Homeകവിതകൾ

കവിതകൾ

ഹരിതം

ആര്യ ടിതീപിടിച്ച മരങ്ങളില്‍ നിന്ന് വിശപ്പെരിയുന്ന കാട് ഉരുകിയൊലിക്കുന്നു.ചുംബനം കൊണ്ട് വിപ്ലവം കൊണ്ടുവരുന്നു.ഇലകള്‍ പൊഴിഞ്ഞ് നഗ്നമായി വേരുകളാഴ്ത്തി ഭോഗം നടത്തുന്നു.നിലനില്പുസമരങ്ങളില്‍ അവ പൂക്കാലം പിടിച്ചുവാങ്ങി ഇന്‍ക്വിലാബ് വിളിക്കുന്നു...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

പ്രണയം

രാജേഷ് ചിത്തിര1.കരയ്ക്കടിഞ്ഞ മത്സ്യത്തിൽ നിന്നും നീയടർത്തുന്നു പ്രണയക്കൊളുത്ത്ആഴക്കടലിലപ്പോൾ മലർന്നു പൊന്തുന്നു നിന്നിൽ കൊളുത്തപ്പെട്ട ഞാനാം മത്സ്യം2.പേരുകളെഴുതി തിരിഞ്ഞോടുന്നുമടങ്ങിപ്പോകും തിര നിന്റെ പേരു മാത്രം മായ്ക്കാതെ വെയ്ക്കുന്നു3. പച്ച കുത്തുന്നു കരിക്കട്ടയാൽമറവിയുടെ മായ്ക്കലുകൾക്കിപ്പുറം ബാക്കി നിൽക്കുന്നു നിന്നെയടക്കിയ പ്രണയചിഹ്നംഅതിലുള്ളിലെ അമ്പിൻ തുമ്പിൽ എന്റെ ഹൃദയരക്തം ചൂടാറാതെ നിൽക്കുന്നു4.മഞ്ഞിൻ പുലരിയിൽ വേരിനെ ചുംബിക്കുന്നു പുൽനാമ്പ്ഞാനോ, നിന്റെ ഓർമ്മയിൽ വേരറ്റ്...

സ്വർഗരാജ്യം

നദീർ കടവത്തൂർഹൃദയം എങ്ങനെയാണ്‌ ഒന്നാവുന്നത്?അവയെ വിഭജിക്കണം.ഒന്ന് ശുദ്ധരക്തവും മറ്റൊന്ന് അശുദ്ധവും.വെട്ടി മുറിച്ച് രണ്ടാക്കി മാറ്റണം.തമ്മിൽ ഒരു ധമനിയുടെ ബന്ധം പോലും ഉണ്ടാവരുത്.ചെറുകുടലിനെന്തിനാണ്‌ ഈ നീളം?കോശങ്ങളെന്തിന്‌ ഇത്രയധികം?വരത്തരെന്ന പേരിട്ടു വിളിച്ച് അകറ്റണംപെട്ടെന്നൊരുനാൾ ഇല്ലാതാക്കണം.അങ്ങനെ സ്വർഗരാജ്യം പണിയണം.സൂര്യനൊരിക്കലും അസ്തമിക്കാത്തയൊന്ന്.

