Homeകവിതകൾ

കവിതകൾ

എനിക്കും നിനക്കുമിടയിൽ

കവിത ധന്യ ഇന്ദുമനുഷ്യാ, എനിക്കും നിനക്കുമിടയിലെന്ത്? എത്രയോ പരിചിതവും അത്രയും അസ്വസ്ഥവുമായ ചോദ്യം, അല്ലേ?രണ്ടു ദിക്കുകളിലെ അനന്തതയിൽ ഒളിച്ചിരുന്ന രണ്ടു ബിന്ദുക്കൾ ഒരായുസിന്റെ പകുതിയുരുക്കി - ചേർത്തുവിളക്കിയെടുത്ത ജീവൽ രേഖനമ്മുക്കിടയിൽ എത്രയെത്ര പച്ചകൾ എത്രയെത്ര മഞ്ഞകൾകടലെന്നു കേൾക്കുമ്പോൾ ഇളം നീലയിലെ പവിഴപുറ്റുകളോർക്കുന്ന ഞാനും, ഒരൊറ്റ നിമിഷത്തിൽ കരയനാഥമാക്കി മടങ്ങിയ തിരമാലകളോർക്കുന്ന നീയും.നമ്മുക്കിടയിൽ എത്രയെത്ര ആകാശങ്ങൾ എത്രയെത്ര അഗ്നിപർവതങ്ങൾനിർദ്ധാരണത്തിന് ഒരെളുപ്പ വഴിയുമില്ലാത്ത എത്രയെത്ര സമവാക്യങ്ങൾഉൾപ്പെരുക്കങ്ങളിൽ ഒഴുകി പരക്കുന്ന എത്രയെത്ര...

ഉമൈബ

കവിത ഷിംന സീനത്ത്ഏതാകൃതിയിൽ നീട്ടിപ്പരത്തിയാലും ചുട്ടെടുക്കുമ്പോൾ ഒരേ ഛായയിൽ ചുരുണ്ടിരിക്കും ഉമൈബയുടെ പകലുകൾപലജാതി പ്രശ്നങ്ങൾ മുടികളിലൂടെ നഖങ്ങളിലൂടെ കണ്ണിലൂടെ കയറിവരും കുഞ്ഞിനസുഖം തീണ്ടുന്നത് ഇന്നലെ മാറ്റിയിട്ട ഓട് പൊട്ടിയത് തളിർത്തയില കരിഞ്ഞു പോയത്കണ്ണേറാണ്‌ ഉമൈബ നീറിയിരിക്കില്ലകോഴിയെ കാണാതാവുന്നത് ചോറ് വേണ്ടാന്നു തോന്ന്ണത് ഉറക്കമില്ലാത്തത്‌വരത്തുപോക്കാണ്‌ ഉമൈബ നീറിയിരിക്കില്ല...

സ്കൈനോട്ടക്കാരൻ

കവിത വിഷ്ണു പ്രസാദ്അടുത്തിടെ അയാൾ ആകാശമാകെ വേലി കെട്ടി. തന്റെ വീടിന് സമാന്തരമായൊരു വേലി. അൽപം വലുത്. പണ്ട് തുറന്നിട്ടിരുന്നപ്പോൾ രണ്ട് മേഘങ്ങൾ വരുമായിരുന്നു. പക്ഷേ എന്തെന്നാൽ, അവർക്കിടയിലുള്ള അകൽച്ചയെ കാറ്റ് നിയന്ത്രിക്കുന്നത് പലവിധമാണ്. ഇടക്ക് പരസ്പരം കാണാത്ത വിധം, ചിലപ്പോൾ രണ്ട് വാക്കുകൾക്ക് വിധം, മറ്റു ചിലപ്പോൾ...

സ്വയം പ്രകാശിക്കാന്‍ കഴിയുംവിധം

കവിത ബിജു റോക്കി കുമ്പിള്‍ വെള്ളം കോരിയെടുത്തു. സന്തോഷം കുമ്പിളും വിട്ട് താഴേക്ക് തുള്ളിയിട്ടു.തുള്ളികളില്‍ തുള്ളിച്ച വെളിച്ചം എന്തു ചിത്രമാണ് വരയ്ക്കുന്നത്അരുവിയുടെ ഗുഹാമുഖത്ത് ഒലുമ്പുന്ന വെള്ളം. കുളിക്കാന്‍ കിടക്കുന്ന കല്ലുകള്‍.പാറയിടുക്കില്‍ ഇടിമിന്നല്‍ നട്ട കൂണ്‍. തന്റെ കുറഞ്ഞ ഉയരത്തിലും അതിനൊരു ലോകം ദൃശ്യമാണ്.ബുദ്ധസന്യാസിയുടെ...

വുഹാൻ

കവിത സ്വരാജ് എം കുണ്ടംകുഴി'വുഹാൻ! ഞാൻ നിന്നെ ഓർക്കുന്നു, 'വുഹാൻ! നിൻറെ രക്തത്തിലേക്കു കറുത്ത രക്തം ഒഴുകുന്നു. നിൻറെ മടിത്തട്ടിൽ നിന്നു കിനിയുന്ന ദുർഗന്ധം കാറ്റിന്റെ വേഗത്തിൽ പടരുന്നു.ലോകത്തിന്റെ തുരുമ്പു മുഴുവൻ നീ ഉരച്ചുകളയുന്നു, റോമിലെ കറുത്തപുക നിലക്കുന്നു. ആൾക്കൂട്ടം മക്കയെ മറക്കുന്നു. ശാസ്ത്രം ദൈവ...

