Homeകവിതകൾ

കവിതകൾ

തിരിച്ചറിവുകൾ

തോമസ്‌ അബ്രഹാംഅവിടെ നല്ല മഴയാണത്രെ, എല്ലോളം ചൂഴ്ന്നിറങ്ങുന്ന തണുപ്പും. ഇവിടെ കാറ്റടിക്കുന്നു, ചുട്ടുപഴുത്ത മണലിന്റെ ഗന്ധമാണിതിന്.വെറുതെയിരുന്നപ്പോൾ ബസുദേബിനെക്കുറിച്ചോർത്തു വെയിലേറ്റവൻ കണ്ണു കുറുക്കിയപ്പോളാണ് അവനും ദാഹമുണ്ടെന്നതോർത്തത്.വിയർപ്പിറ്റ് പള്ളയോടൊട്ടിയ കുപ്പായം വിരൽ കൊണ്ടു വലിച്ചവൻ നിശ്വാസമുതിർത്തപ്പോഴാണ് അവനും വിശപ്പുണ്ടെന്നതോർത്തത്.ശാഠ്യം പിടിച്ച കുഞ്ഞിനെ തോളത്തു ചേർത്തു തട്ടി ഞാനുലാത്തുമ്പോളവളിൽ പതിഞ്ഞ കണ്ണുകളുടെ തിളക്കമാണ് അവനും...

ആദ്യത്തെ പ്രണയം

കവിതവിജിഷ വിജയൻനീയെന്റെ ആദ്യത്തെ പ്രണയമെടുത്തുകൊൾക.. കത്തിയമരുന്ന ഹിമാദ്രിയെ വെറുമൊരു മനസ്സുകൊണ്ട് തടഞ്ഞു നിർത്തുക.. ഒരായുസ്സിന്റെ അങ്ങേത്തലവരെ വികാരാധീനനായി നിലകൊള്ളുക. പ്രണയത്തിൽ മരണമായിരുന്നു മറുപടിയെങ്കിൽ വാലൻന്റൈനെ പോലെ ലോകം നിന്നെ അംഗീകരിക്കും വിധം പാടിപ്പുകഴ്ത്തുമായിരുന്നു.(adsbygoogle = window.adsbygoogle || ).push({});ഒരു റോസാപ്പൂവോ, ചെണ്ടുമല്ലിയോ എനിക്ക്...

വസന്തത്തിലേക്ക് നീട്ടുന്ന പൂക്കൾ

കവിതസുജേഷ് പി പിചെറിപ്പൂക്കളുടെ കവിതകൾIവസന്തത്തിലേക്ക് നീട്ടിവെക്കുകയാണ് ഒരു കുഞ്ഞുകൈകളെപ്പോലെ വീട് നിറയെ പൂക്കൾ, ചിരികൾ, പുറത്ത് മഞ്ഞു കാലമെന്നറിയാതെIIപ്രണയത്തിൻ്റെ അവസാനത്തെ പടിയിലാണ് പൂവിരിഞ്ഞത്, നെല്ലിപ്പലകയ്ക്കടിയിലെ തെളിനീരുറവ പോലെ, കോരിയെടുത്തും ചുറ്റിലും നനച്ചും താഴ് വരയാകെ ചെറിപ്പൂക്കൾ നിറഞ്ഞത്.IIIചെറിപ്പൂക്കൾ കൊണ്ട് കലണ്ടർ തുന്നുകയായിരുന്നു ദിവസങ്ങൾ, ആഴ്ച്ചകൾ , മാസങ്ങൾ കണക്കാക്കി പൂവെടുത്ത് മടിയിൽ വെച്ചു, ഓരോ കള്ളിയിലും  നിറച്ച് അവധി ദിവസങ്ങൾക്ക് പ്രത്യേക...

ഫാസിസ്റ്റുകാലത്തെ വർത്തമാനം

റബീഹ് എം.ടിചുരുട്ടി പിടിച്ച മുഷ്ടികളെ അവർ അടിച്ചൊതുക്കും. ഉയർന്ന് കേൾക്കുന്ന ശബ്ദങ്ങളെ അവർ തല്ലിക്കെടുത്തും. മഷിത്തുള്ളി കിനിയുന്ന പേനത്തുമ്പുകളെ അവർ ഒടിച്ചുകളയും. ഒപ്പിയെടുക്കുന്ന കാമറ ചില്ലുകൾ അവർ തെരുവിൽ ചിതറിക്കും. എതിരിൽ വരുന്ന ചോദ്യങ്ങളിൽ അവർ ചോദ്യചിഹ്നം നിരോധിക്കും. തെരുവുകളിൽ പുക വിതച്ച് അവർ രക്തം കൊയ്യും. അധികാരങ്ങളെ കൈയ്ക്കു...