കടലുടൽ

കവിത യഹിയാ മുഹമ്മദ് ചിത്രീകരണം : മജ്നി തിരുവങ്ങൂർഅതിശക്തമായ അടിയൊഴുക്കുള്ള ഒരു കടലുടൽ രണ്ടു ചുഴികൾ കർണ്ണപടം.കരയിലേക്ക് അലതല്ലിപ്പായും പാൽനുരതിര രണ്ടു കണ്ണുകൾആഴക്കടൽപരപ്പിൽ ഏകം തുഴയില്ലാതെ തുഴയുന്ന വഞ്ചിക്കാരൻ ഇരുകൈകൾ പരപ്പ് രണ്ടു കാലുകൾ നീലിമ ഉടൽ.മല തുള്ളിപ്പായുന്ന പുഴയൊഴുക്ക് അഴിമുഖപ്രവാഹം നാസിക അതിനിഗൂഢം ഒരു വായഗർത്തംനാവ് പതിയിരിക്കുന്ന തിമിംഗലം ഭീകരം ഗർത്തം നീളുന്നു അത്ഭുതക്കലവറ മീനുകൾചിപ്പികൾ, മുത്തുകൾ നീരാളികൾ വിഷസസ്യങ്ങൾ കടൽപുഴുക്കൾ!കടലാമ മണൽപ്പരപ്പ് അതിലേക്ക് ഊഴ്ന്നിറങ്ങിപ്പോയ ഒരു മനുഷ്യൻ ശ്വാസം കിട്ടാതെ പിടയുന്നു. കിതയ്ക്കുന്നു തുഴയുന്നുഅവിടെ എവിടെയോ ആണെന്ന് തോന്നുന്നു ഒരഗ്നിപർവ്വതം ഉരുകിക്കൊണ്ടിരിക്കുന്നത്ഒരു സമുദ്രം ചിന്നിച്ചിതറാൻ പാകത്തിൽ തിളച്ചു...

ഹേർസ്റ്റോറി

കവിത കല സജീവൻ ചിത്രീകരണം: ഹരിതതെരുവിലൊരു പെണ്ണുണ്ട്. ആരെ കണ്ടാലും കഥയുണ്ടാക്കിക്കളയും. മരക്കതകുള്ള പഴയ ജനാലകൾ കൊണ്ട് അടച്ചുറപ്പിച്ച വീട്ടിലെ മനുഷ്യനെ കുറിച്ച് അവളുണ്ടാക്കിയ കഥ കേൾക്കണോ - അയാൾക്ക് ഇരുട്ടിൽ ദംഷ്ട്ര മുളയ്ക്കുമെന്ന് - അയൽരാജ്യത്തേയ്ക്ക് നുഴഞ്ഞു കയറുമെന്ന് - വേലിപ്പഴുതിലെ എലികളെ...

പാപിയുടെ മുഖം

നിസാം ചാവക്കാട്ചുവപ്പ് വറ്റിപ്പോയപ്പോള്‍ ഇരുണ്ട് പോയ ഒരു മാനമുണ്ട് പാപിയുടെ മുഖത്ത് പൊറുക്കലിന്റെ അമ്പിളിയൊളിയെ കാത്തിരുന്ന് പാപ ഭാരത്താല്‍ പേടിയുടെ വിയര്‍പ്പില്‍ ചോരപ്പൊടി ഇറ്റിവീണ് അനുനിമിഷം കരുവാളിക്കുന്ന മുഖം. വിയര്‍ക്കാന്‍ ഉള്ളില്‍ നീരുപോലുമില്ലാത്ത മുഖം. ഒറ്റുകൊടുത്ത സംസ്‌കാരത്തിലേക്ക് തിരികെ നടക്കുന്നതെങ്ങനെയെന്ന് ആലോചിക്കുന്ന മുഖം. നോട്ടങ്ങളുടെ അഗ്രബിന്ദുവെന്ന ശിക്ഷയുടെ കൊടൂരതയില്‍ നിന്ന് തൂവാലകൊണ്ട് മറച്ചുവെക്കുകയാണ് ഈ മുഖത്തെ കഴുത്ത്...