സിസ്റ്റർ

കവിത കെ എസ്‌ കൃഷ്ണകുമാർആശുപത്രിമണങ്ങളുടെ പടവുകൾ ഇറങ്ങി വെളുത്ത തേരിൽ നാടെത്തി കവലയെത്തി വീടെത്തി കാണാൻ ആളുകളെത്തി ഡോക്ടറെ ദൈവമെന്ന് ഇടയ്ക്കിടെ തൊഴുതിരിക്കും. എല്ലാം ഒഴിഞ്ഞുപോയി പണിക്ക്‌ പോയി വെള്ളക്കട്ടിൽ മെലിഞ്ഞ കൊടിമരം ഗ്ലൂക്കോസ്കുത്തൽ സിറിഞ്ച്‌ നനഞ്ഞപഞ്ഞിമണം മരുന്ന് ഗുളിക സിറപ്പ്‌ സ്റ്റീൽതാലം എല്ലാം മറന്നുപോയി മനസ്സിന്റെ ചില്ലയിൽ നിന്ന് എല്ലാം കിളികളും പറന്നുപോയി.വെളുത്ത ഉടുപ്പിട്ട്‌ പാതിരാത്രിയിലും ഓരോ ഞരുക്കത്തിൽ എന്തേയെന്ന് എപ്പോഴും ഓടിവന്നുചോദിച്ചിരുന്ന അവളുടെ ചിത്രങ്ങളും കയ്യിലില്ല, പേരോ മുഖമോ ഒന്നും.എങ്കിലും പതിഞ്ഞ...

ഞാനിന്ന്

ബിന്ദുബാബുപൂക്കാൻ മറന്ന പാരിജാതവും... തളിർക്കാൻ മടിക്കും തേൻമാവും...വിടരാത്ത മുല്ലയും നിറം മങ്ങിയ ചെമ്പനീർപ്പൂക്കളും എന്റെ സ്വപ്നങ്ങളിലേക്ക് ചേക്കേറിത്തുടങ്ങി....പാട്ടു മറന്ന ഒറ്റമൈന തലയ്ക്കു ചുറ്റും വട്ടമിടുന്നു....താളം പിഴച്ച രാപ്പാടിതൻ ഗീതം കാതുകളെ നിറയ്ക്കുന്നു...ലക്ഷ്യം മറന്നൊരു പത്തേമാരി കറുത്ത കൊടിയേന്തി എനിക്കു നേരെ കൈനീട്ടി ഒഴുകി വരുന്നു..കടിഞ്ഞാൺ കൈവിട്ടുപോയൊരുള്ളവുമായെ- ത്തിപ്പിടിക്കട്ടെ ഞാനെന്റെ പത്തേമാരിയെ... ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...

തിരുത്തൽ

കവിത ബിനേഷ് ചേമഞ്ചേരിഎഴുതിയ കവിതയിലെ ആദ്യത്തെ വരി തിരുത്തിയെഴുതുകയാണ്.മഴ എന്ന ആദ്യ പദം വെട്ടിമാറ്റി വേനൽ എന്നെഴുതിച്ചേർക്കുന്നു.മഴയ്ക്കും വേനലിനുമിടയിലെ മഞ്ഞുകണത്തിനെ ഉരുകിത്തീരുവാനായൊരു ഇലത്തുമ്പിലേക്കു കുടിയിരുത്തുന്നു.ആർദ്രമെന്നെഴുതിയ മനസ്സിനെ ചൂണ്ടുവിരലുകൊണ്ടു കോരിയെടുത്ത് ഇല്ലിപ്പടർപ്പുകളിൽ തൂക്കിയിടുന്നു.തിരുത്തലുകൾക്കിടയിൽപാതിവഴിയിൽ കളഞ്ഞു പോയ ജീവിതമെന്ന വാക്കിനെ ഏതു വരിയിലേക്കാണിനി എഴുതിച്ചേർക്കേണ്ടത്....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

ആരറിവു?

കവിത വിജയരാജമല്ലികമഴയുടെ പ്രണയി- ക്കറിയുമൊ അവളൊരു മേഘ തുടിപ്പായിരുന്നെന്ന്ഓളങ്ങൾ മുറിച്ചൊഴുകും കടലിൽനിന്നുരുകി ഉയർന്ന നീരാവിയായി- രുന്നെന്ന്അറിയുമാ- യിരുന്നെങ്കിൽ അവനവളുടെ അധരനിരകളിലെ കുളിർ നുകരാനായി മാത്രമിങ്ങനെ തുടിക്കു- മായിരുന്നോ?ജീവതസമരങ്ങൾ ആരറിവു? കരയോ? കരയും കരളോ? കരപുടം നീട്ടും മരുഭൂമികളൊ ?? ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...

ട്രോൾ കവിതകൾ (ഭാഗം: 3)

കവിത വിമീഷ് മണിയൂർ ടച്ച് സ്ക്രീൻഗർഭത്തിൽ മരിച്ചു പോയ കുട്ടികളുടെ അധികം മുളച്ചിട്ടില്ലാത്ത വിരലുകളാണ് ടച്ച് സ്ക്രീൻ. അത്ര ചെറിയ തൊടൽ മതി അവർ ഉണർന്നെണീക്കും. ഉള്ളിലുള്ളത് എഴുതിയും പറഞ്ഞും തെളിച്ചും കാണിക്കും. ശരീരം മുഴുവൻ...
spot_imgspot_img