചിത്തിര1.കരയ്ക്കടിഞ്ഞ മത്സ്യത്തിൽ നിന്നും നീയടർത്തുന്നു പ്രണയക്കൊളുത്ത്ആഴക്കടലിലപ്പോൾ മലർന്നു പൊന്തുന്നു നിന്നിൽ കൊളുത്തപ്പെട്ട ഞാനാം മത്സ്യം2.പേരുകളെഴുതി തിരിഞ്ഞോടുന്നുമടങ്ങിപ്പോകും തിര നിന്റെ പേരു മാത്രം മായ്ക്കാതെ വെയ്ക്കുന്നു3. പച്ച കുത്തുന്നു കരിക്കട്ടയാൽമറവിയുടെ മായ്ക്കലുകൾക്കിപ്പുറം ബാക്കി നിൽക്കുന്നു നിന്നെയടക്കിയ പ്രണയചിഹ്നംഅതിലുള്ളിലെ അമ്പിൻ തുമ്പിൽ എന്റെ ഹൃദയരക്തം ചൂടാറാതെ നിൽക്കുന്നു4.മഞ്ഞിൻ പുലരിയിൽ വേരിനെ ചുംബിക്കുന്നു പുൽനാമ്പ്ഞാനോ, നിന്റെ ഓർമ്മയിൽ വേരറ്റ്...

പരൽ മീനുകൾ 

കവിത സ്നേഹ മാണിക്കത്ത്അണയാത്ത തെരുവ് വിളക്കുകളിൽ തെളിയുന്ന മങ്ങിയ ചിത്രം പോലെ ഞങ്ങളുടെ സഞ്ചാരപഥങ്ങൾ അന്യോന്യം ചുംബിച്ചുഇരുട്ടിന്റെ നീലക്കണ്ണുകൾ തണ്ണിമത്തന്റെ മണമുള്ള ചുണ്ടുകളിൽ ചായങ്ങൾ തൊട്ടുതിരക്കുള്ള വീഥിയിൽ ഉടലാഴങ്ങൾ നനുത്ത ഛായാചിത്രം വരച്ചുപ്രേമം വറ്റിയ കഴുത്തിടുക്കിൽ പരൽ മീനുകൾ കൂട്ടിമുട്ടിരണ്ടു മനുഷ്യരുടെ ഉടൽ ഒന്നായിമാറും മുൻപേ സൂര്യൻ ജനിച്ചുകൈവിരലുകൾ നിർദയം വേർപ്പെട്ട് മുൾവേദനയിൽ യാത്ര പറഞ്ഞുഅവർ വീണ്ടും അപരിചിതരായി ചത്ത ചുണ്ടുകളെ കടിച്ചു പൊട്ടിച്ചു ഇരുവഴി പരന്നൊഴുകി... ആത്മ ഓൺലൈൻ...

അഭയമുദ്രകള്‍

കവിതപ്രസാദ് കാക്കശ്ശേരിപല വഴിയത്രേ വിഷാദത്തെ വെല്ലാന്‍ അതിലൊന്ന്, ശ്വാസം അകത്തെടുക്കുക മെല്ലെ, പുറത്തൊടുക്കുക വലിച്ചെടുത്തതും ഒതുക്കി വിട്ടതും അലച്ചിലിന്‍ ഗതി അല്ല, അഭാവമാം ഭാവം.. മൃതി നടിച്ച പോല്‍ ശവാസനത്തിലും യതി ധ്യാനചര്യ പത്മാസനത്തിലും.. അധോഗമനം പോല്‍ അപഹാസ്യമാകും വിദഗ്ദ്ധ യോഗിതന്‍ അഭയമുദ്രകള്‍..!...

ട്രോൾ കവിതകൾ (ഭാഗം 2)

കവിത വിമീഷ് മണിയൂർ കുളിയും പല്ലുതേപ്പുംകുളിയും പല്ലുതേപ്പും അടുത്തടുത്തായിരുന്നു താമസിച്ചിരുന്നത്. ഇടയ്ക്കൊക്കെ ഒരു ഗുഡ്മോണിങ്ങ് സ്റ്റിക്കർ അയക്കുമെന്നല്ലാതെ വേറെ സഹകരണങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. കുളി മുറിയിൽ നിന്ന് പുറത്തിറങ്ങത്തേയില്ല.പല്ലുതേപ്പ് മുറ്റം വരെ നടന്നിട്ടൊക്കെ...

അടയാളം

ഡോ. എം.പി. പവിത്രസ്നേഹത്തിന്റെ നീല വിഷമായിരുന്നു എന്റെ നിലനിൽപ്പ്. നീ അതാദ്യം തന്നെ പറിച്ചെടുത്തു- മുഴുവനായിട്ടും. എന്നിട്ടും നീ മകുടിയൂതുമ്പോൾ ഞാൻ പുളഞ്ഞു കൊണ്ടു നൃത്തം ചെയ്യുന്നു--- നിനക്കിഷ്ടമുള്ള ചലനങ്ങളിൽ. എനിക്കു തോന്നുമ്പോൾ മാത്രം എന്റെ ഗർവ്വുപ്രകടിപ്പിച്ചിരുന്ന സ്വന്തം ഫണം മുഴുവൻ നീ പറയുന്നതിനനുസരിച്ച് വിടർത്തുന്നു നീ പറയുന്നതനുസരിച്ചു...

ഇലകൾ എഴുതിയ മരം

നിഖിൽ തങ്കപ്പൻമരം വിളിക്കുമ്പോൾ കയറി വരുന്ന ഇലകളെപ്പോലെ അക്ഷരങ്ങൾ ഓരോന്നായി കയറിവന്ന് ഒരു കവിതയിലിരിക്കുന്നു. മരം പഴുത്തില കൊഴിക്കും പോലെ വയസ്സുചെന്ന അക്ഷരങ്ങളെ കവിത വെട്ടിക്കളയുന്നു. ഇലകൾ വന്നും പോയുമിരിക്കെ, മരം മരമായിത്തന്നെ നിൽക്കുന്നു. പഴം തിന്നാനാഗ്രഹിച്ചു തൈ നട്ട ഒരുവൻ മരത്തിനു വളമായി നിവർന്നു കിടക്കുന്നു..ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

HOW FAR ARE YOU?

Poem Prathibha PanickerShould I come so close to you that our breaths could touch each other? Or should I keep myself a little far such that I can...

വിമീഷ് മണിയൂരിന്റെ മൂന്നു കവിതകൾ

കവിതവിമീഷ് മണിയൂർ ഉടമസ്ഥൻ ആകാശത്തിലൂടെ പറക്കുന്ന പക്ഷിയുടെ നിഴൽ ഭൂമിയിലൂടെ ഓടുന്നുഭൂഗുരുത്വാകർഷണം നിഴലിനെ പിടിച്ചു വെച്ച് ഉപദ്രവിക്കുന്നത് കാണാഞ്ഞിട്ടല്ലനിഴലിന്റെ ഉടമസ്ഥനെങ്കിലും ആകാശത്തിലൂടെ രക്ഷപ്പെടാനാകുന്നുണ്ടല്ലോ എന്ന സമാധാനത്തിലാണ്.(adsbygoogle = window.adsbygoogle || ).push({});താമസം ചാടുന്ന തവള ആകാശത്തിൽ കുറച്ചു സമയം താമസിക്കുണ്ട് അതിൻ്റെ വിലാസത്തിൽ ആ ആകാശം കാണാനില്ല....
spot_imgspot_img