മൗനത്തിന്റെ ആഴങ്ങൾ

ഷമീർ പട്ടരുമഠംആഴങ്ങളിലേയ്ക്ക് നടന്ന് പോയിട്ടുണ്ടോ..?സമുദ്രത്തിന്റെ, നദിയുടെ, ഭൂമിയുടെ താഴ്ന്ന ഇടങ്ങളിലേയ്ക്കെല്ലാം നടന്നും നീന്തിയും ആഴങ്ങളുടെ ദൂരമറിഞ്ഞിട്ടുണ്ടോ..?ഒന്ന് തൊട്ടാൽ വഴുതിപോകുന്ന മീനുകളോട് രാവുകളിൽ കടൽ പകർത്തിയെടുക്കുന്ന നിലാവും നക്ഷത്രങ്ങളും എവിടെയാണ് ഒളിപ്പിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ടോ...?മൗനത്തിന്റെ ആഴങ്ങളിൽ ധ്യാനിച്ചിരിക്കുന്ന മുത്തുച്ചിപ്പികളോട് നിശബ്ദപ്രണയം തോന്നിയിട്ടുണ്ടോ..?ആഴങ്ങളിൽ മുങ്ങി മരിയ്ക്കുന്നവരുടെ വേദനകൾ പകർത്തിയെഴുതുന്ന മാലാഖമാരെ, കടലിനെക്കാൾ ആഴമുണ്ട് മനുഷ്യരുടെ ഹൃദയത്തിന്.നിശബ്ദതയെക്കുറിച്ച് മുത്തുച്ചിപ്പിയെക്കാൾ പറയുവാനുണ്ടാകും ചിലരുടെ കാത്തിരിപ്പുകൾക്ക്..!വിടപറയുന്ന മനുഷ്യരെക്കാൾ തണുത്ത...

കാട്ടുപ്പൂച്ച

കവിത സുകുമാരൻ ചാലിഗദ്ധആകാശ പുഴയും പുഴക്കര നിഴലും മണ്ണിനെ മണവാട്ടിയാക്കി മഴപോലെ മണവാളനാടി ...വരയിട്ട മൈലാഞ്ചി ചന്തും കുറിതൊട്ട പൂവാക പൂവും മലനാട്ടിൽ കൊറെയുണ്ട് മരക്കുറ്റി കാറ്റുണ്ട് നിലം മെഴുകാൻ വെയിലുണ്ട് വേറൊരു വെണ്ണീര് പെണ്ണുണ്ട് .ഇളംഞ്ചീര കുളിക്കുമ്പോൾ കളിതെറ്റി മൈനകൾ കലകല കിലുകിലാ മലമല മഴ പറന്നേ...

അകത്ത് കിടന്നാണയാൾ മരിച്ചത്

നവീന പുതിയോട്ടിൽ എന്റെ അകത്തായതിനാൽ അയാൾ മരിച്ച് പോകും എന്ന് ഞാനൊരിക്കലും കരുതിയതല്ല...നല്ല ഭക്ഷണവും നല്ല ശുശ്രൂഷയും കൊടുത്ത് എത്ര ആരോഗ്യത്തോടെയാണ് ഞാനയാളെ വെയിലും മഴയും കൊള്ളിക്കാതെ എന്റെ അകത്ത് വെച്ച് നോക്കിയത്...പലകാലങ്ങളിൽ, കാലാവസ്ഥാ...

ആദ്യാവസാനം പ്രേമം

കവിത രേഷ്മ സിഒളിച്ചേ കണ്ടേ കളിക്കുന്ന കാലത്ത് പിന്നാലെ വന്ന നായ്ക്കുഞ്ഞിനെയാണ് പിന്നെക്കാലത്ത് പൈങ്കിളിപ്പാട്ടുകാർ പ്രേമമെന്ന് പറഞ്ഞത്.തോട്ടിൻകരയിലിരുന്ന് കൊത്താങ്കല്ലാടുന്ന പെൺകുട്ടി അക്കാലത്തൊന്നും ആ വഴിയേ നടന്നിട്ട് തന്നെയില്ല.പ്രായമേറിയപ്പോൾ, പാട്ടുപാടിക്കൊണ്ട് പെൺകുട്ടികളുടെ നെഞ്ചിൽ പൂക്കളുരുവായപ്പോൾ, അവൾ മാത്രം ഒറ്റ.ഇലപ്പൊന്തകളിളക്കി ഇരമ്പിവന്ന ഇരട്ടിമധുരങ്ങളിലും ഇവൾ മാത്രമൊറ്റ.പിന്നെയും പത്താണ്ട് കഴിഞ്ഞു, പ്രേതസിനിമയിലെ പ്രേതഗാനങ്ങളെ പോലെ പ്രേമമാവേശിച്ചപ്പോൾ.അവൾ എടുത്തില്ല, പ്രേമത്തെ പ്രേമത്തെ തന്നെ പേടിച്ച ഉടലിനെ....ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

തുഴപ്പാട്ട്

(കവിത)നീതു കെ ആര്‍രാവു പകലായും പകൽ രാവായും സമയ സൂചികകൾ തെറ്റിയോടുന്ന ഘടികാരമായവൾ; ഉള്ളുരുക്കത്താൽ പാതിയിലേറെ ചത്തുപോയവൾ; അന്യമായ രുചികൾ പുളിച്ചു തികട്ടി വശം കെട്ടവൾ.ഇരുണ്ട ദ്വീപിൽ നിന്നും തനിയേ തുഴഞ്ഞ് കര തേടിയിറങ്ങുന്നു... ക്ഷീണം, തുഴക്കോലിൻ ഭാരം, ജലത്തിൻ ഒഴുക്ക് അതികഠിനമീ തുഴയൽ.കരയണയാനുള്ള അവളുടെ വാശിയിൽ കാറ്റ് കുളിരേകി.. ജലം പതിയെ ഒഴുകി ..വെളിച്ചപ്പൊട്ടുകൾ തിളങ്ങുന്ന രാവുകൾ പിൻതള്ളി ഒഴുകവെ ... പിന്നെയും......

മഞ്ഞിനടിയിലെ തീപ്പെട്ടി

കവിത മനോജ് കാട്ടാമ്പള്ളിമരണത്തിനുനേരെ തീപ്പെട്ടി കത്തിച്ചു കാണിച്ച് അതിജീവിക്കാനായുന്ന പെണ്‍കുട്ടിയുടെ കഥ*യാണ് ഞാനപ്പോള്‍ വായിച്ചത്മഞ്ഞിനടിയില്‍പ്പെട്ട് അവള്‍ മരിച്ചുപോയതിന്‍റെ സങ്കടം പുസ്തകം അടച്ചുവെച്ചപ്പോഴും പിന്തുടര്‍ന്നു.നക്ഷത്രങ്ങളുടെ ചിത്രമുള്ള തീപ്പെട്ടിയുരച്ച് ഒരുപാട് സിഗരറ്റുകള്‍ വലിച്ചു.വാസ്തവത്തില്‍ മഞ്ഞില്‍ മരിച്ച പെണ്‍കുട്ടിയെക്കുറിച്ചോര്‍ത്ത് മാത്രമാണോ ഞാനിന്ന് ഇത്രമാത്രം അസ്വസ്ഥനാകുന്നത്?കടയടച്ച് വീട്ടിലിരിക്കുന്ന സാധാരണക്കാരനായ ഒരു മനുഷ്യന്‍ എന്തിനാണ് മഞ്ഞിനെക്കുറിച്ചും മഞ്ഞുകാലത്തെക്കുറിച്ചും ചിന്തിക്കുന്നത്?വിഷാദം തണുപ്പുപാകിയ ഈ രാത്രിയില്‍ ഏകാന്തതയുടെ മഞ്ഞുമലയില്‍ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിതേയില്ല.തീപ്പെട്ടി കത്തിച്ചു കാണിച്ച് മരണത്തെ അതിജീവിക്കാനായുന്ന ഒരു...
spot_imgspot_img