Homeകവിതകൾ

കവിതകൾ

തൃശൂർപൂരം

കവിതസ്മിതസൈലേഷ്അങ്ങനെ.. നോക്കി നോക്കി നിന്നപ്പോൾ തൃശൂർ പൂരത്തോടെനിക്ക് പാവം തോന്നിഒരു പാലൈസ് പോലും ആരും വാങ്ങി തരാനില്ലാത്ത കുട്ടിയാണ് ഞാനെന്ന് തൃശൂർ പൂരം എന്റെ മുന്നിൽ നിന്ന് വിതുമ്പിഅവന്റെ കണ്ണിൽ ദൈന്യതയുടെ ...

ബോഗൺ വില്ല

മീര ധന്യപടർന്നു പടർന്നൊരു തണലായിട്ടും വരണ്ടുപോയൊരു പൂവ് മഷി പടരാതെയെത്ര കവിതകളായ കടലാസുതോട്ടം പ്രിയനേ... എനിക്കൊരാഗ്രഹമുണ്ട് ഈ പിറന്നാളിന് അടുത്ത വിവാഹ വാർഷികത്തിന് പിന്നെയെന്റെ രോഗശയ്യയിൽ ഒടുവിലെന്റെ ഖബറിടത്തിൽ ബോഗൺവില്ലപ്പൂക്കളാൽ മാല തുന്നണം കൂട നിറയെ ഭാരമില്ലാത്ത മണമില്ലാത്ത ഏറ്റവും സുന്ദരിയായ പൂവേ, നിന്നെമൂടി നിറയണം അടുത്ത വരവിന് തല നിറയെ ചൂടി നടക്കണം ഏറ്റവും അപേക്ഷയായി പറയുന്നു എന്നെയറിയുന്നവനേ, മുല്ലകളാൽ...

പലായനം  

കവിതമാത്യു പണിക്കർ  ഈ വീടും, നഗരവും, രാജ്യവും ഞാനുപേക്ഷിക്കുകയാണ്; രാഷ്ട്രീയവും മതവും ദേശീയതയും ഇല്ലാത്ത രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ എന്റെ തോളിലാണ്.  . വൃദ്ധയായ അമ്മയുടെ നീട്ടിയ കൈകളിൽ തൊടുവാൻ ഞാനശക്തയാണ്’ പിടിച്ചു പോയാൽ മരണത്തിനല്ലാതെ അത് വേർപെടുത്താനാവില്ലെന്നു ഇരുവർക്കും പകൽ പോലെയറിയാം. പകരം എന്റെ ആത്മാവും വേദന സംഹാരികളായ ഉറക്ക ഗുളികകളും വീട്ടിലുപേക്ഷിക്കുന്നു. ഒരുപക്ഷെ എന്നെങ്കിലും അമ്മ അതാഗ്രഹിക്കുമെങ്കിൽ. ജീവനൊഴിച്ചു...

ഏകാന്തതയുടെ വേഗമളക്കുന്ന കവിതകൾ (കരുണാകരന്റെ കവിതകളുടെ വായന )

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾഡോ. രോഷ്‌നി സ്വപ്‌നFor me, beauty is a physical sensation.ബോർഹസ് സൗന്ദര്യത്തെ കുറിച്ച് പറയുമ്പോൾ അത് കവിതയിലും ബാധകമാണ് എന്ന് തോന്നുന്നു. വളരെ കുറച്ച് എഴുതുകയും ആ എഴുത്തുകളിലൂടെ വളരെയേറെ പറയുകയും ചെയ്യുന്ന കവിയാണ് കരുണാകരൻ....

തുമ്പിയാവുമ്പോൾ

ഷാലു ജോമോൻചെടിത്തലപ്പുകളിലോ പൂവിതളുകളിലോ മുറ്റത്തു വലിച്ച് കെട്ടിയ അയയിലോ ഇരിക്കുന്ന തുമ്പിയെ മൃദുവായൊന്ന് തൊട്ട് നോക്കണം. സംവേദനങ്ങളുടെ ഉൾക്കിടിലത്താൽ ഒന്നു പറന്നുയർന്നിട്ട് ഇരിപ്പിടത്തിലേക്ക് തന്നെയവ പറന്നിറങ്ങും!തീരെ നേർത്തുപോയ സ്വപ്നങ്ങൾ കൊണ്ട് നിർമിച്ചതിനാലാവും തുമ്പികളുടെ ചിറകിലെ ഞരമ്പുകളെല്ലാം ഇങ്ങനെ തെളിഞ്ഞു കാണുന്നത്!അതിലൂടെ നോക്കുമ്പോൾ നിന്റെ ഹൃദയച്ചുവപ്പിനും എന്റെ നീലാകാശത്തിനും എന്തൊരു തെളിമയാണ്!തുമ്പികളുടെ കണ്ണുകളേക്കാളും, ഉടലിനേക്കാളും ഭംഗി ചിറകുകൾക്കാണന്നുറപ്പിച്ചപ്പോഴാണ് അദൃശ്യമായിപ്പോയ എന്റെ ഉടൽപാർശ്വങ്ങളിൽ രണ്ട് ചിറകുകൾ ഉരുവായി...

