കവിത
വി എം അനൂപ്
അടുപ്പിൽ വെന്തു തിളച്ചു
പുറത്തേക്ക് വീണ
ചാക്കരി ചോറിന്റെ
പൊള്ളുന്ന കണ്ണ്
മുറ്റത്തു ഉണക്കാൻ ഇട്ട
ഗോതമ്പു കൂട്ടത്തിൽ
കോഴികൾ ചേക്കേറി ചികഞ്ഞ നിമിഷം
ഇനിയും എഴുന്നേൽക്കാത്ത
കുട്ടികളുടെ ഓൺലൈൻ
ക്ലാസ്സ് തുടങ്ങാറായെന്നുള്ള
സമയത്തിന്റെ കർശന നിർദ്ദേശം
ലോൺ അടച്ചു തീരാനുണ്ടെന്നുള്ള
ഇന്നലെ വന്ന താക്കീതിന്റെ കത്ത്
ശ്വാസം മുട്ടൽ ചേക്കേറി തുടങ്ങിയ
കഴിഞ്ഞ രാത്രിയിലെ ഉറക്കം
നഷ്ടപ്പെട്ട സമയങ്ങൾ
ഇനി എത്ര ഓടിയാൽ ആണ്
ബസ്സിൽ കേറി,
നഗരത്തിൽ ചെന്ന്
ഓഫീസിൽ ഒപ്പിടാൻ
കഴിയുക
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.