വസന്തത്തിലേക്ക് നീട്ടുന്ന പൂക്കൾ

കവിതസുജേഷ് പി പിചെറിപ്പൂക്കളുടെ കവിതകൾIവസന്തത്തിലേക്ക് നീട്ടിവെക്കുകയാണ് ഒരു കുഞ്ഞുകൈകളെപ്പോലെ വീട് നിറയെ പൂക്കൾ, ചിരികൾ, പുറത്ത് മഞ്ഞു കാലമെന്നറിയാതെIIപ്രണയത്തിൻ്റെ അവസാനത്തെ പടിയിലാണ് പൂവിരിഞ്ഞത്, നെല്ലിപ്പലകയ്ക്കടിയിലെ തെളിനീരുറവ പോലെ, കോരിയെടുത്തും ചുറ്റിലും നനച്ചും താഴ് വരയാകെ ചെറിപ്പൂക്കൾ നിറഞ്ഞത്.IIIചെറിപ്പൂക്കൾ കൊണ്ട് കലണ്ടർ തുന്നുകയായിരുന്നു ദിവസങ്ങൾ, ആഴ്ച്ചകൾ , മാസങ്ങൾ കണക്കാക്കി പൂവെടുത്ത് മടിയിൽ വെച്ചു, ഓരോ കള്ളിയിലും  നിറച്ച് അവധി ദിവസങ്ങൾക്ക് പ്രത്യേക...

ഉയിര്

ജയേഷ് വെളേരിഉടൽ പോകും വഴിയും തെരുവും കനലെരിയുന്നുണ്ടായിരുന്നു കനൽ കെടുത്താൻ നിൽക്കാതെ വഴി നീളെ നടന്ന് തിരിച്ച് വന്നപ്പോ വഴികളെല്ലാം ചാരംഉയിർപ്പിന്റെ ചാരമാണെന്ന് വിശ്വസിച്ച് മുന്നോട്ട് നടന്നപ്പോ ചാരം സ്വത്താണെന്ന് പറഞ്ഞ് വന്നവരെ തൊഴുത് നിന്ന് ഞാനും പറഞ്ഞു ഉയിരാണെന്ന്...ആത്മ...

ദൈവമിപ്പോള്‍ സ്വര്‍ഗ്ഗത്തിലില്ല

അനിൽ കുര്യാത്തിചോളം വിതച്ച വയലേലകളില്‍ നിന്നും ഗോതമ്പ് വിളവെടുക്കുന്നവരോടവർ ചോദിച്ചു "എന്റെ നാവിൽ പൂട്ടാന്‍ വിലങ്ങുണ്ടോ"രജസ്വലയല്ലാത്ത അവളുടെ കന്യാചര്‍മ്മം പിളർത്തിയൊഴുക്കിയ പ്രാണന്റെ കണ്ണുനീരിന് ആർത്തവ ചുവപ്പില്ലായിരുന്നുസ്വര്‍ഗ്ഗം തേടുന്ന ചെന്നായ്ക്കളോടൊരുവൾ അക്ഷര ഭിക്ഷയാചിച്ചു അവര്‍ ദൈവത്തെ ചൂണ്ടിക്കാട്ടി അവളുടെ നാവരിഞ്ഞുവിശുദ്ധ ഗ്രന്ഥങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു മുലകളറുത്തെറിഞ്ഞു ദൈവമപ്പോള്‍...

കടലേ കടലേ കടലമ്മേ

കവിതഅജേഷ്.പിഭൂമി നെറുകെ പിളർന്നതിൽ ചിതറിപ്പോയ ചെറു പച്ചപ്പുകളെ ചുറ്റി കടലൊഴുകുന്നുണ്ട് ശാന്തമായി.വെയിലേറ്റ് നാണിച്ചു പോയ കരയെ തൊടാൻ കടൽ ധൃതികൂട്ടും ഉപ്പു ചുവയ്ക്കുന്ന ചുംബനം കൊണ്ട് കരയെ നനയ്ക്കും.മണലിലെഴുതിയ കടലമ്മയെന്ന വാക്കിനെ മുറിച്ച് ഏലേലം താളത്തിൽ വല നെയ്ത സ്വപ്നങ്ങൾ വഞ്ചിയിലേറി കടലിലേക്കിറങ്ങും.ചെറുചൂടുള്ള ചോറ് എരിവു തിങ്ങിയ മീൻ കടലിന്റെ ദാനങ്ങൾ കൊണ്ട് വിശപ്പിനെ...
spot_imgspot_img