തീവണ്ടിക്ക് ഒരു പാട്ടിന്റെ വേഗം

(കവിത)അമലുവഴിയാത്രയിൽ കാണാത്ത നഗരത്തിന്റെ മറുമുഖം കെട്ടിടങ്ങളുടെ നിറം മങ്ങിയ പിന്നാമ്പുറങ്ങൾ ചെത്തിമിനുക്കാത്ത പുറംപോക്കുകൾ വിചിത്രങ്ങളായ ഫ്രെയ്മുകൾ നോക്കിനിൽക്കെ മിന്നിമായുന്ന നഗരം ആരോ പറയുന്നു 'റെയിൽപാളങ്ങൾ നഗരത്തിന്റെ ഞരമ്പുകളെന്ന് ത്വക്കിനുള്ളിലൂടെ അതങ്ങനെ ഇരമ്പങ്ങളെ വഹിക്കുന്നുവെന്ന്' തീവണ്ടിത്താളത്തിൽ നഗരം കിതക്കുന്നു കുതിക്കുന്നു കുതിപ്പിൽ കൗതുകംകൊണ്ടൊരു കുട്ടി നീളൻ വണ്ടിയെ കൈവീശിയാത്രയയക്കുന്നു അവന് അപു¹വിന്റെ ഛായ1 അലീസ് വീണ മുയൽമാളം കണക്കെ പരിചിത നഗരത്തെ വിഴുങ്ങുന്ന തീവണ്ടിപ്പാതയിലെ...

രണ്ടു പേർ

കവിത അനന്ദു കൃഷ്‌ണഞാൻ അവളെ സ്നേഹിക്കുന്നു പക്ഷെ അവളുടെ നായക്കുട്ടിയുടെ പേരെനിക്ക് അറിയില്ല അവൾക്കെന്നേക്കാൾ ഉയരമുണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ല കണ്ണിനു ചെറിയ കാപ്പി നിറമാണോ കറുപ്പാണോ എന്ന് ഓർമ്മയിലില്ല കഴിഞ്ഞ വട്ടം കണ്ടതിനേക്കാൾ മുടി നീണ്ടുവോ വണ്ണം വെച്ചുവോ എന്ന് തിരിച്ചറിയാനും അറിയില്ല,ഞാൻ കഴിച്ചോ ഉറങ്ങിയോ എന്നൊന്നും...

നിനക്കായ് പെയ്തത്…

കവിതഅർച്ചന പി.വിമേഘമിരുളുമ്പോ തുള്ളിക്കൊരുകുടംന്ന് കൂര അലറും. ഇറ്റി ഇറ്റി കഞ്ഞിക്കല ത്തിനോട്ട കൂടും. അരിക്കിട്ട നെല്ല് പതറും മുന്നേ ചീഞ്ഞ് ചായും . നീണ്ട കാലത്തേക്ക് മഴ വരണ്ടൊഴുകും. നീ വരും വരെ മഴയൊരിടിഞ്ഞ ചുമരിന്റെ പേക്കിനാവ്.നീ വരുമ്പോൾ കുടക്കമ്പി ക്കറ്റത്ത്തുളയുണ്ടാരുന്നു. മുക്കാൽ നീളം കമ്പിക്കാല് വളഞ്ഞും. നിന്നെകണ്ടതും കുട പാറി തുള...

ആമ്പലും തത്തയും

മണിക്കുട്ടൻ ഇ കെആരോ ആത്മഹത്യ ചെയ്ത മുറിയിലാണ് ഞാനിപ്പോൾ.മുറിയിലെ പഴകിയ ചോരപ്പാടുകൾ, ഇരുട്ട്, അലർച്ചകൾ, എന്തൊക്കെയോ മണങ്ങൾ എല്ലാം ചേർന്ന് പേടിപ്പെടുത്തുന്നു.എത്ര കുതറിയിട്ടും ഉണരാനാവാതെ തളരുന്നു. ഒടുക്കം എല്ലാ കരുത്തും ആവാഹിച്ച ഒരലർച്ചയിൽ കൺതുറന്ന് കിതയ്ക്കുന്നു.ഉണർന്നത് രണ്ടാം സ്വപ്നത്തിലേക്കായിരുന്നു.നിറയെ ആമ്പലുകളുള്ള വയലോരം. അവൾ എന്നോട് ചേർന്നിരിക്കുന്നു. ആമ്പലിന്റെ മണം ഞങ്ങളെ മൂടുന്നു.സാരിയിൽ...

വെയിലിത്രയൊന്നും മതിയാവുന്നേയില്ല

കവിത പ്രതീഷ് നാരായണൻ ചിത്രീകരണം : അശ്വര ശിവൻവീടുമാറിപ്പോവുന്ന നിന്റെ പിന്നാലെ കണ്ണാടിയലമാരയൊന്ന് പെട്ടിയോട്ടോയിൽ നാടുതാണ്ടാനിറങ്ങുന്നു.നിന്റെ മുറിയിൽനിന്നും ചുവടിളക്കിപ്പോരുമ്പോൾ വീടതിനെ ഉമ്മവച്ചതിന്റെ കണ്ണുനീരുണക്കുവാൻ വെയിലിത്രയൊന്നും മതിയാവുന്നേയില്ല.ഞാനിരിക്കാറുള്ള പകലിടങ്ങളെല്ലാം നിന്റെ കണ്ണുകൾ വലംവച്ചുപോകുമ്പോൾ പെട്ടിയോട്ടോയിൽ ചില്ലലമാര കവലയും കള്ളുഷാപ്പുമെന്ന് കെട്ടുകൂടി കിടക്കുന്നു.വഴിയിൽവച്ചു ഞാൻ കണ്ണാടി കാണുമ്പോൾ, നീയതിൽ...
spot_imgspot_img