ഉയിര്

1
620

ജയേഷ് വെളേരി

ഉടൽ പോകും വഴിയും
തെരുവും
കനലെരിയുന്നുണ്ടായിരുന്നു
കനൽ കെടുത്താൻ നിൽക്കാതെ
വഴി നീളെ നടന്ന്
തിരിച്ച് വന്നപ്പോ
വഴികളെല്ലാം ചാരം

ഉയിർപ്പിന്റെ ചാരമാണെന്ന് വിശ്വസിച്ച്
മുന്നോട്ട് നടന്നപ്പോ
ചാരം സ്വത്താണെന്ന് പറഞ്ഞ് വന്നവരെ
തൊഴുത് നിന്ന്
ഞാനും പറഞ്ഞു
ഉയിരാണെന്ന്…